

മൈസൂരു: ഖനന മേഖലയെ പരിസ്ഥിതി സൗഹൃദമാക്കാനുള്ള നീക്കങ്ങള്‍ക്ക് വേഗം കൂട്ടി പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്‍. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ 35 ടണ്‍ ഇലക്ട്രിക് ഡംപ് ട്രക്ക് പുറത്തിറക്കി. മൈസൂരുവിലെ ബിഇഎംഎല്‍ കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശാന്തനു റോയ് വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു.
സീറോ എമിഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഈ ട്രക്ക് കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യങ്ങളില്‍ നിര്‍ണായക മുന്നേറ്റമായി കണക്കാക്കപ്പെടുന്നു. പെര്‍മനന്റ് മാഗ്‌നറ്റ് സിന്‍ക്രണസ് മോട്ടോര്‍ (PMSM) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ട്രക്കിന് 35 ടണ്‍ പേലോഡ് ശേഷിയുണ്ട്. 300 സണവ ലിഥിയം-അയണ്‍ ബാറ്ററിയും ലിക്വിഡ് കൂളിംഗ് അടങ്ങിയ തെര്‍മല്‍ മാനേജ്മെന്റ് സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ച് 8590% ഊര്‍ജ്ജക്ഷമതയും, 6070% ഇന്ധനച്ചെലവ് ലാഭവും ലഭിക്കുമെന്നാണ് ബിഇഎംഎല്‍ വ്യക്തമാക്കുന്നത്.
60 മുതല്‍ 90 മിനിറ്റിനുള്ളില്‍ 80% വരെ ചാര്‍ജ് ചെയ്യാനാകുന്ന സംവിധാനവും റീജനറേറ്റീവ് ബ്രേക്കിംഗ് സാങ്കേതികവിദ്യയും ട്രക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഠിന ഖനന സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ അനുയോജ്യമായ IP67/IP68 സുരക്ഷാ റേറ്റിംഗും ട്രക്കിനുണ്ട്.
സുസ്ഥിര എഞ്ചിനീയറിംഗ് പരിഹാരങ്ങള്‍ നല്‍കുന്നതില്‍ ബി.ഇ.എം.എല്‍ മുന്നിലാണ്. ഈ തദ്ദേശീയ ഉല്‍പ്പന്നം ഖനന മേഖലയെ മാറ്റിമറിക്കും,'' എന്ന് ബിഇഎംഎല്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ആയ ശാന്തനു റോയ് പറഞ്ഞു.
ബിഇഎംഎല്‍ ഡയറക്ടര്‍ (Mining and Construction) സഞ്ജയ് സോം, മേധ കമ്പനിയുടെ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.