പ്രതീകാത്മക-ചിത്രം
പ്രതീകാത്മക-ചിത്രംSource: Social Media

ഇന്ത്യയിൽ സ്റ്റിയറിംഗ് വലതുവശത്ത് തന്നെ; കാരണം ഇതാണ്

സ്വാതന്ത്ര്യം നേടി ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ബ്രീട്ടീഷ് പാരമ്പര്യത്തിൽ മാറ്റം വരുത്താത്തതിന് കാരണങ്ങൾ വേറയുമുണ്ട്.
Published on

വാഹനം ഓടിക്കുമ്പോൾ സ്റ്റിയറിംഗ് വലതുവശത്താണ്. എല്ലാ രാജ്യങ്ങളിലും അങ്ങനെയല്ല കേട്ടോ. ഇന്ത്യയിൽ വാഹനങ്ങളില്‍ സ്റ്റിയറിംഗ് വലതുവശത്താണ് നൽകിയിരിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിലടക്കം വാഹനങ്ങൾക്ക് ഇടതുവശത്ത് സ്റ്റിയറിംഗ് നൽകുമ്പോൾ ഇന്ത്യയിൽ വ്യത്യസ്ഥമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?

പ്രതീകാത്മക-ചിത്രം
ക്രാഷ് ടെസ്റ്റിൽ തകർന്നടിഞ്ഞ് സുസുക്കി ഫ്രോങ്ക്സ്

വെറും രൂപകൽപ്പനമാത്രമല്ല അതിന് കാരണം. ഈ രീതിക്ക് പിന്നിൽ ചരിത്രം, സുരക്ഷാ, ഭൂമിശാസ്ത്രം, നൂറ്റാണ്ടുകൾക്ക് മുൻപേ ചിട്ടപ്പെടുത്തിയ ഡ്രൈവിംഗ് രീതികൾ എന്നിവയുണ്ട്. ബ്രീട്ടീഷ് ഭരണകാലത്തെ ശീലമാണ് കാലങ്ങളായി ഇന്ത്യയിൽ പിന്തുടരുന്നത്. ഇന്ത്യയില്‍ റോഡ് സംവിധാനങ്ങളും ഗതാഗത നിയമങ്ങളും അവതരിപ്പിച്ചത്. അവരായതുകൊണ്ടു തന്നെ അത് ഇവിടെ പിന്തുടർന്ന് പോന്നു.

ഇന്ത്യയിൽ കാറുകള്‍, ബസുകള്‍, ട്രക്കുകള്‍ ഓട്ടോറിക്ഷകൾ തുടങ്ങി ഇരുച്ക്ര വാഹനങ്ങൾവരെ ഇടതുവശം ചേർന്നാണ് റോഡിൽ സഞ്ചരിക്കുന്നത്. അതുകൊണ്ട് സ്റ്റിയറിംഗ് വീല്‍ വലതുവശത്ത് വയ്ക്കുന്നത് വാഹനങ്ങള്‍ക്ക് ഏകീകൃത സ്വഭാവം നൽകുമെന്നാണ് നിരീക്ഷണം. ഹൈവേകളിലും ഇടുങ്ങിയ റോഡുകളിലും ഓവര്‍ടേക്കിംഗ്, ലൈന്‍ പൊസിഷനിംഗ് തുടങ്ങിയ സാഹചര്യങ്ങളിലും ഈ സംവിധാനം സഹായകമാണ്.

ഇന്ത്യൻ സാഹചര്യത്തിൽ വലതുവശത്ത് സ്റ്റിയറിംഗ് എന്നത് എറെ ഗുണകരമാണ്. ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ എതിരെ വരുന്ന വാഹനങ്ങളില്‍ നിന്നുള്ള ദൂരം കണക്കാക്കാനും,സുരക്ഷ മെച്ചപ്പെടുത്താനും സാധിക്കും. ഇടതുവശത്തുകൂടി സഞ്ചരിക്കുന്ന കാല്‍നടയാത്രക്കാര്‍, സൈക്കിള്‍ യാത്രക്കാര്‍ തുടങ്ങിയവരെ ശ്രദ്ധിക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും സാധിക്കും.

സ്വാതന്ത്ര്യം നേടി ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ബ്രീട്ടീഷ് പാരമ്പര്യത്തിൽ മാറ്റം വരുത്താത്തതിന് കാരണങ്ങൾ വേറയുമുണ്ട്. റോഡ് അടിസ്ഥാന സൗകര്യങ്ങള്‍, ഡ്രൈനേജുകള്‍, വാഹന നിര്‍മ്മാണം, ഡ്രൈവര്‍മാരുടെ ട്രെയിനിംഗ് എന്നിവയില്‍ വലിയ തരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവന്നാലേ നമ്മുടെ രാജ്യത്ത് വാഹനങ്ങൾക്ക് ഇടതുവശത്ത് സ്റ്റിയറിംഗ് നൽകാനാകൂ. സാമ്പത്തിക സാഹചര്യങ്ങളും, അപകട സാധ്യതയുമെല്ലാം അതിന് വെല്ലുവിളി ഉയർത്തുന്നവയാണ്.

പ്രതീകാത്മക-ചിത്രം
ലഗേജ് കൂടുതലായാലും പ്രശ്നമില്ല; വലിയ ബൂട്ട് സ്പേസുള്ള ബജറ്റ് ഫ്രണ്ട്ലി കാറുകൾ വിപണിയിൽ

യുകെ, ജപ്പാന്‍, ഓസ്ട്രേലിയ, തായ്‌ലൻഡ്, ദക്ഷിണാഫ്രിക്ക എന്നിവയുള്‍പ്പെടെ ഏകദേശം 75 രാജ്യങ്ങള്‍ ഇടതുവശ ഗതാഗതം പിന്തുടരുകയും വലതുവശത്ത് സ്റ്റിയറിംഗ് ഉപയോഗിക്കുന്ന വാഹനങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നു.നിലവിലെ സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തി ഇന്ത്യയിലും ആ രീതി കൊണ്ടുവരുന്നത് ചെലവേറിയ , അതി സാഹസികമായ കാര്യമായാണ് വിദഗ്ധർ വിലയിരുത്തുന്നത്.

News Malayalam 24x7
newsmalayalam.com