വില കൊണ്ടും ഗുണം കൊണ്ടും വിപ്ലവം സൃഷ്ടിക്കാന്‍ ടാറ്റ പഞ്ച്! ഇവി വാഹന വിപണിയില്‍ വീണ്ടും ആധിപത്യം നേടാന്‍ ടാറ്റ മോട്ടോഴ്‌സ്

പുതിയ പഞ്ചിന്റെ മറ്റൊരു പ്രത്യേകത ബാറ്ററി പാക്കിന് നല്‍കുന്ന ലൈഫ് ടൈം വാറന്റിയാണ്
വില കൊണ്ടും ഗുണം കൊണ്ടും വിപ്ലവം സൃഷ്ടിക്കാന്‍ ടാറ്റ പഞ്ച്! ഇവി വാഹന വിപണിയില്‍ വീണ്ടും ആധിപത്യം നേടാന്‍ ടാറ്റ മോട്ടോഴ്‌സ്
Published on
Updated on

ഇവി വാഹന വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച് ടാറ്റ പഞ്ച് ഉടന്‍ വിപണിയിലേക്കെത്തുന്നു. പുതിയ പഞ്ച് ഇവിയുടെ ഏറ്റവും വലിയ പ്രത്യേകത കൂടുതല്‍ ഫീച്ചറുകളും കുറഞ്ഞ വിലയുമാണ്. തിയാഗോ ഇവിയുടെ വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ പുതിയ ടാറ്റ പഞ്ചിന്റെ ബേസ് മോഡല്‍ ലഭിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

തിയാഗോ ഇവിയെടുക്കാന്‍ വരുന്നവര്‍ അടക്കം ബുക്കിംഗ് പഞ്ചിലേക്ക് മാറ്റുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി അവസാന ആഴ്ചയോടെ വാഹനം ആളുകളിലേക്ക് എത്തി തുടങ്ങുമെന്നാണ് വിവരം.

വില കൊണ്ടും ഗുണം കൊണ്ടും വിപ്ലവം സൃഷ്ടിക്കാന്‍ ടാറ്റ പഞ്ച്! ഇവി വാഹന വിപണിയില്‍ വീണ്ടും ആധിപത്യം നേടാന്‍ ടാറ്റ മോട്ടോഴ്‌സ്
വൻ കിഴിവുകൾ, കിടിലൻ ഓഫറുകൾ; ഫെബ്രുവരി മാസത്തിൽ വിപണി പിടിക്കാൻ ടൊയോട്ട

പഞ്ചിലെ പഞ്ച്- പ്രത്യേകതകള്‍

പഴയ പഞ്ച് മോഡലില്‍ 25 കിലോവാട്ട്, 35 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്കുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ പതിപ്പിൽ 30 കിലോവാട്ട്, 40 കിലോവാട്ട് എന്നിങ്ങനെയുള്ള ബാറ്ററി പാക്കുകളാണ് നല്‍കുന്നത്.

30 കിലോവാട്ട് ബാറ്ററിക്ക് ഒറ്റ ചാര്‍ജില്‍ 365 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും. 40 കിലോവാട്ട് ബാറ്ററിക്ക് 468 കിലോമീറ്റര്‍ റേഞ്ച് ആണ് അവകാശപ്പെടുന്നത്. ബേസ് മോഡലുകളില്‍ സാധാരണ നല്‍കാത്ത ഫാസ്റ്റ് ചാര്‍ജിങ്ങ് സംവിധാനമാണ് പഞ്ചിന്റെ മറ്റൊരു പ്രത്യേകത. 65 കിലോവാട്ട് ഡിസി ഫാസ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 26 മിനുട്ടിനുള്ളില്‍ 20 ശതമാനത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം.

വില കൊണ്ടും ഗുണം കൊണ്ടും വിപ്ലവം സൃഷ്ടിക്കാന്‍ ടാറ്റ പഞ്ച്! ഇവി വാഹന വിപണിയില്‍ വീണ്ടും ആധിപത്യം നേടാന്‍ ടാറ്റ മോട്ടോഴ്‌സ്
പുത്തൻ ലുക്കിൽ ടാറ്റ പഞ്ച് ഇവി; ലോഞ്ച് ഫെബ്രുവരി 20ന്

പുതിയ പഞ്ചിന്റെ മറ്റൊരു പ്രത്യേകത ബാറ്ററി പാക്കിന് നല്‍കുന്ന ലൈഫ് ടൈം വാറന്റിയാണ്. 40 കിലോവാട്ട് ബാറ്ററിക്കാണ് ഈ സേവനം ലഭിക്കുക.

മറ്റൊരു പ്രത്യേകത ബാസ് ആണ്. വിന്‍ഡ്‌സര്‍ ഇവിയിലൂടെ എംജി മോട്ടോര്‍ ഇന്ത്യ രാജ്യത്ത് തരംഗമാക്കി ബാറ്ററി ആസ് എ സര്‍വീസ് (BAAS) വില്‍പ്പന രീതി പഞ്ച് ഇവിയിലൂടെ ടാറ്റയും സ്വീകരിച്ചിട്ടുണ്ട്. ഇതുവഴി പഞ്ച് ബേസ് മോഡല്‍ 6.49 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം. എന്നാല്‍ ഉപയോഗത്തിന് ഓരോ കിലോമീറ്ററിനും 2.60 രൂപ വീതം വാടകയായി നല്‍കേണ്ടി വരും. എന്നാല്‍ ബാറ്ററി അടക്കം 9.69 ലക്ഷം രൂപയാണ് പ്രാരംഭ വിലയായി മുടക്കേണ്ടത്. ഇത് നിലവിലെ തിയാഗോ ഇവിയുടെ ടോപ് എന്‍ഡിനേക്കാള്‍ കുറഞ്ഞ വിലയാണ്. ടോപ് എന്‍ഡിന് 11.14 ലക്ഷമാണ് എക്‌സ് ഷോറൂം വില.

തിയാഗോ മിഡ് വേരിയന്റെ ലോങ്ങ് റേഞ്ചിന് 10.14 ലക്ഷമാണ് എക്‌സ് ഷോറൂം വില. ഇതിനേക്കാള്‍ കുറഞ്ഞ വിലയാണ് പഞ്ച് ബേസ് മോഡലിനെന്നതും പ്രത്യേകതയാണ്.

ഇന്റീരിയര്‍ ഫീച്ചറുകളാല്‍ സമ്പന്നമാണ് പുത്തന്‍ പഞ്ച് ഇവി. 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടൈന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി എന്നിവ ഇതിലുണ്ട്. കൂടാതെ ഇലക്ട്രിക് സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, വെന്റിലേറ്റഡ് സീറ്റുകളും പഞ്ചിന്റെ പ്രത്യേകതയാണ്. ഇക്കോ, സിറ്റി, സ്‌പോര്‍ട്ട്‌സ് എന്നിങ്ങനെ മൂന്ന് ഡ്രൈവിങ്ങ് ഈ വാഹനത്തില്‍ ലഭ്യമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com