പെയിന്റ് വിപണിയില്‍ ഏഷ്യന്‍ പെയിന്റ്‌സിനെ കുടുക്കാന്‍ ഓപസ്; അധാര്‍മികയമായി ഡീലര്‍മാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയെന്ന് പരാതി

ഗ്രാസിം ഇന്‍ഡസ്ട്രീസിന് പെയിന്റ് വിപണിയില്‍ വേണ്ടത്ര മുന്നേറാന്‍ കഴിയാതെ വന്നതോടെയാണ് പരാതിയുമായി രംഗത്തെത്തിയത്.
ഏഷ്യൻ പെയിന്‍റ്സ് (പ്രതീകാത്മക ചിത്രം)
ഏഷ്യൻ പെയിന്‍റ്സ് (പ്രതീകാത്മക ചിത്രം)Source: Asianpaints.com
Published on

ഇന്ത്യന്‍ പെയിന്റ് വിപണി അടക്കി വാഴുന്ന ഏഷ്യന്‍ പെയിന്റ്‌സിനെ വെട്ടിലാക്കാന്‍ ഗ്രാസിം ഇന്‍ഡസ്ട്രീസിന് കീഴിലുള്ള ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ പുതിയ പെയിന്റ് ബ്രാന്‍ഡ് ആയ ഓപസ്. വിപണിയില്‍ ആധിപത്യം നേടാന്‍ അധാര്‍മിക വഴികളിലൂടെ ഏഷ്യന്‍ പെയിന്റ്‌സ് ഡീലര്‍മാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയെന്നാണ് ഓപസ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) യ്ക്ക് നല്‍കിയ പരാതി.

ഗ്രാസിം ഇന്‍ഡസ്ട്രീസിന് പെയിന്റ് വിപണിയില്‍ വേണ്ടത്ര മുന്നേറാന്‍ കഴിയാതെ വന്നതോടെയാണ് പരാതിയുമായി രംഗത്തെത്തിയത്. വിപണിയിലേക്ക് മറ്റു പെയിന്റ് കമ്പനിക്കാരെത്തുന്നത് തടയുന്നതിനായി അവരുടെ പദവി ദുരുപയോഗം ചെയ്യുകയാണെന്നാണ് ഗ്രാസിമിന്റെ പരാതി.

ഏഷ്യൻ പെയിന്‍റ്സ് (പ്രതീകാത്മക ചിത്രം)
ജൂലൈ 1 മുതൽ രാജ്യത്ത് വരുന്ന സാമ്പത്തിക പരിഷ്കാരങ്ങൾ ഇവയാണ്; വായിക്കാതെ പോകരുത്!

മറ്റു കമ്പനികള്‍ക്ക് അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്നതില്‍ നിന്ന് വിതരണക്കാരെ തടയുന്നു, ഏഷ്യന്‍ പെയിന്റ്‌സുമായി മാത്രം കച്ചവടം നടത്തുന്നതിനായി ഡീലര്‍മാര്‍ക്ക് വിദേശ യാത്രകളും മറ്റു ഡിസ്‌കൗണ്ടുകളും നല്‍കുന്നു. ഏതെങ്കിലും ഒരു ഡീലര്‍ ഓപസ് പെയിന്റ്‌സിന്റെ സ്റ്റോക്ക് എടുത്താല്‍ അയാള്‍ക്ക് ഗ്രാസിം തിരിച്ചടി നല്‍കുമെന്നും പരാതിയില്‍ പറയുന്നു. ക്രഡിറ്റ് ലിമിറ്റ് റദ്ദാക്കിയും, സെയില്‍സ് ടാര്‍ഗറ്റ് കൂട്ടിയുമൊക്കെയാണ് ഡീലര്‍മാര്‍ക്ക് ഏഷ്യന്‍ പെയിന്റ്‌സ് പണി കൊടുക്കുന്നതെന്നും ഗ്രാസിം പറയുന്നു.

എന്നാല്‍ പരാതിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഏഷ്യന്‍ പെയിന്റ്‌സിന്റെ ഷെയറുകളിലും കഴിഞ്ഞ ദിവസം നേരിയ ഇടിവ് സംഭവിച്ചിരുന്നു. 1.79 ശതമാനമാണ് ഇടിഞ്ഞത്.

ഏഷ്യൻ പെയിന്‍റ്സ് (പ്രതീകാത്മക ചിത്രം)
' ഗ്രാൻഡ് തൗസൻഡ്'; ആയിരംകോടി വാർഷിക വിറ്റുവരവ് ആഘോഷമാക്കി കേരള വിഷൻ

ഓപസ് ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിലാണ് സിസിഐ ഇപ്പോള്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. നേരത്തെ ജെ എസ് ഡബ്ല്യു പെയിന്റ്‌സും സിസിഐയുടെ അടുത്ത് സമാനമായ പരാതികളുമായി സമീപിച്ചിരുന്നു. എന്നാല്‍ ഏഷ്യന്‍ പെയിന്റ്‌സിന്റെ ഭാഗത്ത് നിന്ന് അത്തരം ദുരുപയോഗങ്ങളുടെ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നായിരുന്നു സിസിഐ പറഞ്ഞത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com