

ഡൽഹി: റിപ്പബ്ലിക് ദിന വിൽപ്പനയ്ക്ക് മുന്നോടിയായി രാജ്യത്ത് ക്രോമ ഷോറൂമുകളിൽ സ്മാർട്ട് ഫോൺ, ലാപ്‌ടോപ്, ടിവി തുടങ്ങിയ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ചു. ക്രോമയുടെ റിപ്പബ്ലിക് ദിന വിൽപ്പന ജനുവരി 26 വരെയാണ് തുടരുക. ലോഞ്ച് ചെയ്യുമ്പോൾ 82,900 രൂപ വിലയുണ്ടായിരുന്ന ഐ ഫോൺ 17 ഈ ഉത്സവകാല സെയിൽ സമയത്ത് 47,990 രൂപയ്ക്ക് ലഭ്യമാകുമെന്ന് ക്രോമ അറിയിച്ചു.
ക്രോമയുടെ ബണ്ടിൽഡ് ഓഫറിൻ്റെ ഭാഗമാണ് ഐഫോൺ 17ൻ്റെ വിലക്കുറവ്. ഇതിൽ 23,500 രൂപ വരെയുള്ള എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ, 2000 രൂപ ഫ്ലാറ്റ് ബാങ്ക് ക്യാഷ് ബാക്ക്, 8000 രൂപ അധിക എക്സ്ചേഞ്ച് ബോണസ് എന്നിവ ഉൾപ്പെടുന്നു. എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ ഉപകരണങ്ങളുടെ നിലവിലെ സാഹചര്യത്തെ കൂടി ആശ്രയിച്ചാണുള്ളത്. അതേസമയം, ഐഫോൺ 15ന് അതിൻ്റെ മാർക്കറ്റ് വിലയായ 59,900 രൂപയിൽ നിന്ന് കുറഞ്ഞ് 31,990 രൂപ എന്ന കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും. എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ, ക്യാഷ്ബാക്ക്, ബോണസ് ഓഫറുകൾ എന്നിവ സംയോജിപ്പിച്ചാണ് ഇവിടേയും വില കുറച്ചിരിക്കുന്നത്.
ഐഫോണുകൾക്ക് പുറമെ സാംസങ് സ്മാർട്ട് ഫോണുകളും വിൽപ്പനയുടെ ഭാഗമാണ്. ഗാലക്‌സി എസ് 24 കൈമാറ്റം ചെയ്യുന്നതിലൂടെ സാംസങ് എസ് 25 50,499 രൂപയ്ക്ക് വാങ്ങാം. എസ് 24 അൾട്രാ കൈമാറ്റം ചെയ്യുന്നതിലൂടെ എസ് 25 അൾട്രാ 79,999 രൂപയ്ക്ക് ലഭ്യമാണ്. സാംസങ് ഇസഡ് ഫോൾഡ് 6 എന്ന ഫോൺ എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ, സാംസങ് ഇസഡ് ഫോൾഡ് 7 എന്ന പുതിയ മോഡൽ 1,09,999 രൂപയ്ക്ക് ലഭിക്കും.
റിപ്പബ്ലിക് ഡേ സെയിൽ വഴി ഉപഭോക്താക്കളെ മൂല്യാധിഷ്ഠിത ഓഫറുകൾ ഉപയോഗിച്ച് പ്രധാന ഉപകരണങ്ങളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ സഹായിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു. ക്രോമയുടെ റിപ്പബ്ലിക് ഡേ സെയിലിൽ ഉപഭോക്താക്കൾക്ക് ബാങ്ക് ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ബോണസ്, എളുപ്പമുള്ള ഇഎംഐ ഓപ്ഷനുകൾ, തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങളുടെ വിദ്യാർത്ഥി വിലനിർണയം എന്നിവയിൽ നിന്ന് ചില അധിക ലാഭങ്ങൾ ലഭിക്കും. എച്ച്ഡിഎഫ്‌സി ടാറ്റ ന്യൂ കാർഡുകളുള്ള ഉപഭോക്താക്കൾക്ക് നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി തിരഞ്ഞെടുത്ത ആപ്പിൾ ഉപകരണങ്ങളിൽ 10 ശതമാനം വരെ ലാഭം ലഭിക്കും.
വീട്ടുപകരണങ്ങൾക്കും വിനോദ ഉൽപ്പന്നങ്ങൾക്കും വലിയ കിഴിവുകളും ഈ വിൽപ്പനയിൽ ഉൾപ്പെടുന്നു. സാംസങ് നിയോ QLED 65 ഇഞ്ച് ടിവി 1,75,000 രൂപയിൽ നിന്ന് 98,990 രൂപയ്ക്ക് ലഭ്യമാണ്. അതേസമയം ടിസിഎൽ 55 ഇഞ്ച് QLED ടിവി 38,990 രൂപയ്ക്ക് ലഭ്യമാണ്. ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകൾ 31,290 രൂപ മുതൽ ആരംഭിക്കുന്നു. മാർഷൽ ബ്ലൂടൂത്ത് സ്പീക്കറുകൾ 35 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാണ്. തിരഞ്ഞെടുത്ത എയർ കണ്ടീഷണറുകൾക്ക് 11,500 രൂപ വരെ വിലയുള്ള ഉറപ്പായ സൗജന്യങ്ങൾ ലഭിക്കും.
വിദ്യാർഥികൾക്ക് മാക്ബുക്ക് എയർ എം4 55,911 രൂപ എന്ന പ്രത്യേക വിലയിൽ ലഭ്യമാണ്. ബാങ്ക് ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവയും ഇതിനുണ്ട്. കൂടാതെ, എക്സ്ചേഞ്ച് മൂല്യം, ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ബോണസ് എന്നിവയോടെ എച്ച്‌പി ഒമ്നിബുക്ക് 5 (13ാം ജനറേഷൻ) 48,130 രൂപ എന്ന കുറഞ്ഞ വിലയിൽ ക്രോമ വിപണിയിലെത്തിച്ചു.