
കൊച്ചി: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ. ഒരു പവന് 880 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്റെ വില 87,000 രൂപയിലെത്തി. 110 രൂപയാണ് ഗ്രാമിന് ഇന്നുമാത്രം കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 10,875 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഇതോടെ ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഒരു പവൻ ആഭരണത്തിന് ഏറ്റവും കുറഞ്ഞത് 96,000 രൂപയ്ക്ക് മുകളിൽ നൽകണം. പണിക്കൂലി കൂടിയ ആഭണങ്ങൾക്ക് വില ഇതിലും കൂടും. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടിവരും.
കഴിഞ്ഞദിവസം രാവിലെ പവന് 1040 രൂപ വര്‍ധിച്ച സ്വര്‍ണവിലയിൽ ഉച്ചയോടെ 640 രൂപ കുറയുകയും ചെയ്തിരുന്നു. ഇതോടെ രാവിലെ 86,760 രൂപയായിരുന്നു സ്വര്‍ണവില ഉച്ചയോടെ 86,120 രൂപയായി താഴ്ന്നിരുന്നു. ഗ്രാമിന് ആനുപാതികമായി 80 രൂപയാണ് കുറഞ്ഞത്. 10,765 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ പുതിയ വില.
സെപ്റ്റംബർ 29ന് രാവിലെയാണ് സ്വര്‍ണവില ആദ്യമായി 85000 കടന്നത്. പവന് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 85,000 കടന്നത്. എന്നാല്‍ ഉച്ചയോടെ വീണ്ടും 360 രൂപ വര്‍ധിച്ചു. രണ്ടു തവണയായി ഇന്നലെ മാത്രം 1040 രൂപയാണ് സ്വർണത്തിന് വർധിച്ചത്.
ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള കുതിപ്പാണ് സെപ്റ്റംബറിൽ സ്വര്‍ണ വിലയിലുണ്ടായത്. സെപ്റ്റംബർ ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്റ്റംബര്‍ 9 നാണ് വില എണ്‍പതിനായിരം പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ആഗോള സാഹചര്യങ്ങള്‍ക്കൊപ്പം ആഭ്യന്തര ഡിമാന്‍ഡ് വര്‍ധിച്ചതും ഇന്ത്യയില്‍ സ്വര്‍ണ വില കൂടാൻ കാരണമായി.