അൽപ്പം റെസ്റ്റാകാം; ഡെലിവറി തൊഴിലാളികൾക്കായി തെലങ്കാനയിൽ ഒരുക്കുന്നത് അഞ്ച് വിശ്രമകേന്ദ്രങ്ങൾ

പ്രോജക്ട് ആശ്രയ്ക്കായുള്ള ധാരണാപത്രത്തിൽ സർക്കാരും ആമസോൺ ഇന്ത്യയും ഒപ്പുവച്ചു...
അൽപ്പം റെസ്റ്റാകാം; ഡെലിവറി തൊഴിലാളികൾക്കായി തെലങ്കാനയിൽ ഒരുക്കുന്നത് അഞ്ച് വിശ്രമകേന്ദ്രങ്ങൾ
Source: ANI
Published on
Updated on

ഹൈദരാബാദ്: ഡെലിവറി തൊഴിലാളികളുടെ സുരക്ഷയും തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടുത്താൻ വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കാൻ തെലങ്കാന സർക്കാർ. പ്രോജക്ട് ആശ്രയ്ക്കായുള്ള ധാരണാപത്രത്തിൽ സർക്കാരും ആമസോൺ ഇന്ത്യയും ഒപ്പുവച്ചു. ആമസോൺ ഇന്ത്യയുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ് വിശ്രമകേന്ദ്രങ്ങൾ നിർമിക്കുക. ഇതിന്റെ നിർമാണ-പരിപാലന ചിലവുകൾ പൂർണമായും ആമസോൺ തന്നെയാണ് വഹിക്കുക.

എയർ കണ്ടീഷൻ ചെയ്ത പോർട്ടബിൾ കാബിൻ വിശ്രമകേന്ദ്രങ്ങളിൽ കുടിവെള്ളം, മൊബൈൽ ചാർജിങ് പോയിന്റുകൾ, വൈഫൈ , ശുചിമുറികൾ തുടങ്ങിയവ സൗജന്യമായി ലഭ്യമാകും. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങി ഏത് പ്ലാറ്റ്‌ഫോമിലും ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഈ കേന്ദ്രങ്ങൾ തികച്ചും സൗജന്യമായി ഉപയോഗിക്കാം.

അൽപ്പം റെസ്റ്റാകാം; ഡെലിവറി തൊഴിലാളികൾക്കായി തെലങ്കാനയിൽ ഒരുക്കുന്നത് അഞ്ച് വിശ്രമകേന്ദ്രങ്ങൾ
ഉമാംഗ് സുരക്ഷിതമല്ല; വ്യക്തിഗത വിവരങ്ങൾ ചോർത്താനാകുമെന്ന് കണ്ടെത്തൽ

തെലങ്കാനയിൽ സൈബറാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (CMC) പരിധിയിൽ വരുന്ന കൊണ്ടപൂർ, തെല്ലാപൂർ, പട്ടഞ്ചെരു, ഭാരതി നഗർ, ചന്ദനഗർ എന്നിവിടങ്ങളിൽ എയർകണ്ടീഷൻ ചെയ്ത വിശ്രമ കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് തീരുമാനം. ഇത് കൂടാതെ, രാജ്യവ്യാപകമായി ഇത്തരം 250 വിശ്രമകേന്ദ്രങ്ങൾ സ്ഥാപിക്കാൻ ആമസോൺ ഇന്ത്യ ആലോചിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

News Malayalam 24x7
newsmalayalam.com