ടാറ്റാ സൺസിൻ്റെ വരുമാനത്തിൽ വൻ വർധനവ്; 31 കോടിയുടെ ലാഭമെന്ന് ടാറ്റാ ഗ്രൂപ്പ്

ടാറ്റായുടെ വ്യോമയാന മേഖലയായ എയർ ഇന്ത്യക്ക് വൻ നഷ്ടം നേരിട്ടു.
Huge increase in Tata Sons' revenue
ടാറ്റാ സൺസിൻ്റെ വരുമാനത്തിൽ വൻ വർധനവ്
Published on
Updated on

മുംബൈ:2025- 2026 സാമ്പത്തിക വർഷത്തിൽ ടാറ്റാ സൺസ് കമ്പനിയുടെ വാർഷിക റിപ്പോർട്ട് പ്രകാരം ടാറ്റാ സൺസിൻ്റെ ലാഭം 21.28 ശതമാനം വർധിച്ച് 31,961 കോടി രൂപയായി. എന്നാൽ വ്യോമയാന മേഖലയിലെ എയർ ഇന്ത്യക്ക് 22,238 കോടി രൂപയുടെ വൻ നഷ്ടമാണുണ്ടായത്.

ടാറ്റാ സൺസിൻ്റെ ലാഭത്തോടെ 4,060 ഓഹരിയുള്ള ടാറ്റാ ട്രസ്റ്റുകളുടെ ചെയർമാൻ നോയൽ ടാറ്റാക്ക് 45 കോടിയുടെ ലാഭ വിഹിതം ലഭിക്കും. വാർഷിക റിപ്പോർട്ട് പ്രകാരം, 2026 സാമ്പത്തിക വർഷത്തിൽ ടാറ്റാ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരന് 158.6 കോടി രൂപ പ്രതിഫലം ലഭിച്ചു.

Huge increase in Tata Sons' revenue
എഐ പണിയാവുന്നു..ബജറ്റ് ഫോണുകളുടെ വില കുതിക്കുന്നു

അതേസമയം എയർ ഇന്ത്യയുടെ വരുമാനം 71,870 കോടിയായി കുറഞ്ഞതായാണ് റിപ്പോർട്ട്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ മൂലം ഇന്ധനവിലയിലുണ്ടായ വർധനവും വ്യോമപാതകളിലെ തടസങ്ങളുമാണ് വ്യോമയാന മേഖലയിൽ നഷ്ടം നേരിടാൻ കാരണം. ഈ വർഷം ടാറ്റാ ഡിജിറ്റലിന് നഷ്ടം നാല് കോടിയിലേറെയാണ്. എയർ ഇന്ത്യയെ ആഗോളതലത്തിൽ മത്സരാധിഷ്‌‌‌ഠിതമായ ഫുൾ സർവീസ് കാരിയറാക്കി മാറ്റാനുമായി ടാറ്റാ ഗ്രൂപ്പ് നിക്ഷേപം തുടരുകയാണ്. ടാറ്റാ ഗ്രൂപ്പിൻ്റെ ടാറ്റാ ഇലക്‌ട്രോണിക്‌സ് 1.31 കോടി വിറ്റുവരവോടെ നാലാമത്തെ വലിയ കമ്പനിയായി ഉയർന്നു.

Huge increase in Tata Sons' revenue
അധോലോക താവളത്തിൽ ഇനി ടെക് വിപ്ലവം; യൂറോപ്പിന്റെ ‘സിലിക്കൺ വാലി’യാകാൻ മാർബെല്ല
News Malayalam 24x7
newsmalayalam.com