ഇനി ബാലൻസ് തെറ്റാതെ ഇടപാടുകൾ! ഓഗസ്റ്റ് 1 മുതൽ അടിമുടി മാറാൻ യുപിഐ

ബാങ്ക് ബാലൻസ് പരിശോധന, ഓട്ടോ പേയ്‌മെന്റുകൾ, അക്കൗണ്ട് പരിശോധനകൾ, പേയ്‌മെന്റ് സ്റ്റാറ്റസ് പരിശോധന ഉൾപ്പെടെ ഇടപാടുകളിലാണ് മാറ്റങ്ങൾ വരുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on

കൈയില്‍ കാഷ് ആയിട്ടില്ല, വേണേൽ ജി പേ ചെയ്യാം.. ഒറ്റ ക്ലിക്കിൽ പണമിടപാടുകൾ ഈസിയാക്കിയ ഒന്നാണ് ഇന്ത്യയുടെ യുപിഐ അഥവാ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ്. രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകളിൽ വലിയ വിപ്ലവമാണ് യുപിഐ കൊണ്ടുവന്നത്. എന്നാൽ ഓഗസ്റ്റ് ഒന്ന് മുതൽ യുപിഐ സേവനങ്ങൾ അടിമുടി മാറുകയാണ്.

ബാങ്ക് ബാലൻസ് പരിശോധന, ഓട്ടോ പേയ്‌മെന്റുകൾ, അക്കൗണ്ട് പരിശോധനകൾ, പേയ്‌മെന്റ് സ്റ്റാറ്റസ് പരിശോധന ഉൾപ്പെടെ ഇടപാടുകളിലാണ് മാറ്റങ്ങൾ വരുന്നത്. യുപിഐ ഇടപാടുകൾ ലളിതവും സുരക്ഷിതവുമാക്കുന്നതിനാണ് പുതിയ പരിഷ്കാരങ്ങൾ എന്നാണ് നാഷണൽ പേയ്‌മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ പറയുന്നത്. ഫോൺ പേ, ഗൂഗിൾ പേ, പേടിഎം ഉൾപ്പെടെ സംവിധാനങ്ങളിൽ മാറ്റം വരും.

പ്രധാന‌ മാറ്റങ്ങൾ എന്തൊക്കെ?

ഉപയോക്താക്കൾക്ക് ഓഗസ്റ്റ് മുതൽ ദിവസം 50 തവണ മാത്രമേ ബാലൻസ് പരിശോധിക്കാൻ കഴിയൂ. ഒന്നിൽ കൂടുതൽ യുപിഐ ആപ്പുകൾ ഉണ്ടെങ്കിൽ ഓരോ ആപ്പിലും 50 തവണ ബാലൻസ് പരിശോധിക്കാം.

ബാലൻസ് പരിശോധനകളുടെ എണ്ണം നിയന്ത്രിച്ചെങ്കിലും ഓരോ പണമിടപാടിന് ശേഷവും അക്കൗണ്ടിലെ ബാലൻസ് കാണാനാകുമെന്നതാണ് മറ്റൊരു മാറ്റം. വിജയകരമായ ഓരോ യു‌പി‌ഐ ഇടപാടിനു ശേഷവും ഉപയോക്താക്കൾക്ക് അക്കൗണ്ട് ബാലൻസ് കാണാൻ കഴിയും.

പ്രതീകാത്മക ചിത്രം
"കലാകാരന്മാർക്ക് ഒരു വിലയുമില്ലേ?" എഐ മോഡൽ ഇടംപിടിച്ചതിന് പിന്നാലെ വോഗ് മാഗസിനെതിരെ ക്യാംപെയിൻ

യുപിഐ ആപ്പുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകൾ ദിവസം 25 തവണ മാത്രമേ പരിശോധിക്കാനാവൂ എന്നതാണ് മറ്റൊന്ന്. കൂടാതെ പെൻഡിങ് ആയ ഇടപാടിന്റെ സ്റ്റാറ്റസ് മൂന്ന് തവണ മാത്രമേ പരിശോധിക്കാനാകൂ. ഓരോ ശ്രമങ്ങൾക്കിടയിലും 90 സെക്കൻഡ് ഇടവേളയും ആവശ്യമാകും.

കൃത്യമായ ഇടവേളകളിൽ മാത്രമേ ഓട്ടോ പേയ്‌മെന്റുകള്‍ സാധ്യമാകൂ. അതായത് രാവിലെ 10:00 മണിക്ക് മുൻപ് അല്ലെങ്കിൽ ഉച്ചയ്ക്ക് 1:00നും വൈകുന്നേരം 5.00നും ഇടയിൽ അല്ലെങ്കിൽ രാത്രി 9.30ന് ശേഷവും ഓട്ടോ പേ ഇടപാടുകൾ നടത്താം. തിരക്കേറിയ സമയങ്ങളിലെ സെർവർ തിരക്കും കാലതാമസവും കുറയ്ക്കാനാണ് ഈ സമയക്രമം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com