
വാഷിംഗ്ടൺ: ലോകത്ത് അര ട്രില്യൺ ഡോളർ ആസ്തി നേടിയ ആദ്യ വ്യക്തിയായി മാറി ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. ഫോർബ്‌സ് മാഗസിൻ്റെ റിയൽ ടൈം ബില്യണയേഴ്‌സ് ട്രാക്കർ പ്രകാരം, നിലവിൽ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ് എലോൺ മസ്ക്. അദ്ദേഹത്തിൻ്റെ ആകെ ആസ്തി ഇപ്പോൾ 500.1 ബില്യൺ ഡോളറാണ്.
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മുൻ ഉപദേഷ്ടാവായ മസ്ക്, 2024 ഡിസംബറിൽ 400 ബില്യൺ ഡോളർ ആസ്തിയുള്ള ആദ്യത്തെ മനുഷ്യനായി മാറിയിരുന്നു. ഒറാക്കിളിൻ്റെ സഹസ്ഥാപകനായ ലാറി എലിസൺ ആണ് രണ്ടാം സ്ഥാനത്ത്. ഇലോൺ മസ്കിൻ്റെ ആസ്തിയേക്കാൾ 150 ബില്യൺ ഡോളർ മാത്രം പിന്നിലാണ് അദ്ദേഹം.