

സോൾ: ആഗോളതലത്തിൽ വർധിച്ചുവരുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഡിമാൻഡ് മുന്നിൽ കണ്ട്, ദക്ഷിണ കൊറിയയിൽ ഒരു പുതിയ കമ്പ്യൂട്ടർ ചിപ്പ് നിർമാണ ഹബ് നിർമിക്കുന്നതിനായി സാംസങ്ങും എസ്‌കെ ഹ്നിക്‌സും (SK Hynix) ചേർന്ന് 518 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ചു. ദക്ഷിണ കൊറിയയുടെ തെക്കുപടിഞ്ഞാറൻ മേഖലയായ ഗ്വാങ്ജു നഗരത്തിലാണ് പുതിയ ഫാബ്രിക്കേഷൻ പ്ലാൻ്റുകൾ വരുന്നത്.
എഐ മോഡലുകൾക്ക് ആവശ്യമായ ഹൈ-ബാൻഡ് വിഡ്ത്ത് മെമ്മറി (HBM) ചിപ്പുകളുടെ ഉൽപ്പാദനം വർധിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് കമ്പനി അധികൃതർ പറഞ്ഞു. പ്ലാൻ്റിൻ്റെ നിർമാണം എപ്പോൾ പൂർത്തിയാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
പുതിയ ഫാബുകൾ പൂർത്തിയാകുന്നതിന് വൈദ്യുതി, വിദഗ്ധ തൊഴിലാളികൾ എന്നിവ ആവശ്യമായതുണ്ട്. കൃത്യമായ ആസൂത്രണത്തോടെയാകും പദ്ധതി പൂർത്തിയാകുക. ജിയോങ്‌ഗി പ്രവിശ്യയിൽ എസ്‌കെ ഹൈനിക്‌സിന് പ്രധാന നിർമാണ ക്ലസ്റ്റർ സ്ഥാപിക്കാൻ ഒമ്പത് വർഷമെടുത്തുവെന്നും കമ്പനി പറഞ്ഞു.