സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു. 25 രൂപയാണ് ഇന്ന് ഗ്രാമിന് കുറഞ്ഞത്. ഇതോടെ 8955 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. പവന് 200 രൂപയാണ് കുറഞ്ഞത്. 71,640 രൂപയാണ് ഇന്ന് ഒരുപവൻ സ്വർണത്തിൻ്റെ വിപണി വില. ശനിയാഴ്ച മാത്രം 1200 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ 73,000ന് മുകളിലായിരുന്ന സ്വര്‍ണവില 72000 രൂപയിൽ താഴെയെത്തി.
ഈ ജനുവരി 22നാണ് സ്വർണവില ആദ്യമായി 60,000 കടന്നത്. തുടർന്ന് ഫെബ്രുവരി 11ന് പവൻ വില 64,000 കടന്നിരുന്നു. മാർച്ച് 14ന് 65,000 കടന്ന വില ഏപ്രിൽ 12നാണ് ആദ്യമായി 70,000 കടന്നത്. തുടർന്ന് ഏപ്രിൽ 17ന് പവൻ വില 71,000ഉം ഏപ്രിൽ 22ന് വില 74,000ഉം കടന്നു. ജൂൺ ഒന്നിന് 71,360 രൂപയായിരുന്നു സ്വർണവില. ജൂൺ അഞ്ചിനാണ് സ്വർണവില ഈ മാസത്തിൽ തന്നെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയത്. 73,040 രൂപയായിരുന്നു അന്ന് ഒരുപവൻ്റെ വില.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ട്രംപിന്റെ വ്യാപാരയുദ്ധവും താരിഫുമെല്ലാം രാജ്യത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്. മുംബൈ വിപണിയിലെ സ്വര്‍ണ വില അടിസ്ഥാനമാക്കിയാണ് കേരളത്തിലെ വിപണിയിലെയും സ്വര്‍ണ വില കണക്കാക്കാറുള്ളത്.
ആഭരണപ്രേമികൾക്കും സാധാരണക്കാർക്കും സ്വർണവിലയിലെ ഇടിവ് ഗുണം ചെയ്തേക്കും. ഇന്നത്തെ സ്വർണ വില പ്രകാരം ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ പണിക്കൂലി, ജിഎസ്ടി, ഹോൾമാർക്ക് ചാർജ് എന്നിവ ഉൾപ്പെടെ 76,000 രൂപയ്ക്ക് മുകളിൽ നൽകണം. ഉയർന്ന പണിക്കൂലി വരുന്ന ആഭരണങ്ങൾക്ക് വില ഇതിലും കൂടും.