ഈസ്റ്റേണിന്റെ നെഹ്‌റു ട്രോഫി ജലമേള കാമ്പെയ്‌ന് മാഡീസ് പുരസ്കാരം

'മീഡിയ ഇന്നൊവേഷൻ - സ്പോൺസർഷിപ്പ്' വിഭാഗത്തിലാണ് ഈസ്റ്റേൺ നേട്ടം കൈവരിച്ചത്.
ഈസ്റ്റേണിന്റെ നെഹ്‌റു ട്രോഫി ജലമേള കാമ്പെയ്‌ന് മാഡീസ് പുരസ്കാരം
Published on
Updated on

കൊച്ചി: പ്രമുഖ ഇന്ത്യൻ മസാല കമ്പനിയായ ഈസ്റ്റേൺ നെഹ്‌റു ട്രോഫി ജലമേളയുമായി ബന്ധപ്പെട്ട് നടപ്പാക്കിയ പ്രചാരണ പരിപാടിക്ക് പ്രശസ്തമായ 'മാഡീസ്' പുരസ്കാരം. മദ്രാസ് അഡ്വർടൈസിംഗ് ക്ലബ്ബ് സംഘടിപ്പിച്ച 44-ാമത് മാഡീസ് അവാർഡിൽ 'മീഡിയ ഇന്നൊവേഷൻ - സ്പോൺസർഷിപ്പ്' (Media Innovation - Sponsorships) വിഭാഗത്തിലാണ് ഈസ്റ്റേൺ നേട്ടം കൈവരിച്ചത്.

ഈസ്റ്റേണിന്റെ നെഹ്‌റു ട്രോഫി ജലമേള കാമ്പെയ്‌ന് മാഡീസ് പുരസ്കാരം
ടാറ്റാ സൺസിൻ്റെ വരുമാനത്തിൽ വൻ വർധന; 31 കോടിയുടെ ലാഭമെന്ന് ടാറ്റാ ഗ്രൂപ്പ്

കഴിഞ്ഞ ഓണക്കാലത്ത് ഈസ്റ്റേൺ പുറത്തിറക്കിയ ഏറെ ശ്രദ്ധിക്കപ്പെട്ട 'ബോട്ട് റേസ്' (Boat Race) കാമ്പെയ്നാണ് അവാർഡിന് അർഹമായത്. പ്രമുഖ പരസ്യ ഏജൻസിയായ എഫ്‌സിബി ഉൾക്ക അഡ്വർടൈസിംഗ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഈ പ്രചാരണ പരിപാടി തയ്യാറാക്കിയത്. ദക്ഷിണേന്ത്യയിലെ അഡ്വർടൈസിംഗ് രംഗത്തെ ഏറ്റവും മികച്ച പുരസ്കാരങ്ങളിലൊന്നാണ് മാഡീസ് അവാർഡ്.

News Malayalam 24x7
newsmalayalam.com