നല്ല മൈലേജും വലിയ ബൂട്ടും വിലക്കുറവും; ഈ ഫാമിലി സ്കൂട്ടർ തെരഞ്ഞെടുക്കാം!

33 ലിറ്റർ ബൂട്ട് ശേഷിയുള്ള ഈ സ്ഥലത്ത് രണ്ട് ഹാഫ്-ഫേസ് ഹെൽമെറ്റുകളോ അതിന് തുല്യമായ സാധനങ്ങളോ സൂക്ഷിക്കാം.
TVS Jupiter
TVS JupiterSource: Social Media
Published on

110 സിസി സ്‍കൂട്ടർ സെഗ്‌മെന്റിൽ ഹോണ്ട ആക്ടിവയ്ക്ക് വെല്ലുവിളി ഉയർത്തിയാണ് ടിവിഎസ് ജൂപ്പിറ്റർ വിപണിയിലെത്തിയത്. ടിവിഎസിന്റെ മികച്ച വിൽപ്പനയുള്ള മോഡലാണ് ഇത്. ജിഎസ്‍ടിയിലെ മാറ്റങ്ങളെത്തുടർന്ന് ടിവിഎസ് ജൂപ്പിറ്ററിന് ഇപ്പോൾ കാര്യമായ വിലക്കിഴിവുണ്ട്. 6000 രൂപയിലധികം ലാഭം നൽകുന്ന തരത്തിലാണ് വിലയിലെ മാറ്റങ്ങൾ. എന്നാൽ നിങ്ങൾ തെരഞ്ഞെടുക്കുന്ന വേരിയെന്റിന് അനുസരിച്ച് വിലയും, ഡിസ്കൗണ്ടും വ്യത്യസ്തമായിരിക്കും.

TVS Jupiter
നവരാത്രി മുതല്‍ ദീപാവലി വരെ; 30 ദിവസത്തിനിടെ ടാറ്റ മോട്ടോഴ്‌സ് വിറ്റത് 1 ലക്ഷത്തിലേറെ കാറുകള്‍! മുന്നിൽ നെക്സോൺ

വിലക്കുറവ് മാത്രമല്ല ടിവിഎസ് ജൂപ്പിറ്റർ തെരഞ്ഞെടുക്കാൻ വിപണിയിൽ ചൂണ്ടിക്കാണിക്കുന്ന മറ്റ് ചില സവിശേഷതകൾ കൂടിയുണ്ട്. iGo അസിസ്റ്റ് എന്ന ഓട്ടോ സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റം സിഗ്നലിലോ ട്രാഫിക്കിലോ നിർത്തുമ്പോൾ എഞ്ചിൻ യാന്ത്രികമായി ഓഫാക്കുന്നു. ഇന്ധനലാഭമാണ് ഇവിടെ പ്രധാന പ്രയോജനം. ആക്സിലറേറ്റർ അമർത്തുമ്പോൾ സ്റ്റാർട്ട് ആകുകയും ചെയ്യും. ഡ്രൈവ് ചെയ്യുമ്പോൾ ബാറ്ററിയുടെ സഹായത്തോടെയുള്ള ഒരു മൃദുവായ ബൂസ്റ്റും ലഭിക്കും.

സ്കൂട്ടർ വിഭാഗത്തിലെ ഏറ്റവും വലിയ ട്രങ്ക് ശേഷി ജൂപ്പിറ്ററിനുണ്ട്. 33 ലിറ്റർ ബൂട്ട് ശേഷിയുള്ള ഈ സ്ഥലത്ത് രണ്ട് ഹാഫ്-ഫേസ് ഹെൽമെറ്റുകളോ അതിന് തുല്യമായ സാധനങ്ങളോ സൂക്ഷിക്കാം. ൻവശത്ത് രണ്ട് ലിറ്റർ തുറന്ന ഗ്ലൗ ബോക്സും ചിവ വേരിയന്റുകളിൽ ലഭിക്കും.

ടിവിഎസ് ജൂപ്പിറ്ററിൽ ടിഎഫ്ടി (തിൻ-ഫിലിം ട്രാൻസിസ്റ്റർ) ഡാഷ് ഇല്ല. പകരം, അതിൽ ഒരു എൽസിഡി ഡാഷ്‌ബോർഡാണ്. എന്നാൽ ചില വേരിയന്റുകളിൽബ്ലൂടൂത്ത് വഴി സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി ലഭ്യമാണ്, ഇത് ടേൺ-ബൈ-ടേൺ നാവിഗേഷൻ അനുവദിക്കും. രണ്ട് 12 ഇഞ്ച് വീലുകളും നൽകിയിരിക്കുന്നു. ട്യൂബ്‌ലെസ് ടയറുകളും ഇതിൽ ലഭ്യമാണ്. പഞ്ചർ സംഭവിക്കുമ്പോൾ വായു സാവധാനം പുറത്തുവിടുന്നതിനാൽ, അപകട സാധ്യത കുറയും.

8 bhp കരുത്തും 9.2 Nm ടോ‍ക്കും ഉത്പാദിപ്പിക്കുന്ന വിശ്വസനീയമായ 113cc, സിംഗിൾ-സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് ടിവിഎസ് ജൂപ്പിറ്ററിന് കരുത്ത് പകരുന്നത്. iGo അസിസ്റ്റിനൊപ്പം, ടോർക്ക് 9.8 Nm ആയി വർദ്ധിക്കുന്നു (ഇത് പിക്കപ്പ് മെച്ചപ്പെടുത്തുന്നു). നഗര ഗതാഗതത്തിൽ സുഗമവും കാര്യക്ഷമവുമായ യാത്രയ്ക്കായാണ് ഈ എഞ്ചിൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. നല്ല മൈലേജും, വലിയ ബൂട്ടും, ഏറ്റവും പുതിയ സാങ്കേതികവിദ്യയും ഉള്ള ഒരു സ്‍കൂട്ടർ നിങ്ങൾ തിരയുകയാണെങ്കിൽ, ഇത് ഒരു മികച്ച ഓപ്ഷനാണ്.

TVS Jupiter
വിൻസൺ ഗോമസിൻ്റെ ഫോൺ നമ്പർ ഇനി കാട്ടാക്കടയിലെ കാർ നമ്പർ; ലക്ഷങ്ങളെറിഞ്ഞ് '2255' സ്വന്തമാക്കി മലയിൻകീഴ് സ്വദേശി

ആകർഷകമായ നിറങ്ങളാണ് മറ്റൊരു സവിശേഷത.ടിവിഎസ് ജൂപ്പിറ്റർ വൈവിധ്യമാർന്ന വകഭേദങ്ങളിലും നിറങ്ങളിലും ലഭ്യമാണ്, ഓരോ ഉപഭോക്താവിനും അവർ ആഗ്രഹിക്കുന്ന മോഡൽ തിരഞ്ഞെടുക്കാൻ സാധിക്കും. ആകെ ആറ് വകഭേദങ്ങൾ ലഭ്യമാണ്. ചുവപ്പ്, വെങ്കലം, ചാരനിറം, വെള്ള, കടും നീല, നീല, മാറ്റ് കറുപ്പ് എന്നീ ഏഴ് നിറങ്ങളിലും ലഭ്യമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com