ഇതെങ്ങോട്ടാ പൊന്നേ..? സംസ്ഥാനത്ത് വീണ്ടും സ്വർണവില റെക്കോർ‍‍ഡിൽ

വെള്ളി വിലയിലും വലിയ മാറ്റമാണ് ഓരോ ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്നത്
എഐ ഇമേജ്
എഐ ഇമേജ്Source: Google Gemini
Published on
Updated on

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ വർധന. 3960 രൂപയാണ് ഇന്ന് മാത്രം പവന് കൂടിയത്. ഇതോടെ ഒരു പവന് 1,17,120 രൂപയിലാണ് ഇന്ന് വ്യാപരം നടക്കുന്നത്. ഒരു ​ഗ്രാം സ്വർണത്തിന് ഇന്ന് 495 രൂപയാണ് വില കൂടിയത്. ഇതോടെ 14,640 രൂപയാണ് ഇന്നത്തെ ഗ്രാം വില. ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില തുടരുന്നത്. വലിയ വർധനവാണ് ഓരോ ദിവസവും സ്വർണവിലയിലുണ്ടായി കൊണ്ടിരിക്കുന്നത്

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും കാരണമാണ് സ്വര്‍ണവിലയിൽ വന്‍ കുതിപ്പുണ്ടാകുന്നത്. രൂപയുടെ മൂല്യത്തിനനുസരിച്ചും വിലയിൽ ദിവസേന മാറ്റങ്ങൾ വരാം. ജ്വല്ലറികളിൽ നിന്ന് വാങ്ങുമ്പോൾ ഇതിനോടൊപ്പം പണിക്കൂലിയും ജിഎസ്ടിയും അധികമായി നൽകേണ്ടി വരും.

എഐ ഇമേജ്
ഇഷ്ടഭക്ഷണം ഇനി യാത്രയ്ക്കിടയിലും; ചിക്കിങ്ങുമായി കൈ കോർത്ത് കെഎസ്ആർടിസി

സ്വര്‍ണവില മാത്രമല്ല, വെള്ളി വിലയിലും വലിയ മാറ്റമാണ് ഓരോ ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്നത്. വ്യാവസായിക അടിസ്ഥാനത്തില്‍ വെള്ളിയുടെ ഡിമാന്‍ഡ് വര്‍ധിക്കുന്നതാണ് വില വര്‍ധനവിന് കാരണം. സോളാര്‍ പാനലുകള്‍, ബാറ്ററികള്‍ തുടങ്ങിയവയില്‍ വ്യാപകമായി വെള്ളി ഉപയോഗിക്കുന്നു. നിലവില്‍ മൂന്ന് ലക്ഷത്തിന് മുകളിലാണ് ഒരു കിലോ വെള്ളിക്ക് വില. ഒരു ഗ്രാം വെള്ളിക്ക് 20 രൂപ ഉയര്‍ന്ന് 360 രൂപയിലേക്കും ഒരു കിലോ വെള്ളിക്ക് 20,000 രൂപ ഉയര്‍ന്ന് 3,60,000ത്തിലേക്കും വിലയെത്തി.

ജനുവരിയിലെ സ്വര്‍ണവില ഇങ്ങനെ

ജനുവരി 1 - 99,040

ജനുവരി 2 - 99,880

ജനുവരി 3 - 99,600

ജനുവരി 4 - 99,600

ജനുവരി 5 - 1,01,360

ജനുവരി 6 - 1,01,800

ജനുവരി 7 - 1,01,400

ജനുവരി 8 - 1,01,200

ജനുവരി 9 - 1,02,160

ജനുവരി 10 - 1,03,000

ജനുവരി 11 - 1,03,000

ജനുവരി 12 - 1,04,240

ജനുവരി 13 - 1,04,520

ജനുവരി 14 - 1,05,600

ജനുവരി 15 - 1,05,320

ജനുവരി 16 - 1,05,160

ജനുവരി 17 - 1,05,440

ജനുവരി 18 - 1,05,440

ജനുവരി 19 - 1,07,240

ജനുവരി 20 - 1,09,840

ജനുവരി 21 - 1,14,840

ജനുവരി 22 - 1,13,160

ജനുവരി 23 - 1,17,120

Related Stories

No stories found.
News Malayalam 24x7
newsmalayalam.com