കത്തിക്കയറി ഇതെങ്ങോട്ടാ? സ്വർണ വില സർവകാല റെക്കോർഡിൽ

നിലവിലെ കണക്കനുസരിച്ച് പണിക്കൂലി ഉൾപ്പെടെ ഒരു പവൻ സ്വർണത്തിന് ഒരു ലക്ഷം രൂപയിലധികം മുടക്കേണ്ടി വരും എന്നതാണ് അവസ്ഥ.
സ്വർണ വില സർവ്വകാല റെക്കോർഡിൽ
സ്വർണ വില സർവ്വകാല റെക്കോർഡിൽ Source; ഫയൽ ചിത്രം
Published on

കൊച്ചി; വിപണിയിൽ സ്വർണവില സർവ്വകാല റെക്കോർഡിലെത്തി. കത്തിക്കയറി ലക്ഷത്തിലേക്കാണ് സ്വർണമെത്തുന്നത് പവന് 94360 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 11795 രൂപ. ഇന്ന് മാത്രം പവന് 2400 രൂപയുടെ വർധനവാണ് ഉണ്ടായത്.

സ്വർണ വില സർവ്വകാല റെക്കോർഡിൽ
പണയം വയ്ക്കണോ, അതോ വിൽക്കണോ; ഈ സ്വർണം നമ്മളെന്തു ചെയ്യും മല്ലയ്യാ?

നിലവിലെ കണക്കനുസരിച്ച് പണിക്കൂലി ഉൾപ്പെടെ ഒരു പവൻ സ്വർണത്തിന് ഒരു ലക്ഷം രൂപയിലധികം മുടക്കേണ്ടി വരും എന്നതാണ് അവസ്ഥ. ദിനം പ്രതി മുന്നോട്ടു കുതിക്കുന്ന സ്വർണവില സാധാരണക്കാരുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തുന്ന സ്ഥിതിയാണ്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്വർണവില മുന്നോട്ട് കുതിക്കുകയാണ്. ചില ദിവസങ്ങിൽ നേരിയ കുറവ് സമ്മാനിച്ച ആശ്വാസം ഒഴിച്ചാൽ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കടുത്ത വെല്ലവിളിഉയർത്തുകയാണ് വിപണിയിലെ സ്വർണവില.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com