സംസ്ഥാനത്ത് സ്വർണവില വീണ്ടും കത്തിക്കയറുകയാണ്. വിപണയിലെ ഇന്നത്തെ കണക്കനുസരിച്ച് 22 കാരറ്റ് സ്വര്‍ണത്തിന് പവന് 600 രൂപ വർധിച്ചു. ഇതോടെ ഒരു പവന് 98,800 രൂപയായി. ഗ്രാമിന് 75 രൂപ കൂടി 12350 രൂപയാണ് വില. ഇതോടെ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് സ്വര്‍ണവില എത്തിനില്‍ക്കുന്നത്.
പണിക്കൂലിയടക്കം ലക്ഷം കടന്നിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10215 രൂപയും 1 പവന് 81720 രൂപയുമാണ് ഇന്ന് വിപണിവില. വെള്ളിയുടെ വിലയും മുന്നോട്ട് കുതിക്കുകയാണ് . ഒരു ഗ്രാമിന് 198 രൂപയും 10 ഗ്രാമിന് 1980 രൂപയുമാണ് ഇന്നത്തെ വെള്ളിവില.
രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 4327 ഡോളർ ആയി ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ രൂപയുടെ ഇടിവാണ് സ്വർണവില ഉയരാൻ കാരണമായി കാണുന്നത്. രൂപ ഇന്ന് ഡോളറിനെതിരെ 90.55 എന്ന നിരക്കിലാണ്.