

ഡൽഹി: രാജ്യത്ത് ജൂലായ് ഒന്നു മുതൽ ബാങ്കിങ് ചാർജുകൾ, ആധാർ-പാൻ കാർഡ് ലിങ്കിങ്, ഐടി ആൻ്റ് ഫയലിങ് എന്നിവയിൽ നിർണായക മാറ്റങ്ങൾ വരുന്നു.
1. ആധാർ കാർഡ് നിയമങ്ങൾ
2026 ജൂലൈ ഒന്ന് മുതൽ യുണീക്ക് ഐഡൻ്റി ഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പ്രധാന മാറ്റം വരുത്തുന്നു. ആധാർ കാർഡിലെ ഇ-മെയിൽ വിലാസം അപ്‌ഡേറ്റ് ചെയ്യുന്നത് എളുപ്പമാകും.
നിലവിൽ, നിങ്ങളുടെ ഇ-മെയിൽ വിലാസം അപ്‌ഡേറ്റ് ചെയ്യുന്നതിന് 75 രൂപ (ജിഎസ്ടി ഉൾപ്പെടെ) ഫീസ് ഈടാക്കിരുന്നു. 2026 ജൂലൈ ഒന്നു മുതൽ 2026 ഡിസംബർ 31 വരെ, ആധാർ മൊബൈൽ ആപ്പ് വഴി നിങ്ങളുടെ ഇ-മെയിൽ വിലാസം അപ്‌ഡേറ്റ് ചെയ്യുന്നതിന് യാതൊരു ഫീസും ഈടാക്കില്ല. ഈ സേവനം പൂർണമായും സൗജന്യമായിരിക്കും.
2. റെയിൽവേ നിയമങ്ങളിൽ മാറ്റം
ഇന്ത്യൻ റെയിൽവേ ജൂലൈ ഒന്ന് മുതൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതിനുള്ള പിഴ 250 രൂപയിൽ നിന്ന് 500 രൂപയായി ഉയർത്താം. മറ്റൊരാളുടെ പേരിൽ ടിക്കറ്റുമായി യാത്ര ചെയ്യുക, ട്രെയിനിൽ ബഹളം വയ്ക്കുക, യാചിക്കുക, നിയമ വിരുദ്ധമായി സാധനങ്ങൾ വിൽക്കുക എന്നിവയും കനത്ത പിഴയ്ക്ക് കാരണമാകും. സ്ത്രീകൾക്കായി നീക്കിവച്ചിരിക്കുന്ന കോച്ചുകളിലോ സീറ്റുകളിലോ യാത്ര ചെയ്യുന്ന പുരുഷന്മാർക്ക് 2500 രൂപ വരെ പിഴ ചുമത്തും.
3. ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാറ്റം
എല്ലാ മാസവും ഒന്നാം തീയതി സർക്കാർ എൽപിജി സിലിണ്ടറുകളുടെ വില പരിഷ്കരിക്കും. ഗാർഹിക, വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റം വരും. 2026 ജൂലൈ ഒന്ന് മുതൽ വിലയിൽ മാറ്റം വന്നേക്കാം.
4. സിഎൻജി, പിഎൻജി നിരക്കുകളിൽ മാറ്റം
പെട്രോളിയം മാർക്കറ്റിംഗ് കമ്പനികൾ എല്ലാ മാസവും ഒന്നാം തീയതി വിമാനങ്ങളിൽ ഉപയോഗിക്കുന്ന എയർ ടർബൈൻ ഇന്ധനത്തോടൊപ്പം സിഎൻജി, പിഎൻജി എന്നിവയുടെ വിലകൾ പരിഷ്കരിക്കുന്നു. 2026 ജൂലൈ 1 മുതൽ ഈ വിലകളിൽ മാറ്റം വന്നേക്കാം.
5. ഗ്യാസ് കണക്ഷനുകൾക്കുള്ള ഇ-കെവൈസി
എൽപിജി കണക്ഷനുകൾക്കുള്ള ഇ-കെവൈസി പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30 ആണ്. ഈ തീയതിക്കുള്ളിൽ നിങ്ങളുടെ ബയോമെട്രിക് ആധാർ (ഇ-കെവൈസി) പൂർത്തിയാക്കിയില്ലെങ്കിൽ, ഗ്യാസ് സബ്‌സിഡി നിർത്തലാക്കിയേക്കാം.
6. ക്രെഡിറ്റ് കാർഡ് നിയമങ്ങൾ
എസ്‌ബിഐ ചില ക്രെഡിറ്റ് കാർഡുകൾക്കുള്ള റിവാർഡ് പോയിൻ്റ് നിയമങ്ങൾ 2026 ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുത്തുന്നു. ഈ മാറ്റം ഫോൺപേ എസ്‌ബിഐ ക്രെഡിറ്റ് കാർഡ് പർപ്പിൾ, ഫോൺപേ എസ്‌ബിഐ ക്രെഡിറ്റ് കാർഡ് സെലക്ട് ബ്ലാക്ക് കാർഡ് ഉടമകൾക്ക് ബാധകമാകും.
ജൂലൈ മുതൽ, എച്ച്‌ഡിഎഫ്‌സി ബാങ്ക് ഗോൾഡ് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് സൗജന്യ ആഭ്യന്തര വിമാനത്താവള ലോഞ്ച് ആക്‌സസ് ആസ്വദിക്കുന്നത് തുടരാൻ പുതിയ ത്രൈമാസ ചെലവ് പരിധി പാലിക്കേണ്ടിവരും.
7. എഫ്ഡി നിയമങ്ങളിലെ മാറ്റങ്ങൾ
കഴിഞ്ഞ മാസം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ എംപിസി യോഗത്തിന് ശേഷം, ചില ബാങ്കുകൾ അവരുടെ പലിശ നിരക്കുകൾ പരിഷ്കരിച്ചു. ജൂലൈ മുതൽ സ്ഥിര നിക്ഷേപ നിയമങ്ങളും പലിശ നിരക്കുകളും മാറിയേക്കാം.