ന്യൂ ഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ (ഡിഎ) മൂന്ന് ശതമാനം വർധന. പെൻഷൻകാർക്കും വർധനവ് ബാധകമാണ്. ദീപാവലിക്ക് മുന്നോടിയായി മുൻകാല പ്രാബല്യത്തോടെ ജൂലൈ ഒന്ന് മുതൽ നിലവിൽ വരും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ അംഗീകാരം ലഭിച്ചതിന് പിന്നാലെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് വിവരം പ്രഖ്യാപിച്ചത്. 49 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും 69 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
ഈ വർഷത്തെ രണ്ടാമത്തെ വർധനയാണ് ഇത്. മാർച്ചിൽ രണ്ട് ശതമാനം വർധന പ്രഖ്യാപിച്ചിരുന്നു. അന്ന് ഡിഎ അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനത്തിൽ നിന്ന് 55 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ മൂന്ന് ശതമാനം വർധന നൽകി. നാല് മാസത്തെ ഇടവേളയിലായിരുന്നു ഇത്.
രാജ്യത്ത് 57 പുതിയ കേന്ദ്രീയ വിദ്യാലായങ്ങള്‍ തുടങ്ങുന്നതിനായി 5863 കോടി രൂപയും മന്ത്രിസഭാ യോഗം അനുവദിച്ചു.