12 വർഷത്തെ യാത്രയ്ക്ക് വിരാമം? സ്റ്റാർ സിറ്റി പ്ലസ് ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് നീക്കി ടിവിഎസ്

12 വർഷത്തോളം ഇന്ത്യൻ നിരത്തുകളിൽ സജീവമായിരുന്ന സ്റ്റാർ സിറ്റി പ്ലസിൻ്റെ വിൽപനയിൽ സമീപകാലത്തായി വലിയ ഇടിവ് നേരിട്ടിരുന്നു.
TVS Star City Plus Delisted From Website In India
TVS Star City Plus Delisted From Website In India
Published on: 
Updated on: 

ഇന്ത്യയിലെ സാധാരണക്കാരുടെ പ്രിയപ്പെട്ട ബൈക്കുകളിലൊന്നായ ടിവിഎസ് സ്റ്റാർ സിറ്റി പ്ലസ് ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തു. 2014-ൽ വിപണിയിലെത്തിയ ഈ 110 സിസി ബൈക്കിന്റെ ഉൽപ്പാദനവും വിൽപ്പനയും ടിവിഎസ് മോട്ടോർ കമ്പനി അവസാനിപ്പിക്കുന്നു എന്നതിൻ്റെ സൂചനയായാണ് ഇതിനെ കണക്കാക്കുന്നത്. 12 വർഷത്തോളം ഇന്ത്യൻ നിരത്തുകളിൽ സജീവമായിരുന്ന സ്റ്റാർ സിറ്റി പ്ലസിൻ്റെ വിൽപനയിൽ സമീപകാലത്തായി വലിയ ഇടിവ് നേരിട്ടിരുന്നു.

2026-ലെ കണക്കുകൾ പ്രകാരം പല മാസങ്ങളിലും ബൈക്കിൻ്റെ വിൽപ്പന പൂജ്യത്തിലേക്ക് താഴ്ന്നിരുന്നു. 2021-ലാണ് ഈ മോഡലിന് അവസാനമായി കാര്യമായ മാറ്റങ്ങൾ ലഭിച്ചത്. വിപണിയിലെ പുതിയ എതിരാളികളോട് പിടിച്ചുനിൽക്കാനാവശ്യമായ നവീകരണങ്ങളൊന്നും പിന്നീട് ബൈക്കിൽ കൊണ്ടുവന്നിരുന്നില്ല. 8.2 ബിപിഎച്ച് കരുത്തും 8.7എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 109.7 സിസി എയർ-കൂൾഡ് എഞ്ചിനായിരുന്നു ബൈക്കിന് കരുത്ത് പകർന്നിരുന്നത്. എൽഇഡി ഹെഡ്‌ലാമ്പ്, സെമി-ഡിജിറ്റൽ ഇൻസ്ട്രമെൻ്റ് ക്ലസ്റ്റർ, യുഎസ്ബി ചാർജിംഗ് പോർട്ട് തുടങ്ങിയ ഫീച്ചറുകളോടെയാണ് ബൈക്ക് വിറ്റിരുന്നത്.

TVS Star City Plus Delisted From Website In India
സ്‌കൂള്‍ വിദ്യാര്‍ഥികളെ പഠനത്തില്‍ സഹായിക്കാന്‍ ആപ്പുമായി എംബിബിഎസ് വിദ്യാര്‍ഥികള്‍

ടിവിഎസ് മോട്ടോറിന്റെ കമ്മ്യൂട്ടർ പോർട്ട്‌ഫോളിയോയിൽ നിലവിൽ മൂന്ന് മോട്ടോർസൈക്കിളുകളാണ് ഉള്ളത്. അതിൽ പ്രീ-അപ്ഡേറ്റ് ചെയ്ത ടിവിഎസ് റേഡിയൻ, ടിവിഎസ് സ്പോട്ട് എന്നിവയാണ് ഉൾപ്പെടുന്നത്. സ്റ്റാർ സിറ്റി പ്ലസ് പിൻവാങ്ങുന്നതോടെ 110 സിസി കമ്മ്യൂട്ടർ വിഭാഗത്തിൽ ടിവിഎസ് റേഡിയൻ,ടിവിഎസ് സ്പോർട്ട് എന്നീ മോഡലുകളിലായിരിക്കും കമ്പനി ഇനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിലവിൽ സ്റ്റാർ സിറ്റി പ്ലസിൻ്റെ പിൻമാറ്റം കമ്പനി ഇതുവരെയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.