"ധുരന്ധർ കണ്ട് എന്റെ മാതാപിതാക്കൾ കരഞ്ഞു"; വെളിപ്പെടുത്തി സാറാ അർജുൻ

'യലീന ജമാലി' എന്ന കഥാപാത്രത്തെയാണ് 'ധുരന്ധറി'ൽ സാറ അവതരിപ്പിച്ചത്
രൺവീർ സിംഗ് - സാറാ അർജുൻ ചിത്രം 'ധുരന്ധർ'
രൺവീർ സിംഗ് - സാറാ അർജുൻ ചിത്രം 'ധുരന്ധർ' Source: X
Published on
Updated on

ന്യൂ ഡൽഹി: ബോക്സ് ഓഫീസിൽ ചരിത്രവിജയം നേടിയ ബോളിവുഡ് ചിത്രമാണ് രൺവീർ സിംഗ് നായകനായ 'ധുരന്ധർ'. 1200 കോടിയിൽ അധികം കളക്ഷൻ നേടിയ ചിത്രത്തിൽ സാറാ അർജുൻ ആണ് നായികയായി എത്തിയത്. ബാല താരമായി സിനിമയിലേക്ക് എത്തിയ സാറയുടെ നായികാ വേഷത്തെ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. 'ധുരന്ധർ' കണ്ട ശേഷമുള്ള തന്റെ മാതാപിതാക്കളുടെ പ്രതികരണത്തെപ്പറ്റി നടി പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

പുതിയ ചിത്രം 'യൂഫോറിയ'യുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് 'ധുരന്ധർ' സിനിമയെപ്പറ്റി സാറാ അർജുൻ സംസാരിച്ചത്. "ഞാൻ ചെയ്ത ഒരു കാര്യം കണ്ട് എന്റെ പേരന്റ്സ് സന്തോഷം കൊണ്ട് കരഞ്ഞു. അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും യൂഫോറിക് ആയ (ആനന്ദകരമായ) നിമിഷം," എന്നാണ് സാറ പറഞ്ഞത്. അവർ കരഞ്ഞത് തന്റെ പഠനം കണ്ടിട്ടല്ല മറിച്ച് 'ധുരന്ധർ' കണ്ടിട്ടാണെന്നും നടി കൂട്ടിച്ചേർത്തു.

രൺവീർ സിംഗ് - സാറാ അർജുൻ ചിത്രം 'ധുരന്ധർ'
സണ്ണി ഡിയോളിന് വമ്പൻ ഹിറ്റ്; 'ബോർഡർ 2' 300 കോടി ക്ലബിൽ

'യലീന ജമാലി' എന്ന കഥാപാത്രത്തെയാണ് 'ധുരന്ധറി'ൽ സാറ അവതരിപ്പിച്ചത്. സിനിമയുടെ രണ്ടാം ഭാഗത്തിലും നടിയുണ്ടാകും. മാർച്ച് 19ന് 'ധുരന്ധറി'ന്റെ രണ്ടാം ഭാഗം തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. സിനിമയിൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണുള്ളതെന്നും അവർ നിരാശപ്പെടേണ്ടിവരില്ലെന്നും സാറ പറയുന്നു.

ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' ഇന്ത്യൻ ചാരസംഘടനയായ റോയുടെ പാകിസ്ഥാനിലെ രഹസ്യ ഓപ്പറേഷനുകളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. അക്ഷയ് ഖന്ന, ആർ. മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്.

രൺവീർ സിംഗ് - സാറാ അർജുൻ ചിത്രം 'ധുരന്ധർ'
എപ്സ്റ്റീൻ ഫയലുകളിൽ മീരാ നായരും; സിനിമയുടെ ആഫ്റ്റർ പാർട്ടി ലൈംഗിക കുറ്റവാളിയുടെ വീട്ടിൽ, പ്രതികരിക്കാതെ മംദാനി

തെലുങ്ക് ചിത്രം 'യൂഫോറിയ'യാണ് സാറാ അർജുന്റെ അടുത്ത റിലീസ്. ഗുണശേഖർ സംവിധാനം ചെയ്യുന്ന ചിത്രം 19കാരിയായ ഒരു പെൺകുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് പ്രമേയമാക്കുന്നത്. സിവിൽ സർവീസ് ഉദ്യോഗസ്ഥയാകാൻ സ്വപ്നം കാണുന്ന 'ചൈത്ര' എന്ന കൗമാരക്കാരിയെയാണ് സാറ സിനിമയിൽ അവതരിപ്പിക്കുന്നത്. നടി ഭൂമിക ചൗള, സംവിധായകൻ ഗൗതം വാസുദേവ് ​​എന്നിവരും ചിത്രത്തിൽ നിർണായക വേഷങ്ങളിൽ എത്തുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com