ഗോപു നന്തിലത്ത് ജി മാർട്ട് ചില്ലാക്സ് ഓഫർ വിജയികളെ തെരഞ്ഞെടുത്തു; ഭാഗ്യശാലികള്‍ക്ക് എസ് പ്രെസ്സോ കാർ

സംസ്ഥാനത്തെ വിവിധ ഷോറൂമുകളിലെ ഉപഭോക്താക്കളിൽ നിന്ന് 10 ഭാഗ്യശാലികളെയാണ് തെരഞ്ഞെടുത്തത്
Gopu Nandilath G Mart
ഗോപു നന്തിലത്ത് ജി മാർട്ട് ചില്ലാക്സ് ഓഫർ നറുക്കെടുപ്പ്Source: News Malayalam
Published on

പ്രമുഖ ഗൃഹോപകരണ സ്ഥാപനമായ ഗോപു നന്തിലത്ത് ജി മാർട്ട് ചില്ലാക്സ് ഓഫറിലെ ഭാഗ്യശാലികളെ തെരഞ്ഞെടുത്തു. സംസ്ഥാനത്തെ വിവിധ ഷോറൂമുകളിലെ ഉപഭോക്താക്കളിൽ നിന്ന് 10 ഭാഗ്യശാലികളെയാണ് തെരഞ്ഞെടുത്തത്. വിജയികൾക്ക് മാരുതി എസ്പ്രെസോ കാറാണ് സമ്മാനം.

ഇടപ്പള്ളിയിലെ നന്തിലത്ത് ജി-മാർട്ട് ഷോറൂമിൽ ഹൈബി ഈഡൻ എംപിയാണ് നറുക്കെടുപ്പ് നടത്തിയത്. ചില്ലാക്സ് ഓഫർ കാലത്ത് നന്തിലത്തിന്‍റെ വിവിധ ഷോറൂമുകളിൽ നിന്ന് ഗൃഹോപകരണങ്ങളും ഇലക്ട്രോണിക്സ് സാധനങ്ങളും വാങ്ങിയവരിൽ നിന്നാണ് വിജയികളെ കണ്ടെത്തിയത്. ആയിരക്കണക്കിന് നറുക്കുകളിൽ നിന്ന് 10 ഭാഗ്യശാലികളെ തെരഞ്ഞെടുത്തു.

തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവരാണ് നറുക്കെടുപ്പില്‍ വിജയികളായത്. മാരുതി എസ് പ്രെസ്സോ കാറാണ് വിജയികൾക്ക് സമ്മാനമായി നൽകുന്നത്.

Gopu Nandilath G Mart
വിമാനാപകടങ്ങളിലെ നാശനഷ്ടങ്ങൾ പരിഹരിക്കാം; എയർലൈൻസ് ഇൻഷുറൻസ് നൽകുന്ന കവറേജുകൾ

മൺസൂൺ പ്രമാണിച്ച് ഓഫർ മഴയാണ് ഇപ്പോൾ ഗോപു നന്തിലത്തിൽ. ഓണാഘോഷത്തിന്‍റെ ഭാഗമായുള്ള പുത്തൻ ഓഫറുകളുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകും. സിഇഒ പി.എ. സുബൈർ, അഡ്മിനിസ്ട്രേഷൻ മാനേജർ ജോയ് എൻ.പി. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com