ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ ഇനി മടിക്കേണ്ടതില്ല; പിന്തുണയുമായി കേരള സർക്കാർ

ഇനി ചെറിയ സംരംഭങ്ങൾ വീട്ടിൽ നിന്നും തുടങ്ങാം. വീടുകളിൽ ഉൾപ്പെടെ പഞ്ചായത്തുകളിൽ നിന്ന്‌ അംഗീകൃത നമ്പർ ലഭിച്ചിട്ടുള്ള കെട്ടിടങ്ങളിൽ സംരംഭം ആരംഭിക്കാൻ അനുമതി നൽകിയിരിക്കുകയാണ് സർക്കാർ.
ചെറുകിട സംരംഭങ്ങൾ
ചെറുകിട സംരംഭങ്ങൾSource; Social Media
Published on

ചെറുകിട സംരംഭങ്ങക്ഷ തുടങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണാവസരമാണ് കേരളത്തിലിപ്പോൾ. സംസ്ഥാനത്തെ കൂടുതൽ സംരംഭ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർതന്നെ സഹായവുമായെത്തുന്നു. ഇനി ചെറിയ സംരംഭങ്ങൾ വീട്ടിൽ നിന്നും തുടങ്ങാം. വീടുകളിൽ ഉൾപ്പെടെ പഞ്ചായത്തുകളിൽ നിന്ന്‌ അംഗീകൃത നമ്പർ ലഭിച്ചിട്ടുള്ള കെട്ടിടങ്ങളിൽ സംരംഭം ആരംഭിക്കാൻ അനുമതി നൽകിയിരിക്കുകയാണ് സർക്കാർ.

കേരള പഞ്ചായത്ത്‌രാജ് (സംരംഭങ്ങൾക്ക്‌ ലൈസൻസ് നൽകൽ) ചട്ടം പ്രകാരമാണ്‌ ഈ നടപടി. കെട്ടിട നിർമാണ ചട്ടം പ്രകാരമുള്ള വിനിയോഗ (ഒക്യുപെൻസി) വ്യവസ്ഥ കണക്കിലെടുക്കാതെ തന്നെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ വൈറ്റ്, ഗ്രീൻ വിഭാഗത്തിൽപ്പെട്ട സംരംഭങ്ങൾക്കാണ്‌ ലൈസൻസ് ലഭ്യമാകുക.

ചെറുകിട സംരംഭങ്ങൾ
കുടിച്ച് തീർക്കില്ല, തലമുറകൾ കൈമാറും ; വിസ്കി വെറും വിസ്കിയല്ല, വില 51 ലക്ഷം മുതൽ 17 കോടിവരെ

നടപടിയുടെ പ്രയോജനങ്ങൾ

  • ചെറുകിട വ്യവസായങ്ങൾ തുടങ്ങാൻ ഇനി കെട്ടിടങ്ങൾ പ്രത്യേക നിർമിക്കണമെന്നില്ല. വീട്ടിൽ തന്നെ വ്യവസായം ആരംഭിക്കാം.

  • ഉടമസ്ഥൻ മാറിയാലും ലൈസൻസ് മാറ്റാം

  • സംരംഭങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന പരിശോധനകൾക്ക് നിയന്ത്രണം ഉണ്ടാകും.

  • അത്യാവശ്യമുള്ള ഏതാനും രേഖകൾ മാത്രം മതിയാകും

  • വൈറ്റ്, ഗ്രീൻ കാറ്റഗറി സംരംഭങ്ങൾക്ക് രജിസ്‌ട്രേഷൻ മതി

  • വൈറ്റ് ഗ്രീൻ കാറ്റഗറി സംരംഭങ്ങൾക്ക് കെട്ടിടത്തിന്റെ ഉപയോഗം നോക്കാതെ അനുമതി

  • ലൈൻസ് അപേക്ഷയിൽ സമയബന്ധിതമായി നടപടി

  • കാലതാമസം വന്നാൽ 'ഡീംഡ് ലൈസൻസ്'

  • ലൈസൻസ് നിരസിച്ചാൽ അടച്ച പണം തിരികെ ലഭിക്കും

  • ഒന്നിലധികം ഉൽപ്പന്നങ്ങൾക്ക് ഒരു ലൈസൻസ് മതിയാകും

  • ലൈസൻസ് പുതുക്കാൻ സ്വയം സാക്ഷ്യപ്പെടുത്തൽ മതിയാകും

  • ലോൺ, ഗ്രാന്റ്, സബ്സിഡി നഷ്ടപ്പെടില്ല

Related Stories

No stories found.
News Malayalam 24x7
newsmalayalam.com