രാക്ഷസ പാവ വിറ്റ്' കോടീശ്വരൻ'; ആഗോള വിപണിയിൽ ലബുബു തരംഗം

കുട്ടികളുടെ മനം കവർന്ന് വാൻ നിങ്
Labubu wave in the global market
ആഗോള വിപണിയിൽ ലബുബു തരംഗം
Published on
Updated on

ബീജിങ്: നീണ്ട ചെവിയും ഉന്തിയ പല്ലും, ഉണ്ട കണ്ണുമുള്ള പാവയെ വിറ്റ് കുട്ടികളുടെ മനം കവർന്നിരിക്കുകയാണ് പോപ്പ് മാർട്ട് ഉടമ വാങ് നിങ്. വാങ് നിങ്ങിനെ ആർക്കും അറിയില്ല. ലബുബു എന്ന് പറഞ്ഞാൽ കുട്ടികൾ മുതൽ ജെൻസികൾ വരെ അറിയും. ലബുബു എന്ന അഗ്ലീ ക്യൂട്ടായ പാവയെ വിറ്റാണ് ലോക സമ്പന്നരുടെ പട്ടികയിൽ വാങ് നിങ് ഇടംപിടിച്ചത്.

കുട്ടികളുടെ ഇഷ്ട പാവയായ ലബുബുവും വാങ് നിങും ഇപ്പോൾ ആഗോള തലത്തിൽ തരംഗമാണ്. ഫോബ്സ് മാഗസിനിൽ ഇടം പിടിച്ച ലബുബുവിൻ്റെ സ്രഷ്ടാവിനെ തേടിയുള്ള അന്വേഷണമാണ് വാങ്നിങ്ങിൽ എത്തിയത്.

ആരാണ് വാങ് നിങ് ?

കോമിക്സും ഫോൺ ആക്സസറികളും വിറ്റിരുന്ന 38 കാരനായ ചൈനക്കാരനായ യുവാവാണ് വാങ് നിങ്. ചെറിയ രീതിയിൽ വ്യാപാരം ആരംഭിച്ച വാങ് നിങ്ങിൻ്റെ ജീവിതത്തിൽ വഴിത്തിരിവായത് പാവ കച്ചവടമായിരുന്നു.

Labubu wave in the global market
പറക്കും തളികകളും അന്യഗ്രഹ ജീവികളും ഉണ്ടോ? ലോക യുഎഫ്ഒ ദിനത്തില്‍ ചിലത് അറിയാം...

അതും വെറും പാവയല്ല മറിച്ച് ലബുബു എന്നറിയപ്പെടുന്ന രാക്ഷസ പാവ. 2010 ൽ ബീജിങ്ങിലെ ടെക് ഹബ്ബായ സോങ്‌ഗുവാൻകുനിൽ (Zhongguancun) വാങ് തൻ്റെ ആദ്യത്തെ കളിപ്പാട്ട കമ്പനിയായ പോപ്പ് മാർട്ടിൻ്റെ സ്റ്റോർ തുറന്നു. തുടക്കത്തിൽ കോമിക്സും ഫോൺ ആക്സസറികളുമായിരുന്നു ഇവിടെ വിറ്റിരുന്നത്.

എന്നാൽ വിപണിയിലെ സാധ്യത തിരിച്ചറിഞ്ഞ വാങ്, പാവ വിൽപ്പനയിലേക്ക് തിരിഞ്ഞു. 2016ൽ, പ്രശസ്ത ആർട്ടിസ്റ്റ് കെന്നി വോങ്ങുമായി സഹകരിച്ച് മോളി ഡോൾ (Molly Doll) സീരീസ് അവതരിപ്പിച്ചു. ഇത് പെട്ടെന്ന് ക്ലിക്കായി. തുടർന്ന് നടത്തിയ പരീക്ഷണമാണ് വാങ്ങിനെ ആഗോള തലത്തിലേക്ക് ഉയർത്തിയത്.

വിടർന്ന കണ്ണുകളുള്ള പാവയെ കുട്ടികൾ ഇഷ്ടപ്പെടാൻ തുടങ്ങി, ഇതോടെ വാങ് നിങിൻ്റെ രാശി തെളിഞ്ഞു. 2015ലാണ് ലബുബു ആദ്യമായി പുറത്തിറക്കിയത്. തുടക്കത്തിൽ ഈ പാവയെ ആരും ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ നാല് വ‍ർഷത്തിന് ശേഷം പതുക്കെ പതുക്കെ കുട്ടികൾ ലബുബുവിനെ ഇഷ്ടപ്പെടാൻ തുടങ്ങി.

ഇതോടെ ഈ പാവ ആഗോള വിപണിയിൽ ഇടംപിടിച്ചു. പ്ലഷ് കളിപ്പാട്ടങ്ങൾ, വിനൈൽ രൂപങ്ങൾ, ബ്ലൈൻഡ് ബോക്സ് നിഗൂഢത എന്നിങ്ങനെ വിവിധ രൂപങ്ങളിൽ ഈ പാവകൾ ലഭ്യമായി തുടങ്ങി. ഹോങ്കോങ് കലാകാരനായ കാസിങ് ലങ് രൂപകൽപ്പന ചെയ്ത ലബുബു കളിപ്പാട്ടങ്ങൾ ഒരു 'ബ്ലൈൻഡ് (blind box) ബോക്സി'ലാണ് ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നത്.

ബോക്സ് തുറക്കുന്നത് വരെ ഉപഭോക്താക്കൾക്ക് ഏത് രൂപം ലഭിക്കുമെന്ന് അറിയാൻ സാധിക്കില്ലെന്നായിരുന്നു. അതായത് കടയിൽ കയറി ഇഷ്ടപ്പെടുന്ന ലബുബു തെരഞ്ഞെടുത്ത് വാങ്ങാനും കഴിയില്ല. ഉപഭോക്താക്കൾക്ക് ഒരു ഉൽപ്പന്നം വാങ്ങുന്നതിനപ്പുറം, ഒരു ഭാഗ്യപരീക്ഷണം കൂടിയായിരുന്നു ഇത്. ഈ 'സർപ്രൈസ്' സ്വഭാവം ജെൻസികളെ ആകർഷിച്ചു.

ഇതോടെ ലബുബു ഹിറ്റായായി. ഇതോടെ പോപ്പ് മാർട്ട് ഇൻ്റർനാഷണലിൻ്റെ സ്ഥാപകൻ വാങ് നിങ്ങിനെ ചൈനയിലെ ഏറ്റവും ധനികരായ 10 ശതകോടീശ്വരന്മാരിൽ ഒരാളാക്കി മാറ്റി. പിന്നീട് അങ്ങ് ലബുബു പാവ ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ തരംഗമായി.

Labubu wave in the global market
ജാഗ്രത വേണം! എന്താണ് സൂനോട്ടിക് രോഗങ്ങൾ?
News Malayalam 24x7
newsmalayalam.com