പണയം വയ്ക്കണോ, അതോ വിൽക്കണോ; ഈ സ്വർണം നമ്മളെന്തു ചെയ്യും മല്ലയ്യാ?

പണയം വച്ച് അടയ്ക്കുന്ന പലിശ, പിന്നീട് തിരിച്ചടയ്ക്കാൻ മുതൽ തുക കയ്യിലെടുക്കാൻ കഴിയുമോ എന്ന സാഹചര്യം ഇതൊക്കെ പരിഗണിക്കാവുന്നതാണ്.
സ്വർണവിലയേറുന്നു
സ്വർണവിലയേറുന്നുSource; Social Media
Published on

സ്വർണത്തിന് മാറ്റ് മാത്രമല്ല, വിലയും കൂടി വരികയാണ്. ദിനംപ്രതി തൊട്ടാൽ പൊള്ളുന്ന തരത്തിലാണ് സ്വർണവില കുതിച്ചുകയറുന്നത്. നിലവിലെ വിപണിയിലെ കണക്കുകളനുസരിച്ച് ഒരു പവന് 82000 രൂപ കടന്നു കഴിഞ്ഞു. വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് എട്ടിന്റെ പണിയാണെങ്കിലും വിൽക്കാൻ പോകുന്നവർക്ക് ലാഭമായിരിക്കും എന്ന സ്ഥിതിയാണ്.

ഇനി സ്വർണം കയ്യിലുള്ളവരുടെ ടെൻഷൻ വിൽക്കണോ അതോ പണയം വയ്ക്കണോ എന്നാണ്. അനുദിനം വിലയേറിവരുന്ന സ്ഥിതിക്ക് പൊൻമുട്ടയിടുന്ന താറാവിനെ ഒറ്റയടിക്ക് കൊല്ലണോ എന്നതാണ് ആശങ്ക. ഇന്നത്തെ വിലയനുസരിച്ച് രണ്ട് ഓപ്ഷനും ലാഭകരമാണ്. പക്ഷെ സ്വർണ്ണ വായ്പ കൊണ്ടുള്ള പ്രയോജനം, നിങ്ങളുടെ സ്വന്തമായിട്ടുള്ള സ്വർണം നിങ്ങൾക്ക് നഷ്ടപ്പെടുന്നില്ല എന്നതാണ് പണയം വെക്കുന്നതിലൂടെയുള്ള നേട്ടം. ആഭരണങ്ങൾ പണയം വയ്ക്കാനും വായ്പ തുക തിരിച്ചടച്ചുകഴിഞ്ഞാൽ അവ തിരികെ നേടാനും കഴിയും. ഇനിയങ്ങോട്ട് വില കൂടുന്ന ലക്ഷണമായതിനാൽ ഭാവിയിൽ കൂടുതൽ നേട്ടമുണ്ടാകാനാണ് സാധ്യത.

സ്വർണവിലയേറുന്നു
കടമില്ലാത്തതും ഒരു പ്രശ്നമാണോ? ക്രെഡിറ്റ് സ്കോർ എങ്ങനെ ഉണ്ടാക്കും !

ഇനി വിൽക്കുന്നവർക്ക് നിലവിലെ അത്യാവശ്യങ്ങളനുസരിച്ച് നല്ല വിലലഭിച്ചാൽ അത് ഉപയോഗപ്പെടും. പിന്നെ പണയം വച്ച് അടയ്ക്കുന്ന പലിശ, പിന്നീട് തിരിച്ചടയ്ക്കാൻ മുതൽ തുക കയ്യിലെടുക്കാൻ കഴിയുമോ എന്ന സാഹചര്യം ഇതൊക്കെ പരിഗണിക്കാവുന്നതാണ്. അതായത് താൽക്കാലിക ആവശ്യം, തുക പിന്നീട് തിരിച്ച് ലഭിക്കാവുന്ന സാഹചര്യം എന്നിവ പരിഗണിച്ചാൽ വിൽപ്പനയാകും ഉത്തമം. എന്നാൽ ദീർഘകാല അടിസ്ഥാനത്തിൽ അത് ലാഭകരമല്ല. വേഗത്തിൽ തിരിച്ചടയ്ക്കാൻ കഴിയുമെങ്കിൽ, വായ്പ ചെലവ് കുറഞ്ഞേക്കും. കൂടുതൽ തിരിച്ചടവ് കാലയളവിലേക്ക്, വിൽക്കുന്നതിലൂടെ നിങ്ങൾക്ക് കൂടുതൽ പണം ലാഭിക്കാൻ കഴിയും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com