ഒറ്റത്തവണ ചാർജ് ചെയ്താൽ 211 കിലോമീറ്റർ വരെ സഞ്ചരിക്കാം..! പുതിയ ‘ടാറ്റ ഇൻട്രാ ഇവി’ പുറത്തിറക്കി ടാറ്റാ മോട്ടോഴ്സ്

വെറും 55 മിനിറ്റിനുള്ളിൽ ബാറ്ററിയുടെ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കും
ഒറ്റത്തവണ ചാർജ് ചെയ്താൽ 211 കിലോമീറ്റർ വരെ സഞ്ചരിക്കാം..! പുതിയ ‘ടാറ്റ ഇൻട്രാ ഇവി’ പുറത്തിറക്കി ടാറ്റാ മോട്ടോഴ്സ്
Published on
Updated on

പുതിയ ‘ടാറ്റ ഇൻട്രാ ഇവി’ പുറത്തിറക്കി പ്രമുഖ ഇന്ത്യൻ വാഹന നിർമാണ കമ്പനിയായ ടാറ്റാ മോട്ടോഴ്സ്. വൈദ്യുത വാണിജ്യ വാഹന വിപണിയിൽ മേധാവിത്വം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിപണിയിലെത്തിച്ച പിക്കപ്പിന് 11.95 ലക്ഷം രൂപയാണ് പ്രാരംഭ വില. അത്യാധുനിക സാങ്കേതികവിദ്യയോടെ എത്തുന്ന ഇൻട്രാ ഇവിയിൽ 72 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇത് 230 എൻഎം ടോർക്ക് ഉൽപ്പാദിപ്പിക്കും.

ഇന്ത്യൻ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ നിർമിച്ച 28.2 കെഡബ്ല്യുഎച്ച് ലിഥിയം അയോൺ ബാറ്ററിയാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 211 കിലോമീറ്റർ വരെ സഞ്ചരിക്കാമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

ഒറ്റത്തവണ ചാർജ് ചെയ്താൽ 211 കിലോമീറ്റർ വരെ സഞ്ചരിക്കാം..! പുതിയ ‘ടാറ്റ ഇൻട്രാ ഇവി’ പുറത്തിറക്കി ടാറ്റാ മോട്ടോഴ്സ്
വീതിയേറിയ സ്ക്രീൻ... പുത്തൻ ഫോൾഡബിളുമായി സാംസങ്..! ഐഫോണിന് വെല്ലുവിളിയാകുമോ?

സിസിഎസ്2 (CCS2) ഫാസ്റ്റ് ചാർജിങ് സൗകര്യമുള്ളതിനാൽ വെറും 55 മിനിറ്റിനുള്ളിൽ ബാറ്ററിയുടെ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കും. ഐപി67 (IP67) റേറ്റിങ്ങുള്ള ബാറ്ററിക്ക് ആറ് വർഷം അല്ലെങ്കിൽ രണ്ട് ലക്ഷം കിലോമീറ്റർ വരെ വാറന്റിയും ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്നുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ കുറഞ്ഞ പ്രവർത്തനച്ചെലവും ഉയർന്ന ലാഭവുമാണ് പുതിയ ഇലക്ട്രിക് പിക്കപ്പിലൂടെ ടാറ്റ വാഗ്ദാനം ചെയ്യുന്നത്.

വൈദ്യുത പിക്കപ്പുകള്‍ കൂടി പുറത്തിറക്കുന്നതിലൂടെ എല്ലാ സെഗ്‌മെന്റുകളിലും വൈദ്യുത വാഹനങ്ങൾ എത്തിക്കുന്ന രാജ്യത്തെ ഏക കമ്പനിയായി ടാറ്റ മാറിയെന്ന് ടാറ്റ മോട്ടോഴ്സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഗിരീഷ് വാഗ് പറഞ്ഞു. അതേസമയം, തങ്ങളുടെ പാസഞ്ചർ വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന് അടുത്തിടെ ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചിരുന്നു. നിർമാണ ചെലവിലുണ്ടായ വർധന കണക്കിലെടുത്താണ് ഈ തീരുമാനമെടുത്തതെന്നും കമ്പനി അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com