ഐഎംഎഫ് ഉന്നതപദവി രാജിവെച്ച് ഗീതാ ഗോപിനാഥ്; തിരികെ ഹാർവാർഡിലെ അധ്യാപനജീവിതത്തിലേക്ക്

തിരികെ ഹാർവാർഡ് സർവകലാശാലയിലെ അധ്യാപന ജോലിയിൽ പ്രവേശിക്കുന്നതിനാണ് ഗീതാ ഗോപിനാഥ് ഐഎംഎഫിൽ നിന്ന് പടിയിറങ്ങുന്നത്
ഐഎംഎഫ് ഉന്നതപദവി രാജിവെച്ച് ഗീതാ ഗോപിനാഥ്
ഐഎംഎഫ് ഉന്നതപദവി രാജിവെച്ച് ഗീതാ ഗോപിനാഥ്Source: X/ Gita Gopinath
Published on

ഇൻ്റർനാഷണൽ മൊണേറ്ററി ഫണ്ട് (ഐഎംഎഫ്) ിൻ്റെ ആദ്യ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായ പ്രശസ്തത മലയാളി സാമ്പത്തിക ശാസ്ത്രജ്ഞ ഗീതാ ഗോപിനാഥ് പദവിയിൽ നിന്ന് പടിയിറങ്ങുന്നുവെന്ന് ഐഎംഎഫ്. തിരികെ ഹാർവാർഡ് സർവകലാശാലയിലെ അധ്യാപന ജോലിയിൽ പ്രവേശിക്കുന്നതിനാണ് ഗീതാ ഗോപിനാഥ് ഐഎംഎഫിൽ നിന്ന് പടിയിറങ്ങുന്നത്. ഹാർവാർഡ് സർവകലാശാലയിൽ ഇൻ്റർനാഷണൽ എക്കണോമികസിൽ പുതിയ ഗ്രിഗറി ആൻഡ് അനിയ കോഫി പ്രൊഫസർ സ്ഥാനത്തേക്കാണ് ഗീതാ ഗോപിനാഥ് പടിയിറങ്ങുന്നത്. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്സിലൂടെ ഗീത തന്നെ വിവരം അറിയിച്ചു.

2016-18ൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്‌ടാവായിരുന്ന ഗീത ഗോപിനാഥ് ഐഎംഎഫിന്റെ ആദ്യ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ആയ മലയാളി വനിതയാണ്. 2018ല്‍ ഐഎംഎഫിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു തുടങ്ങിയ ഗീത കോവിഡ് മഹാമാരി, വാക്‌സിനേഷന്‍, കാലാവസ്ഥാ വ്യതിയാനത്തിന്റെ നിയന്ത്രണം മുതലായവയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.

ഐഎംഎഫ് ഉന്നതപദവി രാജിവെച്ച് ഗീതാ ഗോപിനാഥ്
5000 രൂപയ്ക്ക് മേൽ ഡിസ്ക്കൗണ്ട് ഓഫർ; ഈ സ്മാർട്ട് ഫോണിന് ആമസോണിൽ വൻ വിലക്കിഴിവ്!

ഐഎംഎഫിലെ ഉന്നതതല സാമ്പത്തിക വിദഗ്ദ്ധയായിരുന്ന ഗീത ഗോപിനാഥ്, പിന്നീട് ഐഎംഎഫിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി ചുമതലയേല്‍ക്കുകയായിരുന്നു. ജെഫ്രി ഒകോമാട്ടോയുടെ പിന്‍ഗാമിയായി എത്തിയ ഗീത ഗോപിനാഥ് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജിയേവയുടെ കീഴിലാണ് സേവനമനുഷ്ഠിച്ചിരുന്നത്.

2021 അവസാനത്തോടെ ലോകത്തെ 40 ശതമാനം ജനങ്ങള്‍ക്കും, 2022ന്റെ ആദ്യപകുതിയോടെ 60 ശതമാനം ജനങ്ങള്‍ക്കും, വാക്‌സിനേഷന്‍ നല്‍കിക്കൊണ്ട് കോവിഡ് മഹാമാരിയ്ക്ക് അറുതി വരുത്താന്‍ ലക്ഷ്യമിടുന്ന 50 ബില്യണ്‍ ഡോളറിന്റെ പദ്ധതി രൂപപ്പെടുത്തുന്നതില്‍ ഗീത നിര്‍ണായക പങ്ക് വഹിച്ചിരുന്നു. അവരുടെ നിര്‍ദേശങ്ങള്‍ വലിയ പ്രശംസ പിടിച്ചു പറ്റുകയും ലോകബാങ്കും ലോകവ്യാപാര സംഘടനയും ലോകാരോഗ്യ സംഘടനയും അവ അംഗീകരിക്കുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിനുള്ള നയരൂപീകരണത്തിനായി ഐഎംഎഫിനുള്ളില്‍ ഒരു ഗവേഷക സംഘത്തെ സജ്ജീകരിക്കുന്നതിലും ഗീതാ ഗോപിനാഥ് നേതൃപരമായ പങ്ക് നിര്‍വഹിച്ചിട്ടുണ്ട്.

ഗീതാ ഗോപിനാഥിന് പകരം പുതിയ ആളെ ഉടൻ നിയമിക്കുമെന്ന് ഐഎംഎഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com