ബെംഗളൂരു, ചെന്നൈ യാത്രക്കാര്‍ ദുരിതത്തിലാകും; കേരളത്തിൽ നിന്നുള്ള അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ തിങ്കളാഴ്ച മുതൽ സര്‍വീസ് നിര്‍ത്തും

അഖിലേന്ത്യ പെര്‍മിറ്റ് ഉണ്ടായിട്ടും തമിഴ്നാട്ടിലും കര്‍ണാടകയിലും ഉൾപ്പെടെ അന്യായ നികുതി ചുമത്തുന്നു എന്നാണ് ആരോപണം.
bus strike
Published on

കൊച്ചി: കേരളത്തിൽ നിന്നുള്ള അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ നാളെ മുതൽ സര്‍വീസ് നിര്‍ത്തിവയ്ക്കും. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ അന്യായ നികുതിയിൽ പ്രതിഷേധിച്ചാണ് കോണ്‍ട്രാക്ട് കാരിയേജ് ബസ് സര്‍വീസുകള്‍ നാളെ മുതൽ ബസ് സര്‍വീസ് നിര്‍ത്തിവച്ച് പ്രതിഷേധിക്കുന്നത്.

കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കും അടക്കം സര്‍വീസ് നടത്തുന്ന സ്ലീപ്പര്‍, സെമി സ്ലീപ്പര്‍ ലക്ഷ്വറി ബസുകളാണ് സര്‍വീസ് നിര്‍ത്തുന്നത്. അഖിലേന്ത്യ പെര്‍മിറ്റ് ഉണ്ടായിട്ടും തമിഴ്നാട്ടിലും കര്‍ണാടകയിലും ഉൾപ്പെടെ അന്യായമായ നികുതി ചുമത്തുകയാണ് എന്നാണ് പ്രധാന ആരോപണം. അന്യായമായി വാഹനം പിടിച്ചെടുത്ത് പിഴ ഈടാക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.

bus strike
ബിഗ് ബോസ് മലയാളം സീസൺ 7 ജേതാവായി അനുമോൾ; ഒറ്റപ്പെടൽ സ്ട്രാറ്റജിയും പിആർ വർക്കും ഏറ്റെന്ന് സോഷ്യൽ മീഡിയ, ആരാണ് അനുമോൾ?

ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത് ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കും പോകുന്ന യാത്രക്കാരെ ദുരിതത്തിലാക്കും. കേരളത്തിൽ നിന്ന് തിരുവനന്തപുരം മുതൽ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിൽ നിന്നായി ബെംഗളൂരുവിലേക്ക് അടക്കം നിരവധി സ്വകാര്യ ബസുകളാണ് സര്‍വീസ് നടത്തുന്നത്.

bus strike
പ്രഖ്യാപനം ഉടൻ, സഞ്ജു സാംസണെ ചെന്നൈ സൂപ്പർ കിങ്സ് ജഴ്സിയിൽ കാണാം, വിട്ടുനൽകുന്നത് ഈ താരങ്ങളെ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com