എന്റെ നിറം കാരണം 'കാതൽ' സിനിമയിൽ നായകനാക്കാൻ സംവിധായകൻ ആദ്യം മടിച്ചു: ഭരത്

ബാലാജി ശക്തിവേൽ സംവിധാനം ചെയ്ത 'കാതൽ' ഭരതിന്റെ ആദ്യ ഹിറ്റായിരുന്നു
നടൻ ഭരത്, 'കാതൽ' സിനിമ
നടൻ ഭരത്, 'കാതൽ' സിനിമ
Published on
Updated on

കൊച്ചി: ബാലാജി ശക്തിവേൽ സംവിധാനം ചെയ്ത ഹിറ്റ് പ്രണയ ചിത്രമാണ് 'കാതൽ'. ശങ്കർ നിർമിച്ച ചിത്രത്തിൽ ഭരതും സന്ധ്യയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നായകൻ എന്ന നിലയിൽ ഭരതിന്റെ ആദ്യ ഹിറ്റായിരുന്നു 2004ൽ പുറത്തിറങ്ങിയ 'കാതൽ'. എന്നാൽ, ചിത്രത്തിൽ തന്നെ നായകനാക്കുന്ന കാര്യത്തിൽ സംവിധായകൻ ബാലാജി ശക്തിവേലിന് ഇരട്ടമനസായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഭരത്.

മധുര പശ്ചാത്തലമാക്കി ഒരുക്കിയ സിനിമയിൽ, ഒരു മെക്കാനിക്കിന്റെ റോളായിരുന്നു ഭരത് ചെയ്തത്. നടനെ എങ്ങനെ കഥാപാത്രമായി മാറ്റിയെടുക്കും എന്നതായിരുന്നു സംവിധായകന്റെ ആശങ്ക.

"അദ്ദേഹം എനിക്ക് എന്റെ കഥാപാത്രത്തെക്കുറിച്ച് വിവരിച്ചു തന്നു. പക്ഷേ, ഷൂട്ടിങ് തുടങ്ങുന്നത് വരെ എന്റെ നിറം കാരണം എന്നെ കാസ്റ്റ് ചെയ്യുന്ന കാര്യത്തിൽ അദ്ദേഹത്തിന് മടിയുണ്ടായിരുന്നു. ഞാൻ കാണാൻ പക്ക അർബൻ ലുക്ക് ആയതായിരുന്നു കാരണം," ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ ഭരത് പറഞ്ഞു. എന്നാൽ, ബാലാജി ശക്തിവേലിന്റെ സംശയങ്ങൾക്കിടയിലും, തന്റെ കഴിവിലുള്ള വിശ്വാസം കാരണം നിർമാതാവ് ശങ്കറാണ് തന്നെ ആ വേഷത്തിലേക്ക് തിരഞ്ഞെടുത്തതെന്നും നടൻ കൂട്ടിച്ചേർത്തു.

നടൻ ഭരത്, 'കാതൽ' സിനിമ
"ധുരന്ധറിലേത് അല്ല എന്റെ ആദ്യ ശ്രദ്ധേയ വേഷം"; കമൽ ഹാസൻ ചിത്രത്തെക്കുറിച്ച് രാകേഷ് ബേദി

'കാളിദാസ് 2' ആണ് ഭരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ശ്രീ സെന്തിൽ ആണ് സിനിമയുടെ സംവിധാനം. ഫൈവ് സ്റ്റാർ കെ. സെന്തിലും ഡോ എൻ. യോഗേശ്വരനും ചേർന്നാണ് നിർമാണം. അജയ് കാർത്തി, ഭവാനി ശ്രീ, കിഷോർ, അബർണതി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സാം സി.എസ് ആണ് സംഗീതം. ഏപ്രിൽ 10ന് ചിത്രം തിയേറ്ററുകളിൽ എത്തും.

News Malayalam 24x7
newsmalayalam.com