ഇഷ്ടഭക്ഷണം ഇനി യാത്രയ്ക്കിടയിലും; ചിക്കിങ്ങുമായി കൈ കോർത്ത് കെഎസ്ആർടിസി

ക്യു.ആർ. കോഡ് സ്കാൻ ചെയ്ത് യാത്രക്കാർക്ക് അടുത്തുള്ള ചിക്കിങ് ഔട്ട്ലെറ്റുകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാം...
ഇഷ്ടഭക്ഷണം ഇനി യാത്രയ്ക്കിടയിലും; ചിക്കിങ്ങുമായി കൈ കോർത്ത് കെഎസ്ആർടിസി
Source: Screengrab
Published on
Updated on

തിരുവനന്തപുരം: കെഎസ്ആർടിസി യാത്രക്കാർക്ക് ഇനി ബസിനുള്ളിൽ തന്നെ ഇഷ്ടപ്പെട്ട ഭക്ഷണം ഓർഡർ ചെയ്യാം. പ്രമുഖ ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ ചിക്കിങ്ങുമായി സഹകരിച്ചാണ് കെഎസ്ആർടിസി ഈ പുതിയ സേവനം ആരംഭിക്കുന്നത്. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറാണ് ഈ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്.

ബസിനുള്ളിലെ സീറ്റുകളിൽ ക്യു.ആർ. കോഡ് ഉണ്ടാകും. ക്യു.ആർ. കോഡ് സ്കാൻ ചെയ്ത് യാത്രക്കാർക്ക് അടുത്തുള്ള ചിക്കിങ്ങ് ഔട്ട്ലെറ്റുകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാം. വാഹനം പാർക്ക് ചെയ്യാൻ കഴിയുന്ന ഔട്ട്ലെറ്റുകളിൽ വണ്ടി നിർത്തി നൽകും. തുടർന്ന് ബസിനുള്ളിലെ സീറ്റിലേക്ക് ഭക്ഷണം എത്തിച്ചു നൽകും.

ഇഷ്ടഭക്ഷണം ഇനി യാത്രയ്ക്കിടയിലും; ചിക്കിങ്ങുമായി കൈ കോർത്ത് കെഎസ്ആർടിസി
ഐഫോൺ, സാംസങ് സ്മാർട്ട് ഫോണുകൾക്ക് വൻ വിലക്കിഴിവ്; 'റിപ്പബ്ലിക് ഡേ സെയ്ൽ' പ്രഖ്യാപിച്ച് ക്രോമ

ബെംഗളൂരുവിലേക്കുള്ള ബസുകളിലാണ് നിലവിൽ പദ്ധതി നടപ്പിലാക്കുന്നത്. വോൾവോ, എയർ കണ്ടീഷൻ ബസുകളിലാണ് പ്രാഥമികമായി ഈ സേവനം ലഭ്യമാകുക. നാളെ മുതൽ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ബസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി തുടങ്ങും. ഈ സേവനം ഉപയോഗിക്കുന്ന യാത്രക്കാർക്ക് ഭക്ഷണത്തിന് 25 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. നിർത്തുന്ന ഔട്ട്ലെറ്റുകളിൽ നിന്ന് ഡ്രൈവർക്കും കണ്ടക്ടർക്കും സൗജന്യ ഭക്ഷണവും ലഭിക്കും.

ആദ്യമായാണ് കെഎസ്ആർടിസി സ്വകാര്യ കമ്പനിയുമായി പദ്ധതിയിൽ ഏർപ്പെടുന്നത്. പ്രത്യേക വാട്സ്ആപ്പ് നമ്പറും ഭക്ഷണം ബുക്ക് ചെയ്യാൻ സജ്ജമാക്കിയിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ മറ്റ് ബസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com