കേന്ദ്ര ബജറ്റ് 2026: സ്വർണ വില പിടിച്ചുനിർത്താതെ നിർമല സീതാരാമൻ, നിരാശയിൽ ആഭരണ പ്രേമികൾ

സ്വര്‍ണത്തിൻ്റെ ഇറക്കുമതി നികുതി കുറയ്ക്കണം, ജിഎസ്ടിയില്‍ ഇളവ് വേണം, പാന്‍ കാര്‍ഡ് പരിധി ഉയര്‍ത്തണം തുടങ്ങിയ ആവശ്യങ്ങള്‍ സ്വര്‍ണ വ്യാപാരികള്‍ സര്‍ക്കാരിനോട് ഉന്നയിച്ചിരുന്നു.
Union Budget 2026
Published on
Updated on

ഡൽഹി: ഫെബ്രുവരി 2ന് ഒരു പവൻ്റെ വില 9,840 രൂപ കുറഞ്ഞ് 1,07,920 രൂപയായി കുറഞ്ഞിട്ടുണ്ട്. എന്നാലും രാജ്യത്തെ സ്വർണാഭരണ പ്രേമികളെ പാടെ നിരാശരാക്കിയ ബജറ്റാണ് കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ചത്. സ്വര്‍ണ വില അടിക്കടി വർധിക്കുന്നതിനിടെ സ്വര്‍ണ വിപണിക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പൊതുവെ കരുതിയിരുന്നത്. എന്നാൽ സമാശ്വാസ നടപടികളൊന്നും കേന്ദ്ര ധനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായില്ല.

സ്വര്‍ണ ഇറക്കുമതി നികുതി കുറയ്ക്കുക, ജിഎസ്‌ടിയില്‍ ഇളവ് അനുവദിക്കുക, പാന്‍ കാര്‍ഡിൻ്റെ പരിധി ഉയര്‍ത്തുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ സ്വര്‍ണ വ്യാപാരികള്‍ സര്‍ക്കാരിനോട് ഉന്നയിച്ചിരുന്നു. എന്നാല്‍ ഒന്നും നിർമല സീതാരാമൻ ഇക്കാര്യങ്ങളൊന്നും പരിഗണിച്ചില്ല.

സ്വർണവും നികുതിയിലെ നൂലാമാലകളും

രസകരമായ വസ്തുത എന്താണെന്ന് വച്ചാൽ ഒരു പരമ്പരാഗതമായി ലഭിക്കുന്ന സ്വര്‍ണത്തിന് നികുതി ഈടാക്കാൻ വ്യവസ്ഥയില്ല. എന്നാല്‍ ഇവ വിറ്റഴിക്കുന്ന സമയത്ത് നികുതി ബാധകമാണ്. അതോടൊപ്പം 'മൂലധന നേട്ട നികുതി' നല്‍കേണ്ടി വരും.

ഒരാൾ സ്വർണം വാങ്ങി രണ്ട് വര്‍ഷത്തിന് ശേഷം വിറ്റഴിക്കുകയാണെങ്കില്‍ 12.5% മൂലധന നേട്ട നികുതി കൊടുക്കണമെന്നാണ് നിലവിലെ നിയമം. അതേസമയം, ഈ വ്യക്തി രണ്ട് വര്‍ഷത്തിനുള്ളില്‍ സ്വർണം വില്‍ക്കുമ്പോള്‍ 20 ശതമാനമാണ് നികുതി കൊടുക്കേണ്ടത്.

Union Budget 2026
വാക്ക് പാലിച്ച് നിർമലാ സീതാരാമൻ; ധനക്കമ്മി 2025-26 വർഷത്തെ 4.4 ശതമാനത്തിൽ നിന്ന് 4.3 ശതമാനമായി കുറച്ചു

സ്വർണവില ഒരു പവന് ഒന്നേകാൽ ലക്ഷം കടന്ന സാഹചര്യത്തിൽ നിന്നും വമ്പൻ തിരിച്ചുവരവാണ് സ്വർണവിലയുടെ കാര്യത്തിൽ സംഭവിച്ചിട്ടുള്ളത്. ജനുവരി 31നും ഫെബ്രുവരി 1നും പവന് 1,17,760 രൂപ ആയിരുന്നിടത്ത് നിന്നും ഫെബ്രുവരി 2ന് ഒരു പവൻ്റെ വില 3200 രൂപ കുറഞ്ഞ് 1,07,920 രൂപയായി കുറഞ്ഞിട്ടുണ്ട്. 22 കാരറ്റ് സ്വർണത്തിൻ്റെ വിലയാണിത്. പണിക്കൂലിയും ടാക്സുകളും ഇതിൽ ഉൾപ്പെടില്ല.

Union Budget 2026
കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച 'ബാങ്കിംഗ് ഫോർ വികസിത് ഭാരത്' എന്ന ഉന്നതതല സമിതിയുടെ ചുമതലകൾ എന്താണ്?

Related Stories

No stories found.
News Malayalam 24x7
newsmalayalam.com