' ഗ്രാൻഡ് തൗസൻഡ്'; ആയിരംകോടി വാർഷിക വിറ്റുവരവ് ആഘോഷമാക്കി കേരള വിഷൻ

കേരളത്തിന്റെ സംസ്കാരം വ്യവസായിക മേഖലയെ വളർത്താൻ ഉതകുന്നതാണെന്ന് ന്യൂസ് മലയാളം ചെയർമാനും ടിസിഒഎ പ്രസിഡന്റുമായ സകിലൻ പന്മനാഭൻ പറഞ്ഞു
കേരള വിഷന്‍ ഗ്രാന്‍ഡ് തൗസന്‍ഡ്
കേരള വിഷന്‍ ഗ്രാന്‍ഡ് തൗസന്‍ഡ്Source: Screen Grab/ News Malayalam 24x7
Published on

ആയിരംകോടി വാർഷിക വിറ്റുവരവ് ആഘോഷമാക്കി കേരള വിഷൻ കമ്പനി. വ്യവസായ മന്ത്രി പി .രാജീവ്‌ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ന്യൂസ് മലയാളം ചെയർമാൻ സകിലൻ പത്മനാഭൻ അടക്കമുള്ള മാധ്യമ ലോകത്തെ പ്രമുഖരും പങ്കെടുത്തു. 'കേരള വിഷൻ ഗ്രാൻഡ് തൗസൻഡ്' എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.

ഇന്റർനെറ്റ്‌ അധിഷ്ഠിത സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭിക്കുന്ന ടിഎസ്പി പ്രോമോ വീഡിയോയുടെ പ്രകാശനവും മന്ത്രി പി. രാജീവ് പരിപാടിയില്‍ നിർവഹിച്ചു. ഡിസ്‌നി ഇന്ത്യയുടെ മേധാവി കെ. മാധവൻ മുഖ്യതിഥിയായി പങ്കെടുത്ത ചടങ്ങിൽ മലയാളത്തിലെ പ്രമുഖ മാധ്യമ സ്ഥാപനത്തിലെ മേധാവിമാരെ ആദരിച്ചു.

കേരള വിഷന്‍ ഗ്രാന്‍ഡ് തൗസന്‍ഡ്
ഇന്ധന വിതരണ വിപണി കയ്യടക്കാൻ വ്യവസായ ഭീമന്മാർ; വീണ്ടും കൈകോർത്ത് അംബാനിയും അദാനിയും

കേരളത്തിന്റെ സംസ്കാരം വ്യവസായിക മേഖലയെ വളർത്താൻ ഉതകുന്നതാണെന്നും വിവിധ ചാനൽ മേധാവികൾ ഒന്നിച്ച്‌ ഒരു സദസിൽ സ്നേഹത്തോടെ ഇരിക്കാൻ കേരളത്തിന്റെ സംസ്കാരത്തിൽ മാത്രമേ സാധ്യമാകൂവെന്നും ചടങ്ങിൽ പങ്കെടുത്ത ന്യൂസ് മലയാളം ചെയർമാനും ടിസിഒഎ പ്രസിഡന്റുമായ സകിലൻ പന്മനാഭൻ അഭിപ്രായപ്പെട്ടു. ചർച്ചകൾ ഇല്ലാത്ത വ്യത്യസ്തമായ ആശയങ്ങളാണ് ന്യൂസ്‌ മലയാളത്തെ വ്യത്യസ്തമാക്കുന്നതെന്നും സകിലന്‍ പത്മനാഭന്‍ കൂട്ടിച്ചേർത്തു.

നേട്ടങ്ങൾ കയ്യെത്തി പിടിക്കാൻ സഹിച്ച കഷ്ടപ്പാടുകളെ കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ്‌ പ്രവീൺ മോഹൻ ഓർത്തെടുത്തു. ഗ്രാൻഡ് 1000 പ്രഖ്യാപനം കെസിസിഎൽ എംഡി പി.പി. സുരേഷ് കുമാർ നിർവഹിച്ചു. സിഒഎ സംസ്ഥാന പ്രസിഡന്റ്‌ പ്രവീൺ മോഹൻ അധ്യക്ഷനായ ചടങ്ങിൽ ഹൈബി ഈഡൻ എംപി, ടി.ജെ. വിനോദ് എംഎൽഎ, മുരളി തുമ്മാരുകുടി തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. 'കണക്റ്റാകൂ, ലഹരിയോട് ഡിസ്‌ക്കണക്ട് ആകൂ' എന്ന സന്ദേശമുയർത്തിക്കൊണ്ടുള്ള ലഹരിക്കെതിരായ വീഡിയോയുടെ പ്രദർശനവും ചടങ്ങിൽ നടന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com