യുകെയില്‍ ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹരായി മലയാളി സംരംഭകര്‍

എന്‍വെസ്റ്റേഴ്സ് ലിമിറ്റഡില്‍ നിന്നുള്ള പുരസ്‌കാരമാണ് കേരളത്തില്‍ നിന്നുള്ള ഹെര്‍മര്‍ച്ചീസ് ബാലനും സിറിള്‍ റോയിയും നേടിയത്.
UK Malayali Businessman
Published on
Updated on

കൊച്ചി: ലോക രാജ്യങ്ങളില്‍ നിന്നുള്ള നൂതന സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ക്ക് യുകെ സര്‍ക്കാര്‍ ഔദ്യോഗിക എന്‍ഡോഴ്സ്മെന്റ് ബോഡി നല്‍കുന്ന ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍ ബഹുമതിക്ക് അര്‍ഹരായി മലയാളി സംരംഭകര്‍. യുകെ ഹോം ഓഫീസിന്റെ ഇന്നൊവേറ്റര്‍ ഫൗണ്ടര്‍ വിസ പ്രോഗ്രാമിന് കീഴിലുള്ള ഔദ്യോഗിക എന്‍ഡോഴ്സ്മെന്റ് ബോഡികളിലൊന്നായ എന്‍വെസ്റ്റേഴ്സ് ലിമിറ്റഡില്‍ നിന്നുള്ള പുരസ്‌കാരമാണ് കേരളത്തില്‍ നിന്നുള്ള ഹെര്‍മര്‍ച്ചീസ് ബാലനും സിറിള്‍ റോയിയും നേടിയത്.

യുകെയിലെ ആരോഗ്യരംഗം നേരിടുന്ന ഗുരുതര വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തുന്ന ലക്ഷ്യബോധമുള്ള സംരംഭം വികസിപ്പിച്ചതിനാണ് ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍ ബഹുമതിക്ക് ഇവര്‍ അര്‍ഹരായത്. യുകെ ഗവണ്‍മെന്റ് നല്‍കുന്ന ഇന്നൊവേറ്റര്‍ ഫൗണ്ടര്‍ വിസയിലൂടെ ഇംഗ്ലണ്ടില്‍ എത്തുകയും ഇത്തരം ആശയങ്ങളെ മികച്ച സംരംഭമാക്കി മാറ്റുകയും ചെയ്യുന്നവരെയാണ് ഈ പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുന്നത്. പത്ത് വിഭാഗങ്ങളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 750-ലധികം സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നാണ് മലയാളി സംരംഭകര്‍ പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.

യുകെ സ്റ്റാര്‍ട്ടപ് വിസ നേടിയ ഇന്ത്യയില്‍നിന്നുള്ള ചുരുക്കം സംരംഭകരില്‍ ഹെര്‍മര്‍ച്ചീസും സിറിളും ഉള്‍പ്പെടുന്നു. യുകെയിലെ ആരോഗ്യ സംരക്ഷണ മേഖലയില്‍ വ്യക്തമായ മാറ്റമുണ്ടാക്കുന്ന ലക്ഷ്യബോധമുള്ള സംരംഭം വികസിപ്പിക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി മെന്റര്‍ മെര്‍ലിന്‍ യുകെ ലിമിറ്റഡ് എന്ന ആരോഗ്യ സംരക്ഷണ പരിശീലന-സാങ്കേതിക കമ്പനി ഇവര്‍ സ്ഥാപിച്ചു. ഈ സംരംഭത്തിലൂടെ യുകെയില്‍ നിലവിലുണ്ടായിരുന്ന നഴ്സ് ക്ഷാമ പ്രതിസന്ധി മറികടക്കുന്നതിന് നിര്‍ണായക സംഭാവനകള്‍ നല്‍കിയതിനും ഇതിലേക്കായി വികസിപ്പിച്ച സാങ്കേതിക വിദ്യകളെയും പരിഗണിച്ചാണ് ഈ അംഗീകാരം ഇവരിലേക്കെത്തിയത്.

UK Malayali Businessman
കേന്ദ്ര ബജറ്റ് 2026: സ്വർണ വില പിടിച്ചുനിർത്താതെ നിർമല സീതാരാമൻ, നിരാശയിൽ ആഭരണ പ്രേമികൾ

2019ല്‍ നിലവില്‍ വന്ന സ്റ്റാര്‍ട്ടപ്പ് വിസയ്ക്കും ഇന്നോവേറ്റര്‍ ഫൗണ്ടര്‍ വിസയ്ക്കുമായി ഇത്തരത്തില്‍ അവാര്‍ഡ് നല്‍കുന്നത് ആദ്യമായിട്ടാണ്. അതുകൊണ്ടു തന്നെ തുടക്കം മുതലുള്ള എല്ലാ സംരംഭകരേയും അവാര്‍ഡിനായി പരിഗണിച്ചിരുന്നു. ഇതില്‍നിന്നാണ് ഹെര്‍മര്‍ച്ചീസിനെയും സിറിളിനെയും അവാര്‍ഡിനായി തിരഞ്ഞെടുത്തത് എന്നത് അംഗീകാരത്തിന്റെ തിളക്കം കൂട്ടുന്നു. ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍ ബഹുമതിക്കായി മത്സരിച്ച നൂറുകണക്കിന് അന്താരാഷ്ട്ര കമ്പനികളില്‍ ദീര്‍ഘവീക്ഷണമുള്ള സ്റ്റാര്‍ട്ടപ്പ് ആശയം, ധീരമായ കാഴ്ചപ്പാട്, അസാധാരണമായ നിര്‍വ്വഹണം, സാമൂഹിക സ്വാധീനം എന്നിവയാല്‍ വേറിട്ടുനിന്നത് മെന്റര്‍ മെര്‍ലിന്‍ ആണ്. വെറും നാല് വര്‍ഷത്തിനുള്ളിലാണ് ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട സ്ഥാപനമായി മെന്റര്‍ മെര്‍ലിന്‍ വളര്‍ന്നത്.

കേരളത്തിനും ഇന്ത്യയുടെ വളര്‍ന്നുവരുന്ന ആഗോള സ്റ്റാര്‍ട്ടപ്പ് സാന്നിധ്യത്തിനും അഭിമാനകരമായ നേട്ടം കൂടിയാണിത്. ശക്തമായ സാമൂഹിക ദൗത്യം നിലനിര്‍ത്തിക്കൊണ്ട് ആഗോള പ്രസക്തിയോടെ പരിഹാരങ്ങള്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്ന ഇന്ത്യയിലെ സംരംഭകര്‍ക്ക് ഇവരുടെ നേട്ടം പ്രചോദനമാണ്.

തുടക്കം മുതല്‍ സഹായ സഹകരണങ്ങള്‍ നല്‍കി സ്റ്റാര്‍ട്ടപ്പിനെ മികച്ച സംരംഭമാക്കി മാറ്റാന്‍ കൂടെനിന്ന എല്ലാവര്‍ക്കും ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്ന് ഹെര്‍മര്‍ച്ചീസ് പറഞ്ഞു. കേരളത്തില്‍ നിന്ന് കൂടുതല്‍ പേര്‍ക്ക് ആശയങ്ങളുമായി മുന്നോട്ടുവരുന്നതിനും ആഗോള തലത്തില്‍ അവസരങ്ങള്‍ തേടാനും സ്വാധീനം സൃഷ്ടിക്കാനും ഈ അംഗീകാരം പ്രചോദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സിറിള്‍ അഭിപ്രായപ്പെട്ടു.

UK Malayali Businessman
42,000 കോടിയുടെ നിക്ഷേപവും 50,000 തൊഴില്‍ അവസരങ്ങളും; എന്താണ് ധനമന്ത്രി പ്രഖ്യാപിച്ച 100 കോടിയുടെ പദ്ധതി

തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയാണ് ഹെര്‍മര്‍ച്ചീസ്. സിറിള്‍ കോട്ടയം കൈപ്പുഴ സ്വദേശിയാണ്. 2023 ലും 2024 ലും യുകെ എന്‍എച്ച്എസിന്റെ 75ാം വാര്‍ഷിക പ്രസിദ്ധീകരണത്തിലും കോമണ്‍വെല്‍ത്ത് 75ാം വാര്‍ഷിക പ്രസിദ്ധീകരണത്തിലും മെന്റ്റര്‍ മെര്‍ലിന്‍ യുകെ ലിമിറ്റഡ് ഇടം നേടിയിരുന്നു.

നിക്ഷേപ-ഇന്നവേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുകെ ആസ്ഥാനമായുള്ള പ്രമുഖ സ്ഥാപനമാണ് എന്‍വെസ്റ്റേഴ്സ്. യുകെയില്‍ നൂതന സംരംഭങ്ങള്‍ ആരംഭിക്കാനും സ്‌കെയില്‍അപ് ചെയ്യാനും ആഗ്രഹിക്കുന്ന സംരംഭകരെയും കമ്പനികളെയും ഇത് പിന്തുണയ്ക്കുന്നു. യുകെ ഇന്നൊവേഷന്‍ ഇക്കോസിസ്റ്റത്തില്‍ വളരാന്‍ ആഗോള സ്ഥാപകരെ വിദഗ്ദ്ധ മെന്റര്‍ഷിപ്പ്, നിക്ഷേപക നെറ്റ്വര്‍ക്കുകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുമായി ഈ സ്ഥാപനം ബന്ധിപ്പിക്കുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com