'ട്രംപിൻ്റെ തീരുവയുദ്ധം പണപ്പെരുപ്പത്തിലേക്ക് നയിക്കുമോ എന്ന് ആശങ്ക'; ഫെഡറൽ റിസേർവിൻ്റെ മിനിറ്റ്സ് പുറത്ത്

ജൂലൈ 29,30 ദിവസങ്ങളിലായി നടന്ന യോഗത്തിന്റെ മിനിറ്റ്സാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്
ഫെഡറൽ റിസേർവ് ചെയർമാൻ
ഫെഡറൽ റിസേർവ് ചെയർമാൻ
Published on

യുഎസ് കേന്ദ്ര ബാങ്ക് ഫെഡറൽ റിസേർവ് കഴിഞ്ഞ മാസം ചേർന്ന യോഗത്തിൻ്റെ മിനിറ്റ് പുറത്ത്. ഉയർന്ന പണപ്പെരുപ്പ ഭീഷണി തൊഴിൽ നഷ്ട സാധ്യതയേക്കാൾ വലിയ ആശങ്കയാണെന്നാണ് മിക്ക ഫെഡറൽ റിസർവ് ഉദ്യോഗസ്ഥരും പറഞ്ഞത്. ഇതോടെ ബാങ്ക് അതിന്റെ പ്രധാന നിരക്ക് മാറ്റമില്ലാതെ നിലനിർത്താൻ തീരുമാനിച്ചു.

ജൂലൈ 29,30 ദിവസങ്ങളിലായി നടന്ന യോഗത്തിന്റെ മിനിറ്റ്സാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബുധനാഴ്ച പുറത്തിറങ്ങിയ മിനിറ്റ്സ് അനുസരിച്ച്, ഫെഡിന്റെ പലിശ നിരക്ക് നിർണയ സമിതിയിലെ അംഗങ്ങൾ ചില സാധനങ്ങളുടെ വിലയിൽ ഉയർന്ന താരിഫുകളുടെ ഫലങ്ങൾ കൂടുതൽ പ്രകടമായിട്ടുണ്ടെന്ന് വിലയിരുത്തി. പക്ഷേ സാമ്പത്തിക പ്രവർത്തനങ്ങളിലും പണപ്പെരുപ്പത്തിലും അവയുടെ മൊത്തത്തിലുള്ള ഫലങ്ങൾ ഇപ്പോഴും കാണാനുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഫെഡറൽ റിസേർവ് ചെയർമാൻ
ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പുകള്‍ക്ക് പിടി വീഴും; പുതിയ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിവധ രാജ്യങ്ങൾക്കായി ചുമത്തിയ താരിഫുകളെക്കുറിച്ചായിരുന്നു യോഗത്തിലെ പ്രധാന ചർച്ച. ഇത് പണപ്പെരുത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്നതിനെക്കുക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നതുവരെ, കേന്ദ്ര ബാങ്കിന്റെ ഹ്രസ്വകാല പലിശ നിരക്ക് കുറയ്ക്കുന്നതിൽ ഫെഡറലിന്റെ 19 നയരൂപീകരണ വിദഗ്ധരിൽ ഭൂരിഭാഗംപേർക്കും വിമുഖതയുണ്ടെന്ന് ഈ മിനിറ്റ്സ് അടിവരയിടുന്നു. കഴിഞ്ഞ രണ്ട് മാസങ്ങളായി പണപ്പെരുപ്പം വർധിച്ചിട്ടുണ്ട്. എന്നാൽ പല സാമ്പത്തിക വിദഗ്ധരും ഭയപ്പെട്ടതുപോലെ ഉയർന്നിട്ടില്ല.

താരിഫുകളെക്കുറിച്ച് ചർച്ച ചെയ്യാൻ വിദഗ്ദർ അധികം സമയം ചെലവഴിച്ചതായും മിനിറ്റ്സിൽ നിന്നും വ്യക്തമാവുന്നുണ്ട്. ഇതിൻ്റെ ഫലമായി വരും മാസങ്ങളിൽ പണപ്പെരുപ്പം വർധിക്കുമെന്നാണ് അവർ കരുതുന്നത്. എന്നാൽ ഈ വർഷത്തെ താരിഫ് വർധനവിന്റെ സമയക്രമം, വ്യാപ്തി, സ്ഥിരത എന്നിവയെക്കുറിച്ച് ഗണ്യമായ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെന്നും വിദഗ്ദർ വിലയിരുത്തി.

ഫെഡറൽ റിസേർവ് ചെയർമാൻ
മിൽമ പാൽ ഇനി ബോട്ടിലിലും; പാൽ വില വർധനയിൽ തീരുമാനം ഓണത്തിന് ശേഷം

യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ ബാങ്ക് അതിൻ്റെ നിരക്ക് മാറ്റുമ്പോൾ അത് പലപ്പോഴും മോർട്ട്ഗേജുകൾ, വാഹന വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവയുടെ വായ്പാ ചെലവുകളെ ബാധിക്കാറുണ്ട്. സാധരണായായി ഫെഡ് അതിന്റെ നിരക്ക് ഉയർന്ന നിലയിൽ നിലനിർത്തുകയാണ് ചെയ്യാറ്. വായ്പയും ചെലവും തണുപ്പിക്കാനും പണപ്പെരുപ്പത്തെ ചെറുക്കാനുമാണിത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com