
പ്രമുഖ ഗൃഹോപകരണ ഷോറൂമായ നിക്ഷാൻ ഇലക്ട്രോണിക്സ് ഉപഭോക്താക്കൾക്കായി ഒരുക്കിയ സമ്മാന പദ്ധതികളുടെ നറുക്കെടുപ്പ് നടന്നു . 'നിക്ഷാൻ അർമാദം' എന്ന പേരിൽ ഏഴാം മൈൽ ഹജ്‌മൂസ് കൺവെൻഷൻ സെന്ററിൽ സംഗീത നിശയും സംഘടിപ്പിച്ചു.
പ്രശസ്ത പിന്നണി ഗായകൻ സിദ്ധാർഥ് മേനോൻ ബമ്പർ നറുക്കെടുപ്പ് നിർവഹിച്ചു. ബമ്പർ പ്രൈസായ സ്കോഡ കുഷാക്ക് കരിയാട് സ്വദേശി കെ.സി ഇഫത്തിന് ലഭിച്ചു. താഹിറ വി.പി, ഷഹാൻ എന്നിവർ ബിഎംഡബ്ലു ജി 310 ആർആർ ബൈക്ക് നേടിയപ്പോൾ സുജ എം, വിഷ്ണു എന്നിവർക്ക് ഏഥർ ഇലക്ട്രിക്ക് സ്കൂട്ടർ സമ്മാനമായി ലഭിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ നിക്ഷാൻ ഇലക്ട്രോണിക്സിന്റെ വിവിധ ഷോറൂമുകളിൽ നിന്ന് പർച്ചേസ് നടത്തിയ ഉപഭോക്താക്കളിൽ നിന്നാണ് ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ കണ്ടെത്തിയത്.
കണ്ടതിലും ഗംഭീരമായ ഓഫറുകളാണ് തുടർന്നും ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് നിക്ഷാൻ ഇലക്ട്രോണിക്സ് എംഡി എം.എം.വി. മൊയ്‌ദു പറഞ്ഞു. നിക്ഷാൻ ഇലക്ട്രോണിക്സ് ചെയർമാൻ കെ. മുസ്തഫ, എക്സിക്യൂട്ടീവ് ഡയറക്ടർ നിഷാൻ അഹമ്മദ്, ഫൈസൽ കെ.പി. എൽ ജി അപ്ലയൻസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ബ്രാഞ്ച് മാനേജർ മുഹമ്മദ് റാഫി തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നിക്ഷാൻ അർമാദം എന്ന പേരിൽ നടന്ന മ്യൂസിക്കൽ നൈറ്റിൽ സിദ്ധാർഥ് മേനോൻ ഉൾപ്പെടെയുള്ള സംഗീത പ്രതിഭകൾ പങ്കെടുത്തു.