ഇഎംഐ ചിലവേറും,ഓഹരികള്‍ക്ക് എന്ത് പറ്റും, എഫ്.ഡിയാണോ ഗുണകരം: പലിശ നിരക്ക് വര്‍ദ്ധനവ് സാധാരണക്കാരനെ ബാധിക്കുന്നത് ഇങ്ങനെയാണ് !

സമീപഭാവിയിൽ പലിശനിരക്കുകൾ കുറയ്ക്കില്ലെന്നും, പണപ്പെരുപ്പവും ആഗോള സാമ്പത്തിക സാഹചര്യങ്ങളും വിലയിരുത്തി ഇനി നിരക്കുകൾ വീണ്ടും കൂട്ടുകയോ അല്ലെങ്കിൽ തൽസ്ഥിതി തുടരുകയോ മാത്രമായിരിക്കും ചെയ്യുകയെന്നും ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര വ്യക്തമാക്കിയത്. കൂടാതെ, തങ്ങളുടെ ധനനയ നിലപാട് നിഷ്പക്ഷം എന്നതിൽ നിന്ന് കര്‍ശനമാക്കുന്ന രീതിയിലേക്കാണ് ആർബിഐ മാറുന്നത് എന്നാണ് വിവരം.
The Reserve Bank of India has hiked the repo rate by 25 bps to 5.50%. Find out why the central bank made this hawkish move and how it directly impacts home and auto loan EMIs, fixed deposits, gold prices, and stock markets.
RBI Hikes Repo Rate to 5.50%: Home Loan EMI Impact, Stock Market & Gold OutlookNews Malayalam 24x7
Published on: 
Updated on: 

മുംബൈ: രാജ്യത്തെ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പാ നിരക്കായ റിപ്പോ നിരക്കിൽ 0.25 വർധനവ് വരുത്തിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ഇതോടെ റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ നിന്ന് 5.50 ശതമാനമായി ഉയർന്നു. ആർബിഐയുടെ ധനനയ സമിതി ഐകകണ്ഠ്യേനയാണ് പലിശനിരക്ക് ഉയർത്താൻ തീരുമാനിച്ചത്. സമീപഭാവിയിൽ പലിശനിരക്കുകൾ കുറയ്ക്കില്ലെന്നും, പണപ്പെരുപ്പവും ആഗോള സാമ്പത്തിക സാഹചര്യങ്ങളും വിലയിരുത്തി ഇനി നിരക്കുകൾ വീണ്ടും കൂട്ടുകയോ അല്ലെങ്കിൽ തൽസ്ഥിതി തുടരുകയോ മാത്രമായിരിക്കും ചെയ്യുകയെന്നും ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര വ്യക്തമാക്കിയത്. കൂടാതെ, തങ്ങളുടെ ധനനയ നിലപാട് നിഷ്പക്ഷം എന്നതിൽ നിന്ന് കര്‍ശനമാക്കുന്ന രീതിയിലേക്കാണ് ആർബിഐ മാറുന്നത് എന്നാണ് വിവരം.

നേരത്തെ പ്രതീക്ഷിക്കപ്പെട്ടത് പോലെ നിരക്ക് വർധിപ്പിക്കാൻ കേന്ദ്ര ബാങ്കിനെ പ്രേരിപ്പിച്ചത് പ്രധാനമായും അഞ്ച് ഘടകങ്ങളാണ്. നടപ്പ് സാമ്പത്തിക വർഷത്തിലെ റീട്ടെയിൽ പണപ്പെരുപ്പ ആർബിഐ 5.2 ശതമാനമായി ഉയരും എന്നാണ് പറയുന്നത്. അടുത്ത പാദങ്ങളിൽ പണപ്പെരുപ്പം 6 ശതമാനം വരെ ഉയർന്നേക്കാമെന്നാണ് അനുമാനം. വിലക്കയറ്റം നിയന്ത്രണവിധേയമാക്കാൻ വിപണിയിലെ അധിക പണലഭ്യത നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്ന് റിസര്‍വ് ബാങ്ക് വിലയിരുത്തുന്നു. രാജ്യത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ ശരാശരിയേക്കാൾ 13 ശതമാനം കുറവിലാണ് ലഭിച്ചത്. ശക്തമായ ‘എൽ നിനോ’ പ്രതിഭാസം കൂടി തുടരുന്നത് വരാനിരിക്കുന്നത് രാജ്യത്തെ കാർഷിക വിളവെടുപ്പിനെ ദോഷകരമായി ബാധിച്ചേക്കാം.

കാർഷിക ഉൽപ്പാദനം കുറഞ്ഞാൽ ഭക്ഷ്യധാന്യങ്ങളുടെയും പച്ചക്കറികളുടെയും വില വീണ്ടും കുതിച്ചുയരാൻ സാധ്യതയുണ്ട് എന്നതാണ് മുന്നിലുള്ള യാഥാര്‍ത്ഥ്യം. പശ്ചിമേഷ്യയിൽ വീണ്ടും രൂക്ഷമായ യുദ്ധസാഹചര്യങ്ങൾ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഉയർത്തിയിട്ടുണ്ട്. ഊർജ്ജ ആവശ്യങ്ങൾക്ക് ഇറക്കുമതിയെ വലിയ തോതിൽ ആശ്രയിക്കുന്ന ഇന്ത്യയിൽ ക്രൂഡ് ഓയിൽ വിലക്കയറ്റം ഗതാഗത, ഉൽപ്പാദനച്ചെലവുകൾ വർധിപ്പിച്ച് പണപ്പെരുപ്പ സമ്മർദ്ദം ഇരട്ടിയാക്കും. യുഎസ് ഫെഡറൽ റിസർവ് ഉൾപ്പെടെയുള്ള ആഗോള കേന്ദ്ര ബാങ്കുകൾ പലിശനിരക്ക് ഉയർന്ന നിലയിൽ നിലനിർത്തുന്നതും ഡോളർ കരുത്താർജിക്കുന്നതും ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്. മൂലധന ചോർച്ച തടയാനും രൂപയ്ക്ക് പിന്തുണ നൽകാനും ആഭ്യന്തര പലിശനിരക്ക് ഉയർത്തേണ്ടത് ആവശ്യമായി വന്നു.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമായ അടിത്തറയിലാണെന്ന വിലയിരുത്തലിൽ, നടപ്പ് സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചാ നിരക്ക് 7.1 ശതമാനമാണ് എന്നാണ് കണക്ക്. വളർച്ചാ മുരടിപ്പിന്റെ ഭീഷണി നിലവിലില്ലാത്തതിനാൽ, പണപ്പെരുപ്പത്തെ നേരിടാൻ പലിശനിരക്ക് കൂട്ടാൻ അനുകൂലമായ സാഹചര്യമാണ് ഉള്ളതെന്ന് ആർബിഐ വിലയിരുത്തിയെന്നാണ് റിപ്പോര്‍ട്ട്.

rbi
ആർബിഐSource : X/ @airnewsalerts

സാധാരണക്കാരന്റെ ഭവന-വാഹന ഇഎംഐ കൂടും

ഫ്ലോട്ടിങ് നിരക്കിൽ വായ്പയെടുത്തവരെയാണ് ഇപ്പോഴത്തെ പലിശനിരക്ക് വര്‍ദ്ധനവ് നേരിട്ട് ബാധിക്കുന്നത്. ബാങ്കുകൾ പലിശവർധന നടപ്പിലാക്കുന്നതിനനുസരിച്ച് പ്രതിമാസ തിരിച്ചടവ് തുകയിലോ കാലാവധിയിലോ മാറ്റം വരും.

30 വർഷ കാലാവധിയിൽ ₹50 ലക്ഷം ഭവന വായ്പ എടുത്ത ഒരാള്‍ അത് പൊതുമേഖലാ ബാങ്കുകളില്‍ നിന്നാണെങ്കില്‍ പ്രതിമാസ തിരിച്ചടവ് 852 വർധിച്ച് 34,109-ൽ നിന്ന് 34,961 ആയി ഉയരും. ഇതോടെ മൊത്തം അധിക പലിശ ബാധ്യത 3.07 ലക്ഷം രൂപയാകും. സ്വകാര്യ ബാങ്കുകളിൽ ആണെങ്കില്‍ പ്രതിമാസം 867 ഉയർന്ന് തിരിച്ചടവ് 35,821 ൽ നിന്ന് ₹36,688 ആകും. ഇതോടെ മൊത്തം അധിക പലിശ ബാധ്യത 3.12 ലക്ഷം രൂപയാകും. പുതിയ കാർ ലോണുകൾ, വ്യക്തിഗത വായ്പകൾ എന്നിവയുടെ പലിശനിരക്കും ആനുപാതികമായി ഉയരും.

പലിശ കൂടുമ്പോൾ തിരിച്ചടവ് കാലാവധി നീട്ടി പ്രതിമാസ തുക മാറ്റമില്ലാതെ നിലനിർത്തുന്നത് വായ്പക്കാരെ സംബന്ധിച്ച് ദീർഘകാലാടിസ്ഥാനത്തിൽ വൻ സാമ്പത്തിക നഷ്ടമുണ്ടാക്കും. കാലാവധി നീട്ടുമ്പോൾ കൂട്ടുപലിശ ക്രമാതീതമായി പെരുകും. അതിനാൽ പ്രതിമാസ തിരിച്ചടവ് തുക അല്പം കൂട്ടി നൽകുന്നതാണ് കൂടുതൽ ലാഭകരം. കൂടാതെ വാർഷിക ബോണസുകളോ അധിക വരുമാനമോ ഉപയോഗിച്ച് വർഷത്തിൽ ഒരു തവണയെങ്കിലും അധിക തിരിച്ചടവ് നടത്തുന്നത് പലിശഭാരം ഗണ്യമായി കുറയ്ക്കും.

വായ്പാ തിരിച്ചടവ് തുക ഉയരുന്നതോടെ സാധാരണ കുടുംബങ്ങൾക്ക് നിത്യജീവിതത്തിന് ശേഷം ബാക്കി വരുന്ന തുകയിൽകുറവുണ്ടാകും. ഇത് അനാവശ്യ ചെലവുകൾ, വിനോദയാത്രകൾ, വിലകൂടിയ ഗൃഹോപകരണങ്ങൾ തുടങ്ങിയവ വാങ്ങുന്നതിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാം. ഉപഭോഗം കുറയുന്നത് സ്വാഭാവികമായും വിപണിയിലെ മൊത്തത്തിലുള്ള ഡിമാൻഡിനെ ബാധിക്കും. ഉത്സവ സീസൺ മുൻപിൽ നിൽക്കെ ഇത് വിപണിയില്‍ പ്രതിഫലിക്കാന്‍ സാധ്യത ഏറെയാണ്.

രാജ്യത്തെ പ്രധാന 7 നഗരങ്ങളിൽ വീടുകളുടെ വിലയിൽ ഇതിനകം പ്രതിവർഷം 7% വർധനവുണ്ടായിട്ടുണ്ട്. വസ്തുവില വർധനയ്ക്കൊപ്പം വായ്പാ നിരക്കുകളും ഉയർന്നത് സാധാരണക്കാരെയും ഇടത്തരം കുടുംബങ്ങളെയും പുതിയ വീട് വാങ്ങുന്ന തീരുമാനങ്ങളിൽ നിന്ന് പിന്‍വാങ്ങിയേക്കും.

റിപ്പോ നിരക്ക് വർധനവ് നേരിട്ട് തൊഴിൽ മേഖലയെ ഉടനടി ബാധിക്കില്ലെങ്കിലും പരോക്ഷമായ ചില വെല്ലുവിളികൾ സൃഷ്ടിച്ചേക്കാം. ഉയർന്ന വായ്പാച്ചെലവുകൾ ദീർഘകാലം തുടരുകയും ഉപഭോക്തൃ വാങ്ങൽശേഷി കുറയുകയും ചെയ്താൽ വ്യാവസായിക സ്ഥാപനങ്ങളുടെ ലാഭക്ഷമത കുറയും. ഇത് കമ്പനികളുടെ പുതിയ വികസന പദ്ധതികളെയും ജീവനക്കാരെ പുതുതായി നിയമിക്കുന്നതിനെയും മന്ദഗതിയിലാക്കിയേക്കാം.

The Reserve Bank of India has hiked the repo rate by 25 bps to 5.50%. Find out why the central bank made this hawkish move and how it directly impacts home and auto loan EMIs, fixed deposits, gold prices, and stock markets.
എന്താണ് ആർബിഐയുടെ പണനയം? റിപ്പോ , റിവേഴ്സ് റിപ്പോ നിരക്കുകൾ സാധാരണക്കാരെ ബാധിക്കുമോ ?

എഫ്.ഡി ഇട്ടവര്‍ക്ക് ആശ്വാസം

വായ്പക്കാർക്ക് തിരിച്ചടിയാണെങ്കിലും ബാങ്കിൽ പണം സൂക്ഷിക്കുന്ന സാധാരണക്കാർക്കും മുതിർന്ന പൗരന്മാർക്കും നിരക്ക് വർധനവ് നേട്ടമാകും. വായ്പാ നിരക്കുകൾക്കൊപ്പം ബാങ്കുകൾ സ്ഥിരനിക്ഷേപങ്ങളുടെയും (എഫ്ഡി) സമ്പാദ്യ അക്കൗണ്ടുകളുടെയും പലിശനിരക്കുകൾ ഘട്ടങ്ങളായി ഉയർത്തും. സ്ഥിരവരുമാനത്തെ ആശ്രയിച്ച് ജീവിക്കുന്നവർക്ക് ഇത് സാമ്പത്തിക ആശ്വാസം നൽകും എന്നാണ് വിവരം.

IMAGE: ANI

ഓഹരി, സ്വർണ വിപണികളിലെ പ്രതിഫലനം

പലിശനിരക്ക് ഇളവുകൾ ഉടനുണ്ടാകില്ലെന്നതും പണലഭ്യത കുറയുന്നതും ഓഹരി വിപണിക്ക് വെല്ലുവിളിയാകും. കുറഞ്ഞ പലിശയുടെ ആനുകൂല്യത്തിൽ വിപണി മുന്നേറിയിരുന്ന രീതി മാറി കമ്പനികളുടെ യഥാർത്ഥ ലാഭക്ഷമത മാത്രമായിരിക്കും ഓഹരികളുടെ മൂല്യത്തെ നിർണയിക്കുക. എന്നാൽ ജിഡിപി വളർച്ചാ അനുമാനം ഉയർത്തിയത് ദീർഘകാല നിക്ഷേപകർക്ക് ആശ്വാസമാണ്. പലിശനിരക്ക് വർധനവും കടുത്ത ധനനയവും രൂപയ്ക്ക് പിന്തുണ നൽകുന്നത് സ്വർണം, വെള്ളി വിലകളിൽ ഹ്രസ്വകാലത്തേക്ക് നേരിയ സമ്മർദ്ദമുണ്ടാക്കാം. എങ്കിലും ആഗോള രാഷ്ട്രീയ സംഘർഷങ്ങളും അന്താരാഷ്ട്ര എണ്ണവിലയും സ്വർണത്തിന് ഉണ്ടാകുന്ന ഈ സമ്മര്‍ദ്ദം വലിയതോതില്‍ പ്രതിഫലിപ്പിക്കാന്‍ സാധ്യതിയില്ലെന്നും വിലയിരുത്തലുകളുണ്ട്.

The Reserve Bank of India has hiked the repo rate by 25 bps to 5.50%. Find out why the central bank made this hawkish move and how it directly impacts home and auto loan EMIs, fixed deposits, gold prices, and stock markets.
കാള വീണ ഇന്ത്യൻ ഓഹരി വിപണി: ആഗോള പ്രകമ്പനങ്ങളോ ആഭ്യന്തര പ്രതിസന്ധിയോ?
News Malayalam 24x7
newsmalayalam.com