ഇന്ത്യയിൽ എഐ രംഗത്ത് 1.5 ലക്ഷം കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്; ഏഷ്യയിൽ കമ്പനിയുടെ എക്കാലത്തെയും ഉയർന്ന നിക്ഷേപം

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് രംഗത്തെ കമ്പനിയുടെ ശേഷികൾ വികസിപ്പിക്കുന്നതിനായാണ് വൻ നിക്ഷേപം ഇന്ത്യയിൽ നടത്തുന്നതെന്ന് മൈക്രോസോഫ്റ്റ് സിഇഒ അറിയിച്ചു.
Microsoft CEO Satya Nadella met Prime Minister Narendra Modi and committed largest ever Asia investment
Published on
Updated on

ഡൽഹി: ഇന്ത്യയിൽ 1.5 ലക്ഷം കോടി രൂപയുടെ വമ്പൻ നിക്ഷേപം നടത്തി യുഎസ് ആസ്ഥാനമായുള്ള സോഫ്റ്റ്‌വെയർ ഭീമനായ മൈക്രോസോഫ്റ്റ്. ഏഷ്യയിൽ കമ്പനി നടത്തുന്ന എക്കാലത്തെയും ഉയർന്ന നിക്ഷേപമാണിത്. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല ചൊവ്വാഴ്ച വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന് ശേഷമാണ് ഈ പ്രഖ്യാപനം നടത്തിയത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് രംഗത്തെ കമ്പനിയുടെ ശേഷികൾ വികസിപ്പിക്കുന്നതിനായാണ് 17.5 ബില്യൺ യുഎസ് ഡോളറിലധികം തുകയുടെ വൻ നിക്ഷേപം ഇന്ത്യയിൽ നടത്തുന്നതെന്ന് മൈക്രോസോഫ്റ്റ് സിഇഒ അറിയിച്ചു.

"ഇന്ത്യയുടെ എഐ സാധ്യതകളെക്കുറിച്ചുള്ള പ്രചോദനാത്മകമായ സംഭാഷണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി. രാജ്യത്തിൻ്റെ അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നതിനായി ഇന്ത്യയുടെ എഐ ഫസ്റ്റ് ഫ്യൂച്ചർ ഭാവിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, കഴിവുകൾ, പരമാധികാര കഴിവുകൾ എന്നിവ വികസിപ്പിക്കാൻ സഹായിക്കുന്നതിന്, ഏഷ്യയിലെ എക്കാലത്തെയും വലിയ നിക്ഷേപമായ 17.5 ബില്യൺ യുഎസ് ഡോളർ മൈക്രോസോഫ്റ്റ് വാഗ്ദാനം ചെയ്യുന്നു," നദെല്ല എക്‌സിൽ പറഞ്ഞു.

ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ പുറത്തിറക്കിയ ഒരു പത്രക്കുറിപ്പിൽ, മൈക്രോസോഫ്റ്റ് ഇന്ത്യയിൽ 17.5 ബില്യൺ യുഎസ് ഡോളർ നിക്ഷേപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അടുത്ത രണ്ട് വർഷത്തിനകം ബെംഗളൂരുവിൽ ക്ലൗഡ്, എഐ ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കുന്നതിനായി നടത്തിയ മൈക്രോസോഫ്റ്റ് നേരത്തെ നടത്തിയ മൂന്ന് ബില്യൺ യുഎസ് ഡോളറിൻ്റെ നിക്ഷേപത്തിന് പുറമെയാണിത്. ഇതിൽ നൈപുണ്യ വികസനവും പുതിയ ഡാറ്റാ സെൻ്ററുകളും ഉൾപ്പെടുന്നുണ്ട്. ഇത് മൈക്രോസോഫ്റ്റിന് ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഹൈപ്പർസ്കെയിൽ സാന്നിധ്യം ഉറപ്പാക്കും.

Microsoft CEO Satya Nadella met Prime Minister Narendra Modi and committed largest ever Asia investment
വാർണർ ബ്രദേഴ്‌സിനെയും സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്; ഡീൽ ഉറപ്പിച്ചത് 72 ബില്യൺ ഡോളറിന്

"ഇന്ത്യ അതിൻ്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് യാത്രയിലെ ഒരു നിർണായക നിമിഷത്തിലാണ് നിൽക്കുന്നത്. സാങ്കേതികവിദ്യ സമഗ്രമായ വളർച്ചയ്ക്കും സാമ്പത്തിക പരിവർത്തനത്തിനും ഒരു ഉത്തേജകമായി മാറുമ്പോൾ, രാജ്യം മുൻനിര എഐ രാഷ്ട്രമായി ഉയർന്നുവരുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ഇന്ന് ഞങ്ങൾ ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപം പ്രഖ്യാപിക്കുകയാണ്. നാല് വർഷത്തിനുള്ളിൽ 17.5 ബില്യൺ യുഎസ് ഡോളർ രാജ്യത്ത് നിക്ഷേപിക്കും," മൈക്രോസോഫ്റ്റ് പ്രസ്താവനയിൽ അറിയിച്ചു.

ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ നിർമിക്കുന്നതിനായി ആഗോള സോഫ്റ്റ്‌വെയർ ഭീമന്മാർക്ക് ഉയർന്ന മൂല്യമുള്ള വിപണിയെന്ന നിലയിൽ, ഇന്ത്യയുടെ സ്ഥാനത്തെ അടിവരയിടുന്നതാണ് മൈക്രോസോഫ്റ്റിൻ്റെ നാല് വർഷത്തിനിടെയുള്ള ഏകദേശം 20 ബില്യൺ യുഎസ് ഡോളർ നിക്ഷേപം.

Microsoft CEO Satya Nadella met Prime Minister Narendra Modi and committed largest ever Asia investment
ഇനി മലേഷ്യയിലേക്ക് ദിവസവും പറക്കാം; തിരുവനന്തപുരത്തു നിന്ന് കൂടുതല്‍ സര്‍വീസ്

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് തങ്ങളുടെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഹബ്ബിനായുള്ള യുഎസ് ടെക് ഭീമൻ്റെ പദ്ധതികളെക്കുറിച്ചുള്ള ആശയം, ഗൂഗിൾ മേധാവി സുന്ദർ പിച്ചൈ ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പങ്കുവച്ചിരുന്നു. രാജ്യത്ത് യുഎസ് കമ്പനിയുടെ ഇതുവരെയുള്ള ഏറ്റവും വലിയ നിക്ഷേപമാണിത്.

ഗൂഗിൾ യുഎസിന് പുറത്തുള്ള ഏറ്റവും വലിയ കേന്ദ്രമായ വിശാഖപട്ടണത്ത് ഒരു ഡാറ്റാ സെൻ്ററിനും എഐ ബേസിനും വേണ്ടി അദാനി ഗ്രൂപ്പുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിരുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 15 ബില്യൺ ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും ഗൂഗിൾ അറിയിച്ചു. ഇന്ത്യയിൽ ഡാറ്റാ സെൻ്ററുകൾ നിർമിക്കുന്നതിനായി ആമസോണും കോടിക്കണക്കിന് ഡോളർ നിക്ഷേപിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com