
പുതിയ ടാറ്റ ഏസ് പ്രോ മിനി ലോഞ്ച് ചെയ്ത് ടാറ്റ മോട്ടോഴ്‌സ്. ചെറിയ ചരക്ക് നീക്കത്തിനുള്ള പുതിയ ലൈറ്റ് കമേഴ്‌സ്യല്‍ വാഹനമാണ് ഇത്. 3.99 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.
ഇന്ത്യന്‍ വിപണിയില്‍ ഏറെ പ്രചാരത്തിലുള്ള കാര്‍ഗോ ആണ് ടാറ്റ ഏസ് പ്രോ മിനി. ഏസിന്റെ പുതിയ പതിപ്പുകള്‍ ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കാറുണ്ടെങ്കിലും ഇപ്പോള്‍ പുറത്തിറക്കിയ ഏസ് പ്രോ ചെറു കാര്‍ഗോ ട്രക്ക് ആണ്. ഈ വാഹനം 2023 ജനുവരിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.
പെട്രോള്‍, ബൈ ഫുവല്‍, ഇലക്ട്രിക് എന്നീ വേരിയന്റുകള്‍ വിപണിയില്‍ ലഭ്യമാണ്. പെട്രോള്‍ വാഹനത്തിന് 30 ബിഎച്ച്പിയും 55എന്‍എം ടോര്‍ക്കും ഉള്ള 694 സിസി എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. അതേസമയം ഇലക്ട്രിക് വാഹനത്തിന് 38 ബിഎച്ച്ബിയും 104 എന്‍ എം ടോര്‍ക്കും ഒറ്റ ചാര്‍ജിങ്ങില്‍ 155 കിലോ മീറ്റര്‍ റെയ്ഞ്ചും ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. IP67 റേറ്റഡ് ബാറ്ററിയും മോട്ടോറുമാണ് നല്‍കിയിരിക്കുന്നത്.
ബൈ ഫുവല്‍ വേരിയന്റിന് സിഎന്‍ജിയും 5 ലിറ്റര്‍ പെട്രോള്‍ ബാക്കഅപ്പ് ടാങ്കുമാണ് നല്‍കിയിരിക്കുന്നത്. സിഎന്‍ജി മോഡില്‍ 26 ബിഎച്ച്പി പവറും 51 എന്‍എം ടോര്‍ക്കും നല്‍കിയിരിക്കുന്നു.
ടാറ്റ ഏസ് പ്രോ AIS-096 ക്രാഷ് ടെസ്റ്റ് നടത്തി സുരക്ഷ ഉറപ്പാക്കിയ കാബിനുമാണ് നല്‍കിയിരിക്കുന്നത്. 750 കിലോഗ്രാം വരെ ലോഡ് വഹിക്കാനുള്ള ശേഷിയും വാഹനത്തിനുണ്ട്. 1.98 മീറ്റര്‍ നീളമുള്ള ഡെക്ക് ആണ് നല്‍കിയിരിക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഹാഫ് ടെക്ക്, ഫ്‌ളാറ്റ്‌ബെഡ് ഓപ്ഷനുകളിലും ഏസ് പ്രോ വാങ്ങാവുന്നതാണ്.