25 കോടിയിലധികം രൂപയുടെ സമ്മാനങ്ങൾ; മൈജി 'മാസ് ഓണം സീസൺ 3' ആരംഭിച്ചു

ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ മഞ്ജു വാര്യരും ടൊവിനോ തോമസും ആണ് ബ്രാൻഡ് അംബാസിഡർമാരായി ആയി എത്തുന്നത്.
മൈജി 'മാസ് ഓണം സീസൺ 3' ആരംഭിച്ചു
മൈജി 'മാസ് ഓണം സീസൺ 3' ആരംഭിച്ചുSource: News Malayalam 24x7
Published on

ഈ ഓണത്തിന് വമ്പൻ ഓഫറുകളുമായി മൈജി. മൈജി ഓണം മാസ് ഓണം സീസൺ 3 യിൽ ഇതുവരെ ആരും നൽകാത്ത ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ മഞ്ജു വാര്യരും ടൊവിനോ തോമസും ആണ് ബ്രാൻഡ് അംബാസിഡർമാരായി ആയി എത്തുന്നത്.

റെക്കോർഡ് വിറ്റു വരവിനാണ് മൈജി ഒരുങ്ങുന്നത്. ഓണ വിപണിയിൽ നിന്ന് മാത്രം 1600 കോടി വിറ്റു വരവും 2025 സാമ്പത്തിക വർഷം 5000 കോടിക്ക് മുകളിൽ റെക്കോർഡ് വരുമാനവും ആണ് ലക്ഷ്യം. 25 കോടിയുടെ സമ്മാനങ്ങൾ ആണ് ഇത്തവണ ഓണം ഓഫർ ആയി പ്രഖ്യാപിച്ചത്. 25 കാർ, 30 സ്കൂട്ടർ, 30 പേർക്ക് ഒരു ലക്ഷം വീതം ക്യാഷ് പ്രൈസ്, 60 പേർക്ക് ഇന്റർനാഷണൽ ട്രിപ്പ്, 30 സ്വർണ നാണയങ്ങൾ തുടങ്ങിയവയാണ് ഓഫർ. ഇത് കൂടാതെ സ്ക്രാച്ച് ആൻഡ് വിൻ കാർഡിലൂടെ 6 % മുതൽ 100 % വരെ ഡിസ്കൗണ്ടോ ടിവി, ഫ്രിഡ്ജ്, എസി വാഷിംഗ് മെഷീൻ പോലുള്ള ഉറപ്പുള്ള സമ്മാനങ്ങളും ലഭിക്കും. ഓണത്തിന് മുൻപായി 11 ഷോറൂമുകൾ കൂടി ആരംഭിക്കാനാണ് മൈജിയുടെ പദ്ധതി.

മൈജി 'മാസ് ഓണം സീസൺ 3' ആരംഭിച്ചു
ട്രംപിന്റെ താരിഫ് ഭീഷണിയിലും പലിശയിൽ മാറ്റമില്ല; റിപ്പോ നിരക്ക് 5.5 % ൽ നിലനിർത്തി ആർബിഐ

പതിവുപോലെ ഇത്തവണയും മൈജിയുടെ ഓണാഘോഷങ്ങൾക്കൊപ്പം മഞ്ജു വാര്യർ ഉണ്ട്. ടൊവിനോ തോമസ് ആണ് ഇത്തവണ മൈജിയുടെ പുതിയ മുഖം. ഓണത്തിന്റെ ഭാഗമായി ഇറക്കിയ പുതിയ പരസ്യം ജിസ് ജോയ് ആണ് സംവിധാനം ചെയ്തത്. മഞ്ജു വാര്യർ, ടൊവിനോ തോമസ്, റംസാൻ, ദിൽഷ എന്നിവർ അഭിനയിച്ച പരസ്യ ചിത്രം ഇപ്പോൾ ട്രെൻഡിങ്ങാണ്.

ഈ വർഷം 3500 പേർക്ക് ജോലി നൽകും എന്നും കർണാടകയിലെ നാല് ജില്ലകളിൽ പുതിയ ഷോറൂമുകൾ തുറക്കും എന്നും മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ എ.കെ. ഷാജി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com