വിമാനാപകടങ്ങളിലെ നാശനഷ്ടങ്ങൾ പരിഹരിക്കാം; എയർലൈൻസ് ഇൻഷുറൻസ് നൽകുന്ന കവറേജുകൾ

വിമാനയാത്രകൾക്കിടെ ഉണ്ടാകുന്ന അപകടങ്ങളിൽ യാത്രക്കാർക്ക് പരിക്കുകൾ, വസ്തുവകകൾക്ക് കേടുപാടുകൾ തുടങ്ങിയവയിൽ നിന്നുള്ള സാമ്പത്തിക നഷ്ടപരിഹാരം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource; Meta AI
Published on

സമീപകാലത്ത് നടന്ന വിമാനാപകടങ്ങൾ ആളുകളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. അപകടങ്ങൾ ഉണ്ടാക്കുന്ന പരിക്കുകളും ജീവഹാനിയും മാത്രമല്ല ചികിത്സാ ചെലവുകളും, നാശ നഷ്ടങ്ങളും, ആളുകളുടെ മരണം കുടുംബങ്ങൾക്ക് ഉണ്ടാക്കാവുന്ന സാമ്പത്തിക പ്രതിസന്ധികളുമെല്ലാം തന്നെ സാധാരണ മനുഷ്യരെ അലട്ടുന്ന പ്രശ്നങ്ങളാണ്. പലപ്പോഴും ഇൻഷുറൻസ് കവറേജുകളിലൂടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പു വരുത്താൻ കഴിയും.അത്തരത്തിൽ വിമാന യാത്രക്കാർക്ക് ആശ്രയിക്കാവുന്ന ഒന്നാണ് എയർലെൻസ് ഇൻഷുറൻസുകൾ.

വിമാനയാത്രകൾക്കിടെ ഉണ്ടാകുന്ന അപകടങ്ങളിൽ യാത്രക്കാർക്ക് പരിക്കുകൾ, വസ്തുവകകൾക്ക് കേടുപാടുകൾ തുടങ്ങിയവയിൽ നിന്നുള്ള സാമ്പത്തിക നഷ്ടപരിഹാരം നൽകുന്നവയാണ് എയർലൈൻസ് ഇൻഷുറൻസുകൾ. മെഡിക്കൽ ചെലവുകൾ, പുനരധിവാസ ചെലവുകൾ, നിയമപരമായ ബാധ്യതകൾ എന്നിവയെല്ലാം ഇൻഷുറൻസിൽ പരിഗണിക്കും.

പ്രതീകാത്മക ചിത്രം
യാത്രക്കാരന് ടിക്കറ്റ് തെറ്റായി നൽകി; സ്‌പൈസ്ജെറ്റ് 25,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ

ട്രാവൽ ഇൻഷുറൻസ്, എയർ ക്രാഫ്റ്റ് ഇൻഷുറൻസ്, ഏവിയേഷൻസ് ഇൻഷുറൻസ് എന്നിങ്ങനെ വിവിധ ഇൻഷിറൻസ് പ്ലാനുകൾ പല കമ്പനികളും അവതരിപ്പിക്കുന്നുണ്ട്.

എയർലെൻസ് ഇൻഷുറൻസ് പരിരക്ഷയിൽ വരുന്ന പ്രധാനകാര്യങ്ങൾ;

വിമാനത്തിന് സംഭവിക്കുന്ന കേടുപാടുകൾ

വിമാനം അപകടത്തിൽപ്പെട്ടാൽ അതിനുണ്ടാകുന്ന നാശനഷ്ടങ്ങൾ ഇൻഷുറൻസ് പരിരക്ഷയിൽ വരും.

യാത്രക്കാരുടെ പരിക്കുകൾ:

വിമാനാപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റാൽ ചികിത്സാ ചെലവുകൾ, ആശുപത്രിവാസം, മരുന്നുകൾ എന്നിവ ഇൻഷുറൻസ് പരിരക്ഷയിൽ ലഭിക്കും.

യാത്രക്കാരുടെ നിയമപരമായ ബാധ്യത:

വിമാനാപകടത്തിൽ മറ്റൊരാൾക്ക് പരിക്കേൽക്കുകയോ വസ്തുവകകൾക്ക് നാശനഷ്ടം സംഭവിക്കുകയോ ചെയ്താൽ, നിയമപരമായ ബാധ്യതയിൽ നിന്നുള്ള സംരക്ഷണം ഇൻഷുറൻസ് നൽകുന്നു.

മൂന്നാം കക്ഷി ബാധ്യത:

വിമാനം മൂലം മറ്റൊരാൾക്ക് നാശനഷ്ടം സംഭവിച്ചാൽ അതിനും ഇൻഷുറൻസ് പരിരക്ഷയുണ്ട്.

യാത്രക്കാർക്കുള്ള നഷ്ടപരിഹാരം:

വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്താൽ യാത്രക്കാർക്ക് നഷ്ടപരിഹാരം ലഭിക്കും.

ബാഗേജുകൾക്കുണ്ടാകുന്ന നഷ്ടമോ കാലതാമസമോ:

ബാഗേജുകൾക്ക് സംഭവിക്കുന്ന നാശ നഷ്ടമോ അവ ലഭിക്കുന്നതിലുള്ള കാലതാമസമോ ഇൻഷുറൻസിലൂടെ ക്ലെയിം ചെയ്യാം.

എയർലൈൻ ഇൻഷുറൻസിന്റെ പ്രീമിയവും കവറേജ് തുകയുമെല്ലാം വിമാനത്തിൻ്റെ തരം, യാത്രക്കാരുടെ എണ്ണം, ലക്ഷ്യസ്ഥാനം തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com