"എന്നെക്കുറിച്ച് ആദ്യമായി അല്ല.."; അടൂരിന്റെ കമന്റിന് മോഹന്‍ലാലിന്റെ മറുപടി, വൈറലായി വീഡിയോ

മോഹൻലാലിന് ലഭിച്ച നേട്ടം ഓരോ മലയാളിക്കും അഭിമാനകരമാണെന്ന് മുഖ്യമന്ത്രി
'ലാല്‍ സലാം' വേദിയില്‍ അടൂർ ഗോപാലകൃഷ്ണന്‍, മോഹന്‍ലാല്‍
'ലാല്‍ സലാം' വേദിയില്‍ അടൂർ ഗോപാലകൃഷ്ണന്‍, മോഹന്‍ലാല്‍
Published on

തിരുവനന്തപുരം: സംസ്ഥാന സർക്കാർ മോഹൻലാലിനായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച 'മലയാളം വാനോളം, ലാൽസലാം' പരിപാടി വൈകാരിക മുഹൂർത്തങ്ങൾക്കാണ് സാക്ഷിയായത്. ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ മുഖ്യമന്ത്രി പിണറായി വിജയൻ പൊന്നാടയണിയിച്ച് ആദരിച്ചു. കവി പ്രഭാവർമ രചിച്ച കാവ്യപത്രവും സമ്മാനിച്ചു. മോഹൻലാലിന് ലഭിച്ച നേട്ടം ഓരോ മലയാളിക്കും അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സിനിമ മേഖലയിലെ പ്രമുഖർ പങ്കെടുത്ത പരിപാടിയിലെ അടൂർ ഗോപാലകൃഷ്ണന്റെ വാക്കുകളും അതിനോട് മോഹന്‍ലാല്‍ പ്രതികരിച്ച വിധവുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചർച്ചാ വിഷയം.

"എനിക്ക് മോഹന്‍ലാലിനൊപ്പം പ്രവർത്തിക്കാന്‍ ഇനിയും അവസരം കിട്ടിയിട്ടില്ല. പക്ഷേ മോഹന്‍ലാലിന്റെ കഴിവുകളില്‍ അഭിമാനിക്കുകയും അതിന് ആദരവ് നല്‍കുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍. മോഹന്‍ലാലിന് അഭിനയത്തിനുള്ള ആദ്യ ദേശീയ അവാർഡ് നല്‍കിയ ജൂറി അംഗമായിരുന്നു ഞാന്‍. അദ്ദേഹത്തിന് ദേശീയ തലത്തിലുള്ള ബഹുമതികള്‍ ആരംഭിക്കുന്നത് അവിടെ നിന്നാണ്. രണ്ട് ദശാബ്ദം മുൻപ് ഈ അവാർഡ് എനിക്ക് ലഭിക്കുമ്പോൾ ഇതുപോലെയുള്ള ആഘോഷങ്ങളോ, ജനങ്ങള്‍ മുഴുവന്‍ പങ്കെടുക്കുന്ന ആദരവ് പ്രകടിപ്പിക്കലൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ നമ്മുടെ സർക്കാരും മുഖ്യമന്ത്രിയും പ്രത്യേകം താത്പര്യമെടുത്താണ് അദ്ദേഹത്തിനെ ആദരിക്കുന്നത്," എന്നായിരുന്നു അടൂർ ഗോപാലകൃഷ്ണന്റെ വാക്കുകള്‍.

'ലാല്‍ സലാം' വേദിയില്‍ അടൂർ ഗോപാലകൃഷ്ണന്‍, മോഹന്‍ലാല്‍
"മുങ്ങിപ്പോകുമ്പോഴെല്ലാം ആരൊക്കെയോ കൈ പിടിച്ചുയർത്തുന്നു, ഇനിയും ഒഴുകൂവെന്ന് പറയുന്നു"; വൈകാരിക നിമിഷമെന്ന് മോഹൻലാൽ

അടൂരിന്റെ ഈ പ്രസംഗത്തിന് പിന്നാലെ മോഹന്‍ലാല്‍ സംസാരിക്കാന്‍ എത്തി. ആദരവിന് നന്ദി അറിയിച്ച നടന്‍ വേദിയില്‍ ഇരുന്ന ഒരോരുത്തരെയായി പേരെടുത്ത് നന്ദി അറിയിച്ചു. അടൂർ ഗോപാലകൃഷ്ണന് നന്ദി പറഞ്ഞ വാക്കുകള്‍ നടന്റെ പരോക്ഷ മറുപടിയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

"എന്നെക്കുറിച്ച് ആദ്യമായി അല്ല..അല്ല ഞങ്ങള്‍ ഒരുപാട് വേദികളില്‍ ഒരുമിച്ച് ഇരുന്നിട്ടുണ്ട്...എന്നെപ്പറ്റി സംസാരിച്ച അടൂർ ഗോപാലകൃഷ്ണൻ സാറിനോടും മറ്റെല്ലാവരോടും ഉള്ള നന്ദി ഞാൻ അറിയിക്കുന്നു," എന്നായിരുന്നു മോഹൻലാലിന്റെ മറുപടി. ആരാധകർ മോഹന്‍ലാലിന്റെ വാക്കുകള്‍ക്ക് കയ്യടിക്കുമ്പോള്‍ അടൂരിനെ രൂക്ഷമായ ഭാഷയിലാണ് വിമർശിക്കുന്നത്. ഇതില്‍ പലർക്കും അടൂർ നിരവധി തവണ ദേശീയ-സംസ്ഥാന അവാർഡുകള്‍ നേടിയ സംവിധായകനാണെന്നോ ആദ്യമായി ദാദാഹസാഹേബ് ഫാല്‍ക്കെ പുരസ്കാരം നേടിയ മലയാളിയാണെന്നോ അറിയില്ലെന്നതാണ് രസകരമായ വസ്തുത.

അക്ഷരാർഥത്തില്‍ ജനസാഗരമായി മാറിയ സദസിനെ സാക്ഷിയാക്കിയാണ് 'മലയാളം വാനോളം, ലാൽസലാം' പരിപാടിയില്‍ സംസ്ഥാന സർക്കാർ മോഹന്‍ലാലിനെ ആദരിച്ചത്. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിരുന്നു. 10,000 പേർക്ക് ഇരിക്കാൻ സൗകര്യവും, അല്ലാതെ 10,000 പേർക്കുള്ള സൗകര്യങ്ങളും ക്രമീകരിച്ചിരുന്നു.

'ലാല്‍ സലാം' വേദിയില്‍ അടൂർ ഗോപാലകൃഷ്ണന്‍, മോഹന്‍ലാല്‍
വേടന്റെ പാട്ട് ഒഴിവാക്കേണ്ട, വിദഗ്ധ സമിതി നിലപാട് തള്ളി കാലിക്കറ്റ് സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ്; ഗൗരി ലക്ഷ്മിയുടെ പാട്ടും ഉൾപ്പെടുത്തണം

സെപ്റ്റംബർ 23നാണ് രാജ്യം മോഹന്‍ലാലിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം നല്‍കി ആദരിച്ചത്. 2004ന് ആണ് ചലച്ചിത്ര മേഖലയിലെ ഏറ്റവും വലിയ ബഹുമതിയായ ഫാല്‍ക്കെ അവാർഡ് അടൂർ ഗോപാലകൃഷ്ണന് ലഭിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com