
പുത്തന്‍ മാറ്റങ്ങളുമായി സിയേറ എസ്‌യുവി വീണ്ടും നിരത്തിലിറക്കാന്‍ ടാറ്റ. ജനുവരിയില്‍ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ ടാറ്റ പുതിയ സിയേറ പ്രദര്‍ശിപ്പിച്ചിരുന്നു. പ്രീമിയം ഇന്റീരിയറുമായി വീണ്ടും വിപണിയില്‍ എത്താന്‍ ഒരുങ്ങുകയാണ് വാഹനം. റീലോഞ്ച് ചെയ്യുന്ന ദിവസം വ്യക്തമാക്കിയില്ലെങ്കിലും ഈ വര്‍ഷം ദീപാവലിയോടെ എത്തുമെന്നാണ് കരുതുന്നത്.
പുതിയ സിയേറ ഇലക്ട്രിക്, പെട്രോള്‍, ഡീസല്‍ എന്നീ വേരിയന്റുകളിലാണ് എത്തുക. ഇതില്‍ ഇവിയുടെ വിശദാംശങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. കാറിന് ഓട്ടോമാറ്റിക് മാനുവല്‍ ഗിയര്‍ ബോക്‌സ് ഓപ്ഷനുകളും ലഭ്യമാകും.
1.5 ലിറ്റര്‍ പെട്രോള്‍, 2.0 ഡീസല്‍ എഞ്ചിനുകളാണ് സിയേറക്ക് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നത്. ഒന്ന് ടാറ്റ നെക്‌സോണില്‍ നിന്നും 2.0 ലിറ്റര്‍ മള്‍ടിജെറ്റ് എഞ്ചിന്‍ ഹാരിയറില്‍ നിന്നുമായിരിക്കും എന്നാണ് സൂചന. 91 എച്ച്പി കരുത്തും പരമാവധി 186 എന്‍എം ടോര്‍ക്കും പുറത്തെടുക്കാന്‍ കഴിവുള്ള എന്‍ഞ്ചിനാണത്. ഇലക്ട്രിക് വേരിയന്റിന് വ്യക്തസ്ത ബാറ്ററി ഓപ്ഷന്‍സും നല്‍കിയിട്ടുണ്ട്.
സിയേറ ഇന്റീരിയര്‍
ഹാരിയര്‍ ഇവിക്ക് 'ക്വാഡ് വീല്‍ ഡ്രൈവ്' ടാറ്റ അവതരിപ്പിച്ചിരുന്നു. ഇത് തന്നെ സിയേറയിലും നല്‍കിയേക്കുമെന്നാണ് കരുതുന്നത്. ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേയും ഇന്‍ഫോര്‍ട്ടൈന്‍മെന്റിനായി വലിയ ടച്ച് സ്‌ക്രീനും നല്‍കിയിട്ടുണ്ട്. കാറിലെ മൂന്ന് സ്‌ക്രീനുകളും 12.3 ഇഞ്ച് വീതമുണ്ടെന്നും പ്രതീക്ഷിക്കുന്നു. സ്‌ക്രീനിനോട് ചേര്‍ന്ന് ഡാഷ് ബോര്‍ഡുകളില്‍ ഡുവല്‍ ടോണ്‍ ആണ് നല്‍കിയിരിക്കുന്നത്. മുന്‍ഭാഗത്ത് ആംബിയന്റ് ലൈറ്റിങ്ങും നല്‍കിയിട്ടുണ്ട്. സ്റ്റീയറിങ് വീലിന്റെ ഡിസൈനിലും മാറ്റം വരുത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്.
സിയേറ എക്സ്റ്റീരിയര്‍
ബോക്‌സി ഡിസൈനിലാണ് സിയേറ ലോഞ്ച് ചെയ്യുക. ഫുള്‍ വിഡ്ത് എല്‍ഇഡി സ്ട്രിപ്‌സും സീക്വന്‍ഷ്യല്‍ എല്‍ഇഡി ടേര്‍ണ്‍ ഇന്‍ഡിക്കേറ്ററും നല്‍കിയിട്ടുണ്ട്.