

കൊച്ചി: താരസംഘടന 'അമ്മ'യുടെ അമ്മയുടെ ജനറൽ സെക്രട്ടറിയായി അൻസിബ വരട്ടെ എന്ന് നടി മാലാ പാർവതി. അൻസിബയുടെ മുന്നിൽ അമ്മയുടെ ഭരണസമതി മുട്ട് മടക്കിയെന്നും അവർ പറഞ്ഞു. പൃഥ്വിരാജ്, ആസിഫ് അലി കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ കഴിവ് ഉള്ളവരാണെന്നും അവരും സംഘടനയുടെ ഭാരവാഹികളായി വരട്ടെ എന്നും മലാ പാർവതി അഭിപ്രായപ്പെട്ടു.
അംഗങ്ങൾ തമ്മിലുള്ള ഭിന്നതയും , ജനറല്‍ ബോഡി യോഗത്തിൽ വരവ് ചെലവ് കണക്കുകളെച്ചൊല്ലിയുള്ള തർക്കനവും രൂക്ഷമായതോടെ അമ്മ ഭരണസമിതി കഴിഞ്ഞദിവസം രാജി വച്ചൊഴിഞ്ഞിരുന്നു. ഒദ്യോഗിക സ്ഥാനത്തോടൊപ്പം സംഘടനയിലെ പ്രാഥമിക അംഗത്വവും രാജിവച്ചതായാണ് ശ്വേതാ മോനോൻ, ലക്ഷ്മി പ്രിയ എന്നിവർ വ്യക്തമാക്കിയത്.
അംഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾ രൂക്ഷമായതോടെ പ്രസിഡൻ്റ് സ്ഥാനം രാജി വയ്ക്കുകയാണെന്ന് ശ്വേതാ മേനോൻ അറിയിച്ചിരുന്നു. വേദിയിൽ കയറിയാണ് ശ്വേത രാജി സന്നദ്ധത അറിയിച്ചത്. പുതിയ ഭരണസമിതി അധികാരത്തിലെത്തി ഒരുവർഷം തികയുന്നതിന് മുന്നേയാണ് ശ്വേതാ മേനോൻ അടക്കമുള്ള പതിനേഴ് അംഗങ്ങളും രാജിവച്ചത്. ഗണേഷ് കുമാറും രമേശ് പിഷാരടിയും അംഗങ്ങളായ അഡ്‌ഹോക്ക് കമ്മിറ്റിക്കാകും ഇനി ചുമതല.
ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവ് ചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന പ്രമുഖർ റിപ്പോർട്ട് പാസാക്കാൻ സമ്മതിക്കാതെ രംഗത്തെത്തിയിരുന്നു. കണക്കുകളിൽ പിഴവുകളുള്ള റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് രഞ്ജി പണിക്കരും വ്യക്തമാക്കിയതോടെയാണ് യോഗത്തിൽ തർക്കം രൂക്ഷമായത്. ടിനി ടോമിനെതിരായ അൻസിബ ഹസന്റെ ആരോപണങ്ങളും, ലക്ഷ്മി പ്രിയയുമായുള്ള കേസുമെല്ലാം സംഘടനയിൽ ചർച്ചയായിരുന്നു.