കണ്ണൂർക്കാരൻ അബ്‌ദുൾ സമീർ, 'പ്രകമ്പന'ത്തിലെ കലാഭവൻ നവാസിന്റെ ശബ്‌ദം

'പ്രകമ്പന'ത്തിൽ ഒരു കഥാപാത്രമായും അബ്ദുൾ സമീർ എത്തുന്നുണ്ട്
അബ്‌ദുൾ സമീർ, കലാഭവൻ നവാസ്
അബ്‌ദുൾ സമീർ, കലാഭവൻ നവാസ്
Published on
Updated on

കൊച്ചി: അന്തരിച്ച നടൻ കലാഭവൻ നവാസ് അവസാനമായി അഭിനയിച്ച ചിത്രമാണ് 'പ്രകമ്പനം'.  കഴിഞ്ഞ വർഷം ഈ സിനിമയുടെ ഷൂട്ട് പൂര്‍ത്തിയാക്കിയ ദിവസമാണ് താമസിക്കുന്ന മുറിയില്‍ നവാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുന്ന ചിത്രത്തിൽ നടന് വേണ്ടി ശബ്ദം നൽകിയത് കണ്ണൂർ കാങ്കോൽ സ്വദേശി അബ്ദുൾ സമീർ ആണ്. ഈ അവസരത്തെ അഭിമാനത്തോടെയാണ് സമീർ നോക്കിക്കാണുന്നത്.

'പ്രകമ്പന'ത്തിൽ ഒരു കഥാപാത്രമായും അബ്ദുൾ സമീർ എത്തുന്നുണ്ട്. 'അശോകൻ' എന്ന കഥാപാത്രത്തെയാണ് അബ്ദുൾ സമീർ അവതരിപ്പിക്കുന്നത്. തന്റെ കഥാപാത്രത്തിന് ഡബ്ബ് ചെയ്തതിന് പുറമെയാണ് നവാസിന്റെ കഥാപാത്രത്തിനും അദ്ദേഹം ശബ്ദമായത്.

യുവതാരങ്ങളായ ഗണപതിയും സാഗർ സൂര്യയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഹൊറർ- കോമഡി ചിത്രമായ 'പ്രകമ്പനം' വിജേഷ് പാണത്തൂർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. കേരളത്തിന് അകത്തും പുറത്തുമുള്ള തിയേറ്ററുകളിൽ ഹൗസ്ഫുൾ ഷോകളുമായി മുന്നേറുകയാണ് ചിത്രം. ശീതൾ ജോസഫ് ആണ് ചിത്രത്തിലെ നായിക. നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.

അബ്‌ദുൾ സമീർ, കലാഭവൻ നവാസ്
"ടൈം ട്രാവൽ ചെയ്യാൻ പറ്റിയാൽ 2014ലേക്ക് പോയി പ്രധാനമന്ത്രിയെ മാറ്റും"; നടൻ കിഷോർ

അമീന്‍, മല്ലിക സുകുമാരന്‍, അസീസ് നെടുമങ്ങാട്, പി.പി. കുഞ്ഞികൃഷ്ണന്‍, രാജേഷ് മാധവൻ, പ്രശാന്ത് അലക്സാണ്ടർ, കലാഭവൻ നവാസ്, അനീഷ് ഗോപാൽ, ഗായത്രി സുരേഷ് , കുടശ്ശനാട് കനകം, അഭിജിത്ത് എസ്. നായർ, ഷിൻഷാൻ , ഷൈലജ അനു, സുബിൻ ടർസൻ, മാസ്റ്റർ ദേവാനന്ദ് എന്നിവരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബി ആന്റണിയാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - അഭിജിത്ത് നായര്‍. എഡിറ്റര്‍ - സൂരജ് ഇ.എസ്, ആര്‍ട്ട് ഡയറക്ടര്‍ - സുഭാഷ് കരുണ്‍, വരികള്‍ - വിനായക് ശശികുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - അംബ്രൂ വര്‍ഗീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - നന്ദു പൊതുവാള്‍, വസ്ത്രാലങ്കാരം - സുജിത്ത് മട്ടന്നൂര്‍, മേക്കപ്പ് - ജയന്‍ പൂങ്കുളം, പിആര്‍ഒ - മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈന്‍ - യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com