

78ാമത് പ്രൈം ടൈം എമ്മി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ലോസ് ഏഞ്ചൽസ് പീക്കോക്ക് തിയേറ്ററിൽ വച്ചായിരുന്നു പുരസ്കാര ചടങ്ങ്. മികച്ച കോമഡി സീരീസിന് ഉൾപ്പെടെയുള്ള 14 പുരസ്കാരങ്ങളുമായി ആപ്പിൾ ടിവിയുടെ ഹൊറർ-കോമഡി പരമ്പര 'വിഡോസ് ബേ'യാണ് ഇത്തവണത്തെ എമ്മി നേട്ടത്തിൽ മുന്നിട്ടുനിൽക്കുന്നത്. എച്ച്ബിഒയുടെ ഡ്രാമ സീരീസ് 'ദ പിറ്റ്' 11 അവാർഡുകളും എച്ച്ബിഒയുടെ തന്നെ ലിമിറ്റഡ് സീരീസ് 'ഡി.ടി.എഫ്. സെന്റ് ലൂയിസ്' ഏഴ് പുരസ്കാരങ്ങളും സ്വന്തമാക്കി.
'വിഡോസ് ബേ'യിലെ പ്രകടനത്തിന് മികച്ച കോമഡി നടനുള്ള പുരസ്കാരം സ്വന്തമാക്കിയ മാത്യു റീസ് മറ്റൊരു അപൂർവ നേട്ടത്തിനും ഉടമയായി. നെറ്റ്ഫ്ലിക്സിന്റെ 'ദ ബീസ്റ്റ് ഇൻ മീ' എന്ന പരമ്പരയിലെ പ്രകടനത്തിന് ലിമിറ്റഡ് സീരീസ് വിഭാഗത്തിൽ മികച്ച നടനുള്ള പുരസ്കാരവും നടനാണ്. ഇതോടെ ഒരു വർഷം തന്നെ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്കാരം നേടുന്ന ആദ്യ വ്യക്തിയായിരിക്കുകയാണ് റീസ്.
മാത്രമല്ല, 2018ൽ 'ദ അമേരിക്കൻസ്' എന്ന പരമ്പരയിലെ അഭിനയത്തിന് ലഭിച്ച ഡ്രാമ വിഭാഗത്തിലെ അവാർഡും കൂടിയാകുമ്പോൾ, മൂന്ന് പ്രധാന അഭിനയ വിഭാഗങ്ങളിലും (ഡ്രാമ, കോമഡി, ലിമിറ്റഡ് സീരീസ്) മികച്ച നടനുള്ള അവാർഡ് നേടുന്ന ആദ്യ നടൻ എന്ന അപൂർവ നേട്ടവും മാത്യു റീസിന്റെ പേരിൽ എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നു.
മികച്ച സീരീസ് - ദ പിറ്റ്
മികച്ച നടി - റേ സീഹോൺ, 'പ്ലൂറിബസ്'
മികച്ച നടൻ - നോഹ വൈൽ , 'ദ പിറ്റ്'
മികച്ച സഹനടി - ആലിസൺ ജാനി, 'ദ ഡിപ്ലോമാറ്റ്'
മികച്ച സഹനടൻ - ടോം പെൽഫ്രി, 'ടാസ്ക്'
സംവിധാനം - സോൾ മെറ്റ്സ്റ്റീൻ, 'സ്ലോ ഹോഴ്സസ്'
തിരക്കഥ - വിൻസ് ഗില്ലിഗൻ, 'പ്ലൂറിബസ്'
മികച്ച സീരീസ് - വിഡോസ് ബേ
മികച്ച നടി - ജീൻ സ്മാർട്ട്, 'ഹാക്ക്സ്'
മികച്ച നടൻ - മാത്യു റീസ്, 'വിഡോസ് ബേ'
മികച്ച സഹനടി - കേറ്റ് ഒഫ്ലിൻ, 'വിഡോസ് ബേ'
മികച്ച സഹനടൻ - സ്റ്റീഫൻ റൂട്ട്, 'വിഡോസ് ബേ'
സംവിധാനം - ഹിറോ മുറായ്, 'വിഡോസ് ബേ'
തിരക്കഥ - കേറ്റി ഡിപ്പോൾഡ്, 'വിഡോസ് ബേ - വെൽക്കം ടു വിഡോസ് ബേ'
ലിമിറ്റഡ് സീരീസ് - ഡി.ടി.എഫ്. സെന്റ് ലൂയിസ്
ടെലിവിഷൻ മൂവി - റിമാർക്കബ്ലി ബ്രൈറ്റ് ക്രീച്ചേഴ്സ്
മികച്ച നടി - സാലി ഫീൽഡ്, 'റിമാർക്കബ്ലി ബ്രൈറ്റ് ക്രീച്ചേഴ്സ്'
മികച്ച നടൻ - മാത്യു റീസ്, 'ദ ബീസ്റ്റ് ഇൻ മി'
മികച്ച സഹനടി - ലിൻഡ കാർഡെല്ലിനി, ഡി.ടി.എഫ്. സെന്റ് ലൂയിസ്
മികച്ച സഹനടൻ - ഡേവിഡ് ഹാർബർ, ഡി.ടി.എഫ്. സെന്റ് ലൂയിസ്
വെറൈറ്റി സീരീസ് - ദ ലേറ്റ് ഷോ വിത്ത് സ്റ്റീഫൻ കോൾബെർട്ട്
റിയാലിറ്റി കോംപറ്റീഷൻ പ്രോഗ്രാം - ദ ട്രെയ്റ്റേഴ്സ്