"വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട ഒന്ന് നീ തിരിച്ചുപിടിച്ചു, വിനീത് അന്നേ ഇത് പറഞ്ഞിരുന്നു"; 'BKU' വിജയത്തിൽ നിവിനെ അഭിനന്ദിച്ച് അജു വർഗീസ്

'ബെത്ലഹേം കുടുംബ യൂണിറ്റ്' സിനിമയുടെ അണിയറപ്രവർത്തകരേയും അജു വർഗീസ് അഭിനന്ദിച്ചു
"വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട ഒന്ന് നീ തിരിച്ചുപിടിച്ചു, വിനീത് അന്നേ ഇത് പറഞ്ഞിരുന്നു"; 'BKU' വിജയത്തിൽ നിവിനെ അഭിനന്ദിച്ച് അജു വർഗീസ്
Published on
Updated on

നിവിൻ പോളി നായകനായ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' സിനിമയുടെ ഗംഭീര വിജയത്തിൽ സമൂഹമാധ്യമ പോസ്റ്റുമായി നടൻ അജു വർഗീസ്. വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ടുപോയ ഒന്ന് തിരിച്ചുപിടിച്ചതിൽ അജു സുഹൃത്തായ നിവിന് അഭിനന്ദനങ്ങൾ അറിയിച്ചു. വിനീത് ശ്രീനിവാസൻ ഒരുക്കിയ 'വർഷങ്ങൾക്ക് ശേഷം' എന്ന സിനിമയിൽ നിവിൻ അവതരിപ്പിച്ച സൂപ്പർ താര കഥാപാത്രത്തിന്റെ ചിത്രത്തിനൊപ്പമാണ് അജു കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

"വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട ഒന്ന്, പ്രതിസന്ധികളും കയറ്റിറക്കങ്ങളും കടുപ്പമേറിയ വിമർശനങ്ങളും ക്ഷമയോടെ, ഒരു പുഞ്ചിരിയോടെ നേരിട്ട് തിരിച്ചുപിടിച്ചതിന് അഭിനന്ദനങ്ങൾ. നീ ശരിക്കും ഒരു പ്രചോദനമാണ്! ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ, ആശംസകൾ നിവിൻ പോളി," അജു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

'വർഷങ്ങൾക്ക് ശേഷ'ത്തിൽ നിവിൻ പോളിയുടെ രംഗം ഷൂട്ട് ചെയ്യുന്ന സമയത്ത് വിനീത് ശ്രീനിവാസൻ പറഞ്ഞ വാക്കുകളും അജു ഓർമിച്ചു. വിനീതിന്റെ ദീർഘവീക്ഷണം ഓർമപ്പെടുത്താനാണ് ആ സിനിമയിലെ ചിത്രം തന്നെ ഉപയോഗിച്ചിരിക്കുന്നതെന്നും അജു പറയുന്നു. "നിതിൻ മോളിവുഡ് - എന്ന പ്ലക്കാർഡ് ഉപയോഗിച്ച വിനീതിന്റെ വിഷൻ ഓർമപ്പെടുത്താനാണ് ഈ ചിത്രം. ആ സീൻ എന്നോട് വിവരിച്ച ശേഷം, 'ഇത് ഉടൻ തന്നെ, വളരെ വേഗം തന്നെ യാഥാർഥ്യമാകുമെന്ന്', വിനീത് പറഞ്ഞിരുന്നു," നടൻ കുറിച്ചു. 'ബെത്ലഹേം കുടുംബ യൂണിറ്റ്' സിനിമയുടെ അണിയറപ്രവർത്തകരേയും അജു വർഗീസ് അഭിനന്ദിച്ചു.

"വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട ഒന്ന് നീ തിരിച്ചുപിടിച്ചു, വിനീത് അന്നേ ഇത് പറഞ്ഞിരുന്നു"; 'BKU' വിജയത്തിൽ നിവിനെ അഭിനന്ദിച്ച് അജു വർഗീസ്
പ്രണയവും ചിരിയും നിറഞ്ഞ നിവിന്റെയും മമിതയുടേയും 'ബെത്ലഹേം'; Bethlehem Kudumba Unit Review

മലയാള സിനിമയിലെ ഇൻഡസ്ട്രി ഹിറ്റായി പുതുചരിത്രം സൃഷ്ടിക്കുകയാണ് ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ ഒരുങ്ങിയ 'ബെത്ലഹേം കുടുംബ യൂണിറ്റ്'. നിവിൻ പോളി, മമിത ബൈജു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം ആഗോള തലത്തിൽ 300 കോടിയിലധികം രൂപയാണ് കളക്ട് ചെയ്തത്. നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും ഉയർന്ന ബോക്സ് ഓഫീസ് നേട്ടമാണിത്.

ഭാവനാ സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്.

News Malayalam 24x7
newsmalayalam.com