സ്വർണ വില വീണ്ടും മുകളിലേക്ക്; ഗ്രാമിന് കൂടിയത് 115 രൂപ, പവന് 93720 രൂപ

അതേസമയം, കേരളത്തിൽ ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on: 
Updated on: 

എറണാകുളം: കേരളത്തിൽ സമീപ ദിവസങ്ങളിലെ വിലയിടിവിന് ശേഷം സ്വർണവിലയിൽ വീണ്ടും ഉയർച്ച രേഖപ്പെടുത്തി. ​ഇന്ന് ഒരു ​ഗ്രാം സ്വർണത്തിന് 115 രൂപ കൂടിയത്. ഇതോടെ ഗ്രാമിന് 11,715 രൂപയിലാണ് വ്യാപാരം നടക്കുന്നത്. പവന് 93720 രൂപ എന്ന നിരക്കിലേക്കാണ് വില ഉയർന്നത്. വെള്ളിയുടെ വിലയിൽ മാറ്റമില്ല.

ഇതോടൊപ്പം ജ്വല്ലറികളിൽ നിന്ന് ആഭരണമായി വാങ്ങുമ്പോൾ ഈ അടിസ്ഥാന വിലയ്ക്ക് പുറമെ 3% ജിഎസ്ടി (GST), പണിക്കൂലി (Making Charges), ഹോൾമാർക്കിംഗ് ചാർജ് എന്നിവ കൂടി നൽകേണ്ടിവരും.

പ്രതീകാത്മക ചിത്രം
"ഇതാണ് ഹണി മൂണെങ്കിൽ കടിഞ്ഞൂൽ പ്രസവത്തിനു മുൻപ് ഡിവോഴ്സ് നടക്കും"; മന്ത്രിസഭയിലെ ഭിന്നതയിൽ പരിഹാസവുമായി എ.കെ.ബാലൻ

അതേസമയം, കേരളത്തിൽ ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഗ്രാമിന് ₹175 രൂപയും കിലോഗ്രാമിന് ₹1,75,000 രൂപയുമാണ് നിലവിലെ നിരക്ക്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇതേ നിരക്കിലാണ് സംസ്ഥാനത്ത് വെള്ളി വ്യാപാരം നടക്കുന്നത്