ക്യൂ നിന്ന് സമയം കളയേണ്ട; മദ്യം ഓണ്‍ലൈനായി എത്തിക്കാന്‍ ബെവ്‌കോ

ഇതുസംബന്ധിച്ച് സര്‍ക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ബെവ്‌കോ
Image: X
Image: X മദ്യാപനം ആരോഗ്യത്തിന് ഹാനീകരം
Published on

തിരുവനന്തപുരം: ക്യൂ നിന്ന് കാത്തിരിക്കാതെ മദ്യം വീട്ടിലെത്തിക്കാനുള്ള നീക്കവുമായി ബെവ്‌കോ. ഓണ്‍ലൈനില്‍ മദ്യം ലഭ്യമാക്കുന്നതിനായി കഴിഞ്ഞ മാസം ബെവ്‌കോ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഓണ്‍ലൈനില്‍ മദ്യവില്‍പ്പന നടത്തുക.

ഇതുസംബന്ധിച്ച് സര്‍ക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ബെവ്‌കോ. ഉപയോക്താക്കള്‍ക്ക് മദ്യം വീട്ടിലെത്തിക്കാന്‍ സ്വിഗ്ഗി അടക്കമുള്ള ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകളും സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കായി ബെവ്‌കോയുടെ സ്വന്തം ആപ്പും പണിപ്പുരയിലാണ്. ഓണ്‍ലൈന്‍ അനുമതി ലഭിച്ചില്ലെങ്കില്‍ ആപ്ലിക്കേഷനില്‍ പണം നല്‍കി ഔട്ട്‌ലെറ്റില്‍ നിന്ന് വാങ്ങാനുള്ള പദ്ധതിയുമുണ്ട്.

Image: X
ജയിലിൽ അടയ്ക്കുംവരെ ഹിറ്റ്ലറെ വാഴ്ത്തിപാടിയ ആളാണ് നിയോ മുള്ളർ, പാംപ്ലാനി പിതാവിനും ഇതേ അവസ്ഥയുണ്ടാകും; തലശേരി ബിഷപ്പിനെതിരെ ഡിവൈഎഫ്ഐ

23 വയസ് പൂര്‍ത്തിയായവര്‍ക്ക് ഓണ്‍ലൈനിലൂടെ മദ്യം ലഭ്യമാക്കുന്നതാണ് പദ്ധതി. ഉപയോക്താക്കളുടെ പ്രായം തിരിച്ചറിയല്‍ കാര്‍ഡുകള്‍ നോക്കി ഉറപ്പാക്കും. ഒരു തവണ മൂന്നു ലീറ്റര്‍ മദ്യം ഓര്‍ഡര്‍ ചെയ്യാം.

മദ്യം ഓണ്‍ലൈനായി വില്‍പ്പന നടത്താന്‍ സ്വിഗ്ഗി ആപ്പ് മുന്‍പും ശ്രമങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷവും ഇതേ അപേക്ഷയുമായി സ്വിഗ്ഗി സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍, തത്കാലം അനുമതി നല്‍കേണ്ടെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം.

ആദ്യഘട്ടത്തില്‍ ഉയര്‍ന്ന വിലയുള്ള പ്രീമിയം മദ്യവും, ബിയറും, വൈനും ഓണ്‍ലൈനില്‍ എത്തിക്കുന്നതായിരുന്നു സ്വിഗ്ഗിയുടെ പദ്ധതി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com