

കൊച്ചി:സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് സ്വർണത്തിന് പവന് 1280 രൂപ കുറഞ്ഞു 90,680ലെക്കെത്തി. ഗ്രാമിന് കുറഞ്ഞത് 160 രൂപയാണ്. ഇതോടെ ഒരു ഗ്രാം സ്വർണത്തിൻ്റെ വില 11,335 രൂപയായി.
ഈ മാസം സ്വർണവില ഉയർന്നത് ഒറ്റ തവണയാണ്. ഇക്കഴിഞ്ഞ 13നാണ് സ്വർണവില കൂടിയത്. അന്ന് പവന് 94,320 രൂപയിലേക്കെത്തിയിരുന്നു. പിന്നീട് സ്വർണവില താഴേക്ക് പോവുകയായിരുന്നു. നാല് ദിവസം കൊണ്ട് പവന് കുറഞ്ഞത് 3,640 രൂപയാണ്. ഈ ട്രെൻഡ് തുടരുകയാണെങ്കിൽ ഇനിയും സ്വർണത്തിന് വില കുറഞ്ഞേക്കുമെന്നാണ് റിപ്പോർട്ടുകൾ.
അമേരിക്കൻ ഡോളറിൻ്റെ കരുത്ത് കൂടുന്നതാണ് സ്വർണവിള കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നത്. അതേസമയം, സ്വർണവിലയിൽ ഇനിയും ചാഞ്ചാട്ടത്തിന് സാധ്യതയുണ്ടാകാമെന്നാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം.