ആരാധകർ എന്താണ് ശാന്തരാകാത്തത്? നിധിക്ക് പിന്നാലെ സമാന്തയ്ക്ക് നേരെയും അതിക്രമം

ഹൈദരാബാദിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിന് ഇടയിലാണ് സംഭവം
ആരാധകർക്ക് ഇടയിൽപ്പെട്ട നടി സമാന്ത
ആരാധകർക്ക് ഇടയിൽപ്പെട്ട നടി സമാന്ത Source: X
Published on
Updated on

ഹൈദരാബാദ്: പ്രഭാസ് നായകനാകുന്ന പുതിയ ചിത്രം 'ദ രാജാസാബി'ന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ് മടങ്ങുന്നതിനിടെ നായിക നിധി അഗർവാളിന് നേരെ ആരാധകർ അതിക്രമം കാട്ടിയത് വലിയ ചർച്ചയായിരുന്നു. ഹൈദരാബാദിൽ വച്ചു നടന്ന പരിപാടിക്കു ശേഷം‌ മടങ്ങുന്നതിനിടെയാണ് സംഭവം. ആരാധകരുടെ കൂട്ടത്തിൽ നിന്ന് ഒരു വിധം കാറിൽ കയറി രക്ഷപ്പെടുന്ന നടി വളരെയധികം അസ്വസ്ഥയാകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ നടി സമാന്ത രൂത്ത് പ്രഭുവും സമാനമായി ആരാധകരുടെ കൂട്ടത്തിന് നടുവിൽ കുടുങ്ങി.

ഹൈദരാബാദിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിന് ഇടയിലാണ് ആൾക്കൂട്ടത്തിനിടയിൽ നടി കുടുങ്ങിപ്പോയത്. പരിപാടി കഴിഞ്ഞ് കാറിലേക്ക് കയറാൻ പോകുമ്പോഴാണ് സംഭവം. ആൾക്കൂട്ടം അക്രമാസക്തമായപ്പോഴും, സംയമനം പാലിച്ച നടി ആരാധകരെ നോക്കി ചിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ചുറ്റുമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ പണിപ്പെട്ടാണ് നടിയെ ആൾക്കൂട്ടത്തിന് പുറത്ത് എത്തിച്ചത്. സുരക്ഷാ ജീവനക്കാരെപ്പോലും തള്ളിമാറ്റി ആള്‍ക്കൂട്ടം നടിക്ക് അരികിലേക്ക് ഇരച്ചെത്താൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

ആരാധകർക്ക് ഇടയിൽപ്പെട്ട നടി സമാന്ത
"ധുരന്ധറിലെ ഡാൻസ് നമ്പറിനായി ആദ്യം പരിഗണിച്ചത് തമന്നയെ, പക്ഷേ..."; വെളിപ്പെടുത്തലുമായി നൃത്തസംവിധായകൻ

സെലിബ്രിറ്റികളുടെ സുരക്ഷയെക്കുറിച്ചും ഇത്തരം ചടങ്ങുകളിലെ ക്രമീകരണങ്ങളെ കുറിച്ചും വലിയ ചർച്ചകൾക്കാണ് ആവർത്തിക്കുന്ന ഇത്തരം സംഭവങ്ങൾ വഴിവച്ചിരിക്കുന്നത്. പൊതുപരിപാടികളിൽ പങ്കെടുക്കാനെത്തുന്ന വനിതാ താരങ്ങൾ ആൾക്കൂട്ട അതിക്രമത്തിന് ഇരയാകുന്നത് ദയനീയമായ അവസ്ഥയാണെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശനം. 'രാജാസാബ്' സംഭവത്തിന് ശേഷവും ആരാധകർക്ക് എന്തുകൊണ്ടാണ് അതിർവരമ്പുകൾ മനസിലാകാത്തത് എന്നും ചോദ്യങ്ങൾ ഉയരുന്നു.

ആരാധകർക്ക് ഇടയിൽപ്പെട്ട നടി സമാന്ത
17 ദിവസം, 555.75 കോടി രൂപ ; രൺബീർ കപുറിന്റെ കരിയർ ബെസ്റ്റ് കളക്ഷനും മറികടന്ന് 'ധുരന്ധർ'

അതേസമയം, നിധി അഗര്‍വാളിന് നേര്‍ക്ക് ആള്‍ക്കൂട്ടത്തിന്റെ ഭാഗത്തുനിന്നും മോശം പെരുമാറ്റമുണ്ടായതില്‍ സംഘാടകര്‍ക്കും പരിപാടി നടന്ന ഹൈദരാബാദ് ലുലു മാളിന്റെ അധികൃതര്‍ക്കുമെതിരെ കുക്കട്പള്ളി പൊലീസ് കേസെടുത്തു. സ്വമേധയാ ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞാണ് ഔദ്യോഗിക പരാതിയില്ലാതെ തന്നെ പൊലീസ് കേസെടുത്തത്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ സംഘാടകര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് പൊലീസ് വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com